സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

ഒരു അലർച്ചപോലെയെവിടെ നിന്നോ ഒഴുകിയെത്തിയ വാക്കുകളുടെ ഉറവിടം തേടിയായിരുന്നു ആദ്യമെല്ലാവരും നോക്കിയതെങ്കിലും അത് സുലൈഖത്തായുടെ നാവുകളിൽ നിന്നാാണെന്ന യാഥാർത്യം തിരിച്ചറിഞ്ഞതോടെ ലത്തീഫ്ക്കാ അടക്കമുള്ളവർ ഒന്നു പകച്ചുപോയി..

അതൊന്നും വകവെക്കാതെയായിരുന്നു സുലൈഖത്താ വീണ്ടും പറയാൻ തുടങ്ങിയത്..

“ഇങ്ങൾക്ക് തന്നെ അറിയാാലോ സുലൈമാനിക്കാാ.. ഇങ്ങളെ കുറവെന്താാന്ന്..അതോണ്ട് ന്റെ മോനോളെ സ്വീകരിക്കണേൽ ഏറ്റവും കുറഞ്ഞതൊരു നൂറു പവനും അഞ്ച് ലക്ഷമെങ്കിലും ഞങ്ങൾക്ക് കിട്ടിയിരിക്കണം ഇത് ഓന്റെ ഉമ്മ സുലൈഖാന്റെ വാാക്കാണ്..”

“ഉമ്മാാാാ…..”
ദേഷ്യവും സങ്കടവും അടക്കിപ്പിടിച്ചുള്ള റിയാസിന്റെ ആ വിളിക്കൊന്നും ഉമ്മാന്റെ ശബ്ദം കീഴടങ്ങിയില്ലാ..

“സുലൈഖാാ…കേറിപ്പോടീ അകത്ത്…”

“ഇല്ലാാ..സുലൈഖ പോവൂലാാ..എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടെന്നേ പോവുള്ളു..”
കൂടി നിൽക്കുന്ന പത്തോളം പേരടങ്ങുന്ന ആ സദസ്സിൽ ലത്തീഫ്ക്കാ സ്വയം ചെറുതാാവ്ണപോലെ തോന്നി..

ധ്രുത ഗതിയിലയാാൾ ഓടി വന്ന് സുലൈഖത്താന്റെ കൈകളിൽ പിടിച്ച് അകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി..

“സുലൈഖാാ അനക്കിള്ളത് ഞാൻ വന്നിട്ട്….. ആ പരിപാടിയൊന്നു കഴിഞ്ഞോട്ടേ…”
അതും പറഞ്ഞയാാൾ സുലൈഖത്താനെ മുറിയിലിട്ട് ഡോർ ലോക്കു ചെയ്യുമ്പോഴും മുറിയിൽ നിന്നവർ എന്തൊക്കെയോ പുലമ്പുന്നത് പുറത്തേക്ക് കേൾക്കാമായിരുന്നു..

ഉള്ളില് വിങ്ങി പൊട്ടുന്ന സങ്കടവുമായി പുറത്തേക്ക് വന്ന ലത്തീഫ്ക്കാ ആദ്യം നോക്കിയത് റിയാസിന്റെ മുഖത്തേക്കായിരുന്നു..

എപ്പോഴും പുഞ്ചിരി മാത്രം തങ്ങി നിൽക്കാറുള്ള ആ മുഖത്തപ്പോൾ അയാാൾ കണ്ടത് നിറഞ്ഞ കണ്ണുകളിൽ നിന്നും അടർന്നു വീണുകൊണ്ടിരിക്കുന്ന ഒന്നോരണ്ടോ കണ്ണു നീർതുള്ളികളെയായിരുന്നു.. അതിന്റെ കാരണം മറ്റൊന്നുമാായിരുന്നില്ല…

റൻഷാായുടെ ഉപ്പയുടെ മുഖഭാവം തന്നെ…ആ ശിരസ്സപ്പോഴും കുനിഞ്ഞു തന്നെ നിൽക്കായിരുന്നു..
വിറക്കുന്ന കാലടികളോടെ റിയാസ് സുലൈമാനിക്കാന്റെ അരികിലേക്ക് ചെന്നു ആ തോളിലൊന്നു സ്പർശിച്ചതും ദയനീയതയുടെ അങ്ങേയറ്റമെന്നപോലെ ആ മനുഷ്യൻ അവനെയൊന്നു നോക്കി
ആ ഹൃദയം ഉറക്കേ കരയുന്നുണ്ടായിരുന്നെവനു തോന്നി..
ഇടയ്ക്കാ കണ്ണുകൾ ഉയർത്തിയപ്പോൾ തന്നെയത് തിരിച്ചറിയാാമാായിരുന്നു..ഒരു നിമിഷം ആ കണ്ണുകളിൽ നിന്നുതിർന്നു വീഴുന്നത് ചോരത്തുള്ളികളാാണോയെന്നുപോലും സംശയിക്കാവുന്ന തരത്തിലാായിരുന്നു..
പരസ്പരം പിറുപിറുക്കുന്ന വ്യക്തികൾക്കുമുന്നിൽ തന്റെ പ്രിയപ്പെട്ടവരിതാ വെന്തുനീറുകയാണിപ്പോ…
എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്നറിയാാതെയവനും ആ കണ്ണീരിലലിഞ്ഞില്ലാതാവ്ണപോലെ തോന്നി..

