സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

6. ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.
അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്.

7. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.

8. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.
എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്.

9. റുകൂഹും സുജൂടും ഒഴിച്ച് ബാക്കിയുല്ലെതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്.

10. നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വര്ഷിക്കുന്നതാണ്.

11. ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്.

12. നീ ഭര്‍ത്താവിന്റെ പൊരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്.

13. ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം ൾ അതികരിപ്പിക്കുന്നതാകണം.”
കുഞ്ഞോൾടെ ഓരോ വാക്കുകളും ശ്രദ്ധാാപൂർവ്വം കേൾക്കുന്ന ഉപ്പാ അവളെ അദ്ഭുതത്തോടെ നോക്കുന്നുണ്ടാായിരുന്നു..
” മിടുക്കി..ന്റെ വായാടിക്കുട്ടിക്ക് ഒക്കെ അറിയാലോ ..എപ്പോ പഠിച്ചെടുത്തു ഇതൊക്കെ”

“ഉപ്പാാ..ഇതൊക്കെ എനിക്ക് ഇത്തൂസ് തന്ന്യാ പഠിപ്പിച്ചേ…”
നിറഞ്ഞ വാത്സല്യത്താൽ ഉപ്പയപ്പോഴും എന്റെ തലയലിങ്ങനെ തലോടുന്നുണ്ടായിരുന്നു.
” ശരിക്കും ന്റെ മോളെക്കുറിച്ചെനിക്കഭിമാനം തോന്നുണ്ട് ട്ടോ..”
ഒരു പുഞ്ചിരിയോടെയാണ് ഞാനതിനുത്തരം നൽകിയത്..

“ഉപ്പാ..അതിനുള്ള അംഗീകാരം എനിക്കർഹതപ്പെട്ടതല്ല..ശരിക്കുമതിന് മറ്റൊരവകാശിയുണ്ട്..”

“ആരാ..ആരാാ മോളേ..”
ഉപ്പാന്റെ ആ ചോദ്യത്തിനു മറുപടിയായി ഇപ്പോ വരാാമെന്നു പറഞ്ഞു ഞാനെന്റെ റൂമിലേക്ക് നിരങ്ങി നീങ്ങി..തിരികെ വന്നത് കൈകളിൽ തൂക്കിപ്പിടിച്ചൊരു പ്ലാസ്റ്റിക്ക് കവറുമായിട്ടായിരുന്നു..ജിജ്ഞാസയോടെ എന്നിലേക്കുറ്റു നോക്കുന്ന ഉപ്പാന്റെ നേർക്കു ഞാനത് നീട്ടി..
“ഇതാാ..ഉപ്പാാ..ഇതാണ് ഉപ്പയുടെ ആ ചോദ്യത്തിനുള്ള ഉത്തരം..”

ആകാംക്ഷയുറ്റുന്ന വദനവുമായിട്ടായിരുന്നു ഉപ്പ അതെന്നിൽ നിന്നും ഏറ്റുവാങ്ങിയത്..
ആ കവറിൽ നിന്നത് പുറത്തെടുത്തതും ഉപ്പാന്റെ കണ്ണുകൾ ആനന്ദത്താൽ വിടർന്നു വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു..വർഷങ്ങളായി മറ്റാരും കാണാതെ ഞാൻ കാത്തു സൂക്ഷിച്ചു വെച്ചിരുന്ന ഉമ്മാന്റെ ഡയറി..

“മോളേ‌…. ഇതുമ്മാാന്റെ ഡയറി അല്ലേ..എവിടാായിരുന്നു ഇത്…”

“അതേ ഉപ്പാാ..ഇത് ന്നെ ഏൽപ്പിച്ചാാ ഉമ്മ പോയേ..അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ റൻഷാാക്ക് അതിന്റെ മൂല്യമെന്താാന്ന് അറിയില്ലാായിരുന്നു…പക്ഷേ..ഇന്ന്….ഇന്നെനിക്കത് നല്ലോണറിയാാ…”
ഉപ്പ അതെടുത്ത് തിരിച്ചും മറിച്ചും ഒക്കെ നോക്കി..പിന്നെയതിലൊരു ചുംബനമർപ്പിച്ച് മാറോട് ചേർത്തു വെച്ചു..

“മോളേ.. റിനോ.. ഞാനിതെത്രകാലായി അന്വേഷിക്ക്ണേ എന്നറിയോ..ന്നിട്ട് മോളൊന്നും ഇതുവരേ പറഞ്ഞീലല്ലോ..”
അല്പം പരിഭവ സ്വരമുണ്ടാായിരുന്നുപ്പാന്റെ വാക്കുകൾക്ക്..

