“അപ്പറഞ്ഞയിൽ അല്പം ന്യായം ഇല്ലേ ഹാജിയാരെ.എന്താ ഇങ്ങളെ അഭിപ്രായം..”
ഹസനിക്കാ അതിനോട് കൂട്ടുപിടിച്ചു..
“അക്കാര്യത്തില് ഞാനെങ്ങനാ ഹസനേ അഭിപ്രായം പറയാ…സുലൈമാൻ തന്നെ പറയട്ടേ..”
അപ്പോഴും തലകുനിച്ചു തന്നെ നിൽക്കാന്നല്ലാാതെ ഒരക്ഷരം ഉരിയാടാാൻ ആ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു..
അതിലിടപെടേണ്ടത് തന്റെ മാത്രം ആവശ്യമാണെന്ന് മനസ്സിലാക്കിയ റിയാസ് സുലൈമാനിക്കാന്റെ മുന്നിലിരുന്ന് അപേക്ഷിക്കുകയായിരുന്നു
“റൻഷയുടെ ഉപ്പാ…എന്റെ ഉമ്മയുടെ അറിവില്ലാായ്മയുടെ പേരിൽ പറഞ്ഞുപോയ വാക്കുകളൊക്കെ വല്യ തെറ്റാാന്നും അതിങ്ങളെ വേദനിപ്പിച്ചീണെന്നും അറിയാ..അതൊക്കെ മനസ്സിലിട്ട് ഞങ്ങളെയിനിം പിരിയ്ക്കല്ലി ഉപ്പാ..ഓളെ കല്യാണം കഴിക്ക്ണത് ഞാനാ..ഓളെ ന്റെ ഹൃദയത്തിലേക്ക് ചേർത്തുവെക്കാാനെനിക്ക് പൊന്നോ പണമോ ഒന്നും ആവശ്യല്ലാാ..ഒരു രാജകുമാരിനെ പോലെ ഞാനിവടെ വാഴിച്ചോളാാ..എനിക്കോളോടുള്ള സ്നേഹത്തിലെന്തേലും ആത്മാർത്ഥത തോന്ന്ണ്ടേൽ ഉപ്പാാ ഇതിനു മുടക്കൊന്നും പറയരുത്..കരയിക്കില്ല ഞാനവളെ…”
റിയാസിന്റെ വാക്കുകളിൽ കണ്ട അനുകമ്പ കൊണ്ടോ എന്തോ കലങ്ങി മറിഞ്ഞ കണ്ണുകളാൽ സുലൈമാനിക്ക അവനെയൊന്നു നോക്കി..അതിൽ നിന്നും വായിച്ചെടുത്ത സമ്മതമായിരുന്നു പിന്നീട് മുന്നോട്ടുള്ള തീരുമാനങ്ങളെ നയിച്ചതും..
എടുക്കുന്ന തീരുമാനം തെറ്റാാണോ ശരിയാണോ എന്നുള്ളൊരാശങ്ക അപ്പോഴേക്കും സുലൈമാനിക്കയുടെ മനസ്സിൽ പിറവിയെടുത്തിരുന്നു..
ഒരു നല്ല തീരുമാനത്തിനവസാനമല്പം മധുരം എന്ന വിശ്വാസത്തെ തെറ്റിച്ചു ആ ആചാരത്തിനു ഭംഗം വരുത്തികൊണ്ടായിരുന്നു അഹമ്മദ് ഹാജി നീരസത്തോടെയവിടെ പ്രതികരിച്ചതും..
“ലത്തീഫേ..അന്റെ ഓള് ണ്ടാാക്കിയ ചായ അല്ലേ..അതേയ് ഓളെ അണ്ണാാക്കിൽ തന്നെ കൊണ്ടോയി തിരുകി കൊട്..ഒരു പെരേൽക്ക് വന്ന് എന്തേലും വെള്ളം കുടിക്കണേല് അത് ആ പെരക്കാര്ത്തി നിറഞ്ഞ മനസ്സോടെ തന്നെ സ്വീകരിക്കണം സ്നേഹം പകർന്ന് തിന്നാാനും കുടിക്കാാനും തരണം അപ്പഴേ വന്നു പോണോൽക്കും അത് റാഹത്താവൂ..ഇതൊക്കെ അന്റെ കെട്ടിയോൾ സുലൈഖാാനെ ഒന്നു പഠിപ്പിച്ചാളാ..”
അതും പറഞ്ഞാാ അഹ്മമദ് ഹാജീടെ കൂടെയാ വീടിന്റെ പടിയിറങ്ങിയതാാ..പിന്നെയവിടെ ന്താാ നടന്നേന്നും അറീലാ…ന്റെ മോൾ ഓർക്കൊരു ഭാരമാായാാൽ…..
ചിന്തകളങ്ങനെ ചിതറിത്തെറിച്ചു കൊണ്ടേയിരുന്നു..
