സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

പിന്നേം ണ്ട്..ഉമ്മാന്റെ ഭാഗത്ത് ഞാൻ വേറെ ഏതേലും പെണ്ണിന്റെ മുഖോം വെച്ചിട്ട് ഇങ്ങളെ ബീവിക്ക് അങ്ങടയച്ച് കൊടുക്കാാം..”

“ന്റെ പൊന്നാാരമോനേ..ഇജ്ജ് ഇടങ്ങേറൊന്നും ണ്ടാാക്കല്ലേ..ന്റെ കെട്ടിയോളെങ്ങാനും അറിഞ്ഞിണ്ടേൽ പിന്നെ ആ യുദ്ധഭൂമീന്നെട്ക്കാാന് ന്റെ ഒരവയവോം ബാക്കിവെക്കൂലോള്..ഇയ്യ് പറയ്..ഞാാനെന്താാ വേണ്ടിയേച്ചാാ ചെയ്യാാ പോരേ..”

“ആ അങ്ങനെ വഴിക്ക് വാാ..ന്റെ പ്ലാനെന്താാന്ന് വെച്ചാാല് ഇന്നു മുതൽ കാദർക്കാാക്ക് കിട്ട്ണയിന്റേ
നേർ പകുതി ഈ റമീസിനും കിട്ടിയിരിക്കണം ന്താപറ്റുവോ..ന്റെ വട്ടചെലവിന്..”

“അത് പിന്നെ മോനേ..അത്രേം…കുറച്ച് കുറച്ചൂടേ..”

“ആ..ന്നാ അയ്ക്കോട്ടേ..ഞാൻ നെറ്റിലിട്ടോളാാ..പിന്നെ ഉപ്പാാനോടും ഇക്കാാനോടും ന്റെ വീരസാഹസികത പറഞ്ഞ് കാായും പറ്റിക്കോളാാം..ങ്ങനെ…”

“അള്ളോയ്..മാാണ്ട..മാണ്ട.. ഞമ്മള് തന്നോള കുട്ട്യേ..ഇജ്ജ് വെർതനെ കാദർക്കാനെ ബേജാറാക്കാാതെ..”

ഗത്യന്തരമില്ലാാതെ അവന്റെ നിലപടിനുമുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു അയാൾക്ക്..

“ന്നാാ ഇന്നു തന്നെ നമ്മക്കങ്ങതുടങ്ങ്യാലോ കാദർക്കാ..”
ചോദിക്കാൻ കാത്തു നിൽക്കാാതെയവന്റെ കൈകൾ കാദർക്കാന്റെ പോക്കറ്റിലേക്ക് നീണ്ടു..

“അത്..പിന്നേ ..മോനേ…”

“നി‌ന്ന് പെടക്കല്ലി കാദർക്കാ..ഒരു പെണ്ണിനെ കണ്ണീര് കുടിപ്പിക്കാനുള്ള കാശല്ലേ..ഉമ്മാന്റെട്ത്തീഎന്ന് എത്ര തോണ്ടി..”

“അതു .. മോനേ അഞ്ഞു..അഞ്ഞൂറ്..”

“ആ അപ്പോ..
ഉമ്മ തന്ന അഞ്ഞൂറ്..അപ്പോ അഞ്ഞൂറിന്റെ പകുതി ഇരുന്നൂറ്റി അമ്പത്..ദാ ..ചില്ലറല്ലാത്തെയ്നോട് മുന്നൂറ് ഞാനിങ്ങെട്ത്തിക്ക്ണ്..ഇരുന്നൂറ് ഇങ്ങക്കും
..അപ്പോ എങ്ങനേ..ഹാാപ്പിയായില്ലേ കാദർക്കാ….പിന്നെയ്..കാാദർക്കാാ..ഇങ്ങളെയ് ഇടയ്ക്കിടെ വന്നു ഉമ്മാനെ ആ കുനിഷ്ട് ബുദ്ധി പറഞ്ഞൊടുക്കാാൻ മറക്കാാണ്ടോ ട്ടോ…ഇന്നാാലേ ഞമ്മക്ക് കാര്യള്ളുന്നേയ്..”

അതും പറഞ്ഞൊരു ബൈ പറഞ്ഞവൻ സ്ഥലം വിടുമ്പോഴും
..കണക്കുകൂട്ടലുകളെല്ലാാം പിഴച്ച
അയാൾ റമീസ് കൊടുത്ത ബാക്കി ഇരുന്നൂറ് രൂപയുമായി അവനേയും പിരാകി കൊണ്ട് നടന്നകന്നു..

———————

“മോളേ…റിനോ..ഉപ്പാാക്കിച്ചിരി വെള്ളം ഇങ്ങെട്ത്തോ..