“ഉപ്പാ‌ന്നോട് ക്ഷമിക്കണം..പറയാാഞ്ഞത് മറ്റൊന്നും കൊണ്ടല്ലാാ..അന്ന് ഇതെന്നെ ഏൽപ്പിക്കുമ്പോ ഉമ്മ തന്നെ പറഞ്ഞെയ്നി..ഉപ്പാനെയിപ്പോ കാണിക്കണ്ടാാന്ന്…ഉമ്മാന്റെ ഓർമ്മകൾ മറക്കാതെ ഒരു നോവായിതന്നെ പിന്നെ ഉപ്പാാന്റെ ഖൽബിൽ ണ്ടാാവും..ആ വേർപാാടിൽ ചിലപ്പോ ഉപ്പ ഞങ്ങളെ തന്നെ മറന്നോവും..അതോണ്ടാാ ഉപ്പാാ…ഉമ്മാക്ക് ഉപ്പാാനോടുള്ള സ്നേഹം ഏത്രാാണെന്ന് ഇതിൽ നന്നായി വരച്ചു കാണിച്ചിണ് ന്റുമ്മ…ഈ റിനൂന് മാതൃകയാാക്കാൻ ഈ ജീവിതം തന്നെ പോരേ ഉപ്പാാ…”

പ്രണയാർദ്ദമാായ മനസ്സാലേ ഉപ്പാാ അതിലെ ഓരോ താളുകളും വായിക്കാൻ തുടങ്ങി..ആദ്യത്തേ പേജിൽ നിന്നും വായിച്ചെടുത്ത വാാക്കുകൾ അയാളെ എതിരേറ്റത് ഒരു തുള്ളി കണ്ണുനീർ ആ ഡയറിയിലേക്ക് ഇറ്റിവീഴിച്ചു കൊണ്ടായിരുന്നു..

“ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല പുരുഷൻ എന്റെ ഭർത്താവായിരുന്നു…ലവ് യൂ ഇക്കാാ…നിങ്ങളില്ലായിരുന്നെങ്കിൽ ഇന്നീ സാബിറയുടെ ജീവിതം വെറും വേനൽ കനവുകളാായി കരിഞ്ഞുപോയേനേ…
ഓർമ്മ വെച്ച നാൾ മുതൽ ആരോ കൊണ്ടു വന്നു തള്ളിയ ആ വീട്ടിൽ
കരിയും പുകയുമേറ്റ് വാടിക്കരിഞ്ഞയെന്റെ അരികിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നയെന്റെ പ്രാണനാഥാ.. ജോലിക്കായി വന്ന നിങ്ങൾക്കെന്തേ ഈ ഒരു യതീം കുട്ടിയോടിത്ര അനുകമ്പ തോന്നിയേ..അവരു കാണിക്കുന്ന ക്രൂരതയിൽ മനം നൊന്ത് എല്ലാാവരോടും എതിർത്തെന്നെ നിങ്ങൾ സ്വന്തമാാക്കി കൊണ്ടുവരാായിരുന്നില്ലേ..അന്നെന്റെ ഇക്കാായെ അവിടെയുള്ളവരെത്ര ദ്രോഹിച്ചു..എന്നിട്ടും എന്റെ ഇക്കാ കരഞ്ഞില്ലാാ..കാരണം തിരിച്ചുപോരുമ്പോ എനിക്ക് വെറും കയ്യോടെ വരേണ്ടി വന്നില്ലാാലോ എന്ന് ചോരയിറ്റിവീഴുന്ന നെറ്റിത്തടവും പിടിച്ചെന്റെ ഇക്ക എന്റെ മുഖത്ത് നോക്കി പുഞ്ചിരിയോടെ പറഞ്ഞില്ലേ..
എന്റെ കണ്ണീരു കണ്ടപ്പോ കരയാാനാണേൽ എന്റെ കൂടെ വരണ്ട എന്റെ മോളേ ഞാൻ കൊണ്ടോവുന്നത് കരയിക്കാാനല്ലായെന്ന് എന്റെ കണ്ണീരു തുടച്ചോണ്ടല്ലേ ഇക്ക പറഞ്ഞേ..
നിക്കാഹ് കഴിഞ്ഞ് ഇക്കാന്റെ വീട്ടിൽ കയറി ചെന്നപ്പോ അവിടെന്നും ന്റെ ഇക്കാനെ എല്ലാാരും ഉപദ്രവിച്ചു…എല്ലാം കണ്ട് വാവിട്ട് കരഞ്ഞു ഈ സാബിറ…പക്ഷേ ഒന്നോണ്ടും ന്റെ ഇക്കാ കുലുങ്ങിയില്ലാാ…