എന്റെ കരങ്ങളിൽ നിന്നേറ്റാ നനുത്ത സ്പർശനം കൊണ്ടാാവാാം ഉപ്പ വാടിത്തളർന്നയാ കണ്ണുകൾ കൊണ്ടെന്നെയൊന്ന് നോക്കിയത്..
“എന്താ..ഉപ്പാാ..ന്താ പറ്റീത്…കുറേ നേരായല്ലോ ഇങ്ങനെ കിടക്കാൻ തൊടങ്ങീട്ട്..”
അർത്ഥമില്ലാത്തൊരു പുഞ്ചിരിയെനിക്കായി സമ്മാനിച്ചു കൊണ്ട് ഉപ്പ ചോദിച്ചു..
“മോളേ..കുഞ്ഞോളെവ്ടേ…”
“അകത്തുണ്ടുപ്പാാ..പഠിക്കാന്ന് തോന്ന്ണു..ന്തേ വിളിക്കണോ..”
“ഉം…വിളിക്ക്…”
ഉപ്പാന്റെ മറുപടി കിട്ടിയതോടെ ഞാൻ വേഗം തന്നെ കുഞ്ഞോളെ കൂട്ടി വരുമ്പോഴേക്കും ഉപ്പ കാവിയിട്ട തറയിൽ ഒരു പായ വിരിച്ചതിലിരിപ്പുറച്ചിട്ടുണ്ടായിരുന്നു.. ..അതിനൊരർത്ഥമുണ്ട്..ഉപ്പാക്ക് ഞങ്ങളോടെന്തോ സംസാരിക്കാനുണ്ട്..
കുഞ്ഞുനാാളിലേ അങ്ങനെയാണ്..കഥപറയാാനാണേലും എന്തെങ്കിലും സങ്കടം പറയാാനാണേലും ഉപ്പാക്കിരുവശത്തും ഞങ്ങളുണ്ടാവും..ആ മടിയിൽ തലചായ്ച്ചു കൊണ്ട്..വാത്സല്യത്തിന്റെ സ്പർശനം ആ വിരലുകളാൽ ഞങ്ങളുടെ മുടിഴിയകളിലൂടൊഴുകി നടക്കുമ്പോൾ മനസ്സൊന്നു കുളിർക്കും..
“മക്കളേ…ഉപ്പാാക്ക്…ഇങ്ങളോട് പ്രധാനപ്പെട്ട ചില കാര്യങ്ങള് പറയാൻ ൻട്..അത്..ഇപ്പം തന്നെ പറഞ്ഞാാലേ ഉപ്പക്കൊരു സമാധാാനള്ളു..”
“ന്താ ഉപ്പാാ…”
പറയാാനുള്ളതെന്താണെന്ന ആകാംക്ഷയിൽ ഞങ്ങളാാ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു..
“ഇത്തരം കാര്യങ്ങളൊക്കെ സാധാരണ മക്കൾക്കുപദേശിച്ചു കൊടുക്കേണ്ടത് ഉമ്മമാരാണ്..പക്ഷേ പടച്ചോൻ തീരുമാനിച്ചിരിക്ക്ണത് അതുപ്പാക്ക് പറഞ്ഞുകൊടുക്കാനാായിരിക്കും..അതോണ്ടല്ലേ ഇങ്ങളെ ഉമ്മാനെ വേഗം അങ്ങട് വിളിച്ചോണ്ട് പോയത്..
പിന്നെ… പത്തീസം കൂടി കഴിഞ്ഞാാലിവടെ വീട്ടുമുറ്റത്തൊരു പന്തലുയരും …ഒരു കല്യാണപ്പന്തല്.. ”
അത് കേട്ടപ്പോയെന്തോ എന്റെ ഖൽബിനെ നനയിച്ചുകൊണ്ടൊരു കുളിർമഴ പെയ്തു തുടങ്ങിയിരുന്നു..ഉപ്പാാ പിന്നേയും തുടർന്നു..
“ഒരുപാട് കാലമായിട്ടുള്ള ഉപ്പാന്റൊരു മോഹാണിപ്പോ പടച്ചോൻ നിറവേറ്റിത്തര്ണത്..അൽഹംദുലില്ലാഹ്!! അയിന് പടച്ചോനെ എത്ര ഷുക്ക് റ് ചെയ്താാലും മതിയാവൂലാ..ന്നാലും മക്കളേ ഉപ്പാാക്കൊട്ടും നിശ്ചയല്ല..എങ്ങനെ തൊടങ്ങണം ന്നോ എവിടെന്ന് തൊടങ്ങണം ന്നോ ഒന്നും..ഉപ്പ തളർന്നുപോവാ മക്കളേ ഓരോന്ന് ഓർക്കുമ്പോള്..വലിയതോതിലല്ലേലും അത്യാാവശ്യം ആൾക്കാരെ ഒക്കെ വിളിക്കണം…പിന്നേ….”
അതും പറഞ്ഞദ്ദേഹമൊന്നു നിർത്തി..
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഒരു നെടുവീർപ്പോടെ എന്തു പറയണമെന്നറിയാതെ ബുദ്ധിമുട്ടുന്നത് പോലെയാണെനിക്ക് തോന്നിയത്..
“ന്താാ..ഉപ്പാാ..ന്താാ പറയാതെ ബാക്കിവെച്ചേ..”
“ഒന്നുല്ലാാ മക്കളേ..ന്റെ മോളേ വെറും കയ്യോടെങ്ങട് പറഞ്ഞയക്കാാൻ പറ്റൂലല്ലോ..
ഇത്രേം കാാലം ഉപ്പ പിശുക്കി പിശുക്കി എടുത്ത് വെച്ചത് നോക്കിയാാൽ ഒരു അമ്പത് പവനൊക്കെ കാണുമായിരിക്കും..പിന്നെ കുറച്ച് പൈസിം..പക്ഷേ ഓല് അയിലും കൂടുതൽ പ്രതീക്ഷിക്ക്ണ്ടെങ്കിലോ..മക്കളേ….ഉപ്പാന്റെ ഒരഭിപ്രാായന്താന്ന് വെച്ചാാല്…ഈ വീടിന്റ്റെ…ആധാാരം കൊടുത്താാല്…കുറച്ചൂടെ…..”
“ഉപ്പാാാാ…”
പറഞ്ഞു തീരും മുമ്പേ കൈനീട്ടി ഞാനുപ്പാന്റെ വാ പൊത്തി..
“ഉപ്പാാാ..വേണ്ടുപ്പാാ. നിർത്തി..പറയണ്ട എനി….ന്നെ കച്ചോടമാാക്കുന്നോരേ വീട്ടിൽക്ക് നിക്ക് പോണന്നില്ലാാാ…”
എന്തിനെന്നറിയാാതെ ന്റെ മിഴികളിൽ നിന്നും കണ്ണീർകണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു..
“മോളേ…കരയല്ലേ മോളേ..
ഓര് ഉപ്പാനോടൊന്നും ആവശ്യപ്പെട്ടിട്ടില്ലാാ..പക്ഷേ..ന്റെ മോൾ ആർക്കും ഒരു ഭാാരാാവരുതെന്ന് കരുതിട്ടാാ..”
“ന്നാാലും ഉപ്പാ..ഞാൻ…”
“ന്റെ പൊന്നുമോളല്ലേ കരയാണ്ടിരിക്ക്..ഉപ്പ പറയ്ണത് ശ്രദ്ധിക്ക്..”
എങ്ങനെയൊക്കെയോ സ്വയം നിയന്ത്രിച്ച് ഞാാനുപ്പാന്റെ മുന്നിൽ നല്ലൊരു ശ്രോതാാവായിരുന്നു..
“മോളേ..ഓരിപ്പോ എങ്ങനത്തെ ആൾക്കാരാാന്നൊന്നും നമ്മക്കറീലാ..അതോണ്ട് മോളെ അവർ എങ്ങനെയാാ സ്വീകരിക്കാാ എന്നൊന്നും അറീലാ..പക്ഷേ ന്റെ കുട്ടി കാരണം അവിടെ ഒരു പ്രശ്നവും ഉണ്ടാാക്കരുത് ട്ടോ…സ്നേഹം കൊണ്ട് എല്ലാാരേം മനസ്സ് കീഴടക്കണം..ഉമ്മാന്റെ സ്നേഹം അനുഭവിക്കാൻ പറ്റീട്ടില്ലേലും അവടത്തെ ഉമ്മാനെ സ്നേഹം കൊണ്ട് തോൽപ്പിക്കാൻ ന്റ മോൾക്ക് കഴിയണം..ഉമ്മാനെ മാത്രല്ല..അവിടെ ഉള്ള ഓരോ അംഗങ്ങളേയും…
പിന്നെ സ്വന്തം ഭർത്താവിനോടെങ്ങനാാ പെരുമാറേണ്ടതെന്നു വെച്ചാല് … അവിടെയാണ് നമ്മൾ
ഫാാത്തിമ ബീവി(റ) ക്ക് ഉപ്പയായ മുത്ത് നബി(സ) കൊടുത്ത ഉപദേശം പ്രാവർത്തികമാക്കേണ്ടത്..”
“ഉപ്പാ..അത് ..ഞാൻ പറയാ…”
കുഞ്ഞോൾ ഇടയിൽക്കയറി ..ഉപ്പാന്റെ സമ്മതം കിട്ടിയതോടെ അവളോരോന്നും എണ്ണമിട്ടു പറയാൻ തുടങ്ങി..
“എന്താാന്നു വെച്ചാാ…
1. ഭര്‍ത്താവിനു അനുസരണയില്ലാത്ത അഹങ്കാരിയായി നീ മാറരുത്.
അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും.
2. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്.
ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.
3. ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുറപ്പെടുംപോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല.
4. ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.
അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും.
5. ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല.
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…