മനസ്സിലിത്രേം നാൾ കാത്തു സൂക്ഷിച്ച ആ ഇഷ്ടത്തിന് എന്ത് വിധിയാണിവിടെ നടപ്പാക്കാൻ പോവുന്നതെന്നറിയാാതെ നിസ്സഹായനായി നിൽക്കുന്ന മകന്റെയാ അവസ്ഥ കണ്ടു നിൽക്കാൻ ശക്തിയില്ലാാത്തയാ പിതാവ് ഫലമുണ്ടോന്നറിയില്ലെങ്കിലും വെറുതേ ഒരു ക്ഷമാപണത്തിനു മുന്നിട്ടു…

“എ..എങ്ങനെയാാ നിങ്ങളോടൊക്കെ ക്ഷമ ചോദിക്കേണ്ടെന്നറീലാാ..ന്റെ ഭാര്യയുടെ വിവരല്ലായ്മ കൊണ്ട് പറഞ്ഞതെല്ലാാം നിങ്ങൾ പൊറുത്ത് തരണം..”
യാചനയുടെ സ്വരത്തിൽ മറ്റുള്ളവർക്ക് മുന്നിൽ തലകുനിക്കേണ്ടി വന്ന ഉപ്പായുടെ അവസ്ഥയിൽ മനം നൊന്ത് ആ മകനും അതേറ്റു പറഞ്ഞു..

“ഉമ്മാന്റെ ഭാഗത്തിന്ന് ഇങ്ങനെ ഒരു പ്രതികരണം ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ലാ..എല്ലാരും ഞങ്ങളോട് പൊറുക്കണം..എനിക്ക് പൊന്നോ പണമോ ഒന്നും വേണ്ടാ..വർഷങ്ങളാായിട്ട് ഞാൻ മനസ്സിൽ കൊണ്ട് നടക്ക്ണ പെണ്ണാാണ് റൻഷാ..ഇനിക്ക് …..ഇനിക്ക്..ഓളെ മാത്രം മതി..”
അതുപറയുമ്പോൾ റിയാാസിന്റെ വാക്കുകൾ ഇടറിയിരുന്നു..

“ഇഞ്ഞി ഞങ്ങൾക്കൊന്നാാലോയ്ക്കണം ലത്തീഫേ..”
സുലൈമാനിക്കാാന്റെ അയൽ വാാസിയും പള്ളിക്കമ്മറ്റി പ്രസിഡന്റുമായ അഹമ്മദ് ഹാജിയുടെ വാാക്കുകളാായിരുന്നുവത്….

മനസ്സിൽ കൂട്ടിവെച്ച സ്വപ്നങ്ങളുടെ കൊട്ടാാരം ഒരു നിമിഷം കൊണ്ട് ചിന്നിചിതറി നിലം പതിക്കുമ്പോലെ തോന്നി റിയാസിന്..

“ഇങ്ങളേയ്..മാാപ്പ് ചോയ്ക്കേണ്ടത് ഞങ്ങളോടല്ലാാ..ദാാ കണ്ടോ ആ മനുഷ്യനെ..സ്വന്തം ഭാാര്യ മരിച്ചിട്ടും മറ്റൊന്ന് കെട്ടാാണ്ടെ മക്കൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ചതാ അയാൾടെ ജീവിതം..ആ കൂട്ടത്തിലൊന്നു റബ്ബിന്റെ വിധിയനുസരിച്ച് അരക്ക് കീഴ്പ്പോട്ട് തളർന്നുപോയി..അതോന്റെ കുറ്റാാണോ..ലത്തീഫേ..ആദ്യം ഇയ്യ് അന്റെ ഭാാര്യനെ അടക്കി നിർത്താൻ നോക്ക്..കണ്ടോരെ മേൽക്ക് കുതിരചാടാനാണോ ഇയ്യ് ഓളെ പഠിപ്പിച്ചേ..ഇയ്യ് ഒക്കെ ആണ് കുട്ടികളെ പഠിപ്പിക്ക്ണേച്ചാല് അയിറ്റിങ്ങളെ ഭാവി എന്താവും ന്നാ ഞാനിപ്പോ ആലോയ്ക്ക്ണേ..”

അഹമ്മദ് ഹാജിയുടെ വാക്കുകൾ ശരിവെക്കുന്ന തരത്തിലായിരുന്നു മറ്റുള്ളവരുടെ അഭിപ്രാായങ്ങളും..

“ഇങ്ങളെന്തൊക്കെ പറഞ്ഞാലും കേൾക്കാൻ ഞാനിപ്പോ ബാധ്യസ്ഥനാാണ്..കാരണം അത്രക്ക് അപമാനിക്ക്ണ തരത്തിലാാണെന്റെ ഭാര്യ ഇവിടെ പെരുമാറിയേ…ഞാനെന്താ ചെയ്യാാ..അവളങ്ങനാായ്പ്പോയി..തല്ലികൊല്ലാാൻ പറ്റൂലല്ലോ..”
ശേഷം സുലൈമാനിക്കാാന്റെ മുന്നിലേക്ക് നീങ്ങി നിന്നു

“സുലൈമാനേ..ഇയ്യ് എന്തേലും ഒന്ന് പറ..ഞാനെന്താ ഇനി ചെയ്യേണ്ടത്..ഇങ്ങള് ഇതിട്ടെറിഞ്ഞ് പോയാാ പിന്നെ ന്റെ മോന്റെ സങ്കടം കാണാൻ ഞാൻ തന്നേ ണ്ടാാവൂ..അതോണ്ടാ സുലൈമാനേ.. ഓളെ ഓനിക്ക് തന്നെ കെട്ടിച്ച് കൊടുക്ക്..ന്റെ ഭാാര്യനെ ഞാൻ പറഞ്ഞ് മനസ്സിലാാക്കിക്കോളേ..ഇനി ഓളെ ഭാാഗത്തൂന്നൊന്നും ഇല്ലാാണ്ടെ ഞാൻ നോക്കിക്കോളാ..”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.