‘ഇറങ്ങിപ്പോടാാ ഇവടന്ന്..രണ്ടു തലമുറ കഴിയാനുള്ള സ്വത്ത് ണ്ടാായിട്ടും ഓന് ജോലിം തേടി പോയിക്ക്ണ്..ഇന്നിട്ട് കിട്ടിയതോ..ആർക്കോ എവിടുന്നോ പിഴച്ചുണ്ടാായൊരു സന്തതിയെ…’
ഓഹ്!!…ഇക്കാ ആ വാക്കുകൾ…ഇപ്പോഴും ന്റെ ഖൽബില് മുഴങ്ങണ്ട് ട്ടോ..ന്റെ ഉപ്പ ആരാാന്നോ ഉമ്മ ആരാന്നോ എനിക്കറീല..പക്ഷേ…ഞാാൻ ഞാൻ പിഴച്ചുണ്ടാായതല്ലാാാ…ഉറപ്പാാ..ആയിരുന്നേലെനിക്കെങ്ങനെ ഇത്രേം നല്ലൊരിക്കാാനെ കിട്ടും..
ഉപ്പായും ഉമ്മാായും തള്ളിപ്പറഞ്ഞപ്പോൾ എന്റേയും കൈപിടിച്ചവിടന്നും ഇറങ്ങി..പിന്നെ നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് ഒരു വീട് വെച്ചു..ഓലമേഞ്ഞ വീട്ടിൽ എത്രകാലം നമ്മൾ ചോരുന്നയാ കുടിലിൽ നിന്ന് മഴ നനഞ്ഞിട്ടുണ്ട്..ഇടിയും മഴയും ഉണ്ടാാവുമ്പോ എത്ര രാത്രികൾ നമ്മൾഉറങ്ങാാതിരുന്നിട്ടുണ്ട്..അന്നെല്ലാം നമ്മുടെ റൻഷമോളും വയറ്റിൽ കൊണ്ട് നടന്നു ഒത്തിരി കഷ്ടപ്പെട്ടില്ലെ ഇക്കാ..അന്നെല്ലാം എന്റെ ഇക്കാാ പറയുമായിരുന്നു എന്റെ ധൈര്യം നീയാടീ എന്ന്..
എത്രയോ രാവുകൾ ഞാാൻ പോലുമറിയാാതെയെന്റെ ഇക്കാാ സ്വന്തം വീട്ടിൽ ഒരന്യനേ പോലെ പതുങ്ങി ചെന്ന് ഇക്കായുടെ ഉപ്പാനേം ഉമ്മാാനേം ഒളിച്ചിരുന്നു കാണാറില്ലാായിരുന്നോ…എന്നെങ്കിലും അവര് നമ്മളെ സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞോണ്ട്..
അവരിനി വരോ ഇക്കാാ..അവർക്ക് ഇക്കാനെ പോലേ വേറെയും രണ്ട് ആൺ മക്കളില്ലേ ..അവരൊന്നു മനസ്സു വിചാാരിച്ചാാൽ തീരാവുന്ന പ്രശ്നങ്ങളേ യുള്ളു നമ്മക്ക് എന്നെന്റെ ഇക്കാ എപ്പോഴും പറയാറുണ്ടാായിരുന്നു..കാാരണം അത്രക്ക് കോടീശ്വരന്മാാരാായിരുന്നു ഇക്കാായുടെ ഉപ്പയും ഉമ്മയും..നമുക്ക് അതൊന്നും വേണ്ട ഇക്കാാ..എന്നെങ്കിലും അവര് നമ്മളെ സ്വീകരിക്കാാണേൽ നമുക്കവരെ പൊന്നുപോലെ നോക്കണം…ഉമ്മയുടേയും ഉപ്പയുടേയും സ്നേഹമെന്തെന്നറിഞ്ഞിട്ടില്ലാാത്ത എനിക്കവരുടെ സ്നേഹം കിട്ടാൻ വേണ്ടി എത്രത്തോളം അവർക്കിടയിൽ താാഴാാനും ഈ സാബിറ ഒരുക്കാാണ് ഇക്കാാ…അവർ വരൂലേ നമ്മുടെ അരികിലേക്ക്….”

അത്രെയും വായിച്ചതും ഉപ്പായുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാായിരുന്നു…ഇല്ലാ തുടർന്നു വായിക്കാൻ ശക്തിയില്ല…

“ഉപ്പാാാ…”
രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി ഉപ്പ കരയാാൻ തുടങ്ങി..കൊച്ചു കുട്ടിയെ പോലെ…
എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെയരികിൽ രണ്ടു മക്കളുമുണ്ടായിരുന്നു നിറഞ്ഞ കണ്ണുകളോടെ തന്നെ..

അല്പ സമയത്തിനു ശേഷം മുഖം തുടച്ച് ഉപ്പ ശാന്തനായി ഇരുന്നു.

“ഉപ്പാ…എപ്പോഴേങ്കിലും പിന്നെ വല്യുപ്പാായും വല്യുമ്മാായും വന്നിനോ ഇവടെ…”

“ഉം..വന്നീനു..ഉമ്മ മരിച്ചപ്പോ…അതുപക്ഷേ ഉമ്മാാനെ കാണാനല്ലായിരുന്നെന്ന് മാത്രം..നിങ്ങളെ രണ്ടുപേരേയുംഓർഫനേജിലാാക്കിട്ട് ഉപ്പാനെ കൊണ്ടോവാാൻ..
ന്റെ പൊന്നുമക്കളെ ..ന്റെ സാബിന്റെ മക്കളെ…ആരാാന്റെ കയ്യിലേൽപ്പിച്ചിട്ട് ഞാനെങ്ങനാാ പോവാാ…പോയില്ലാാ ഞാൻ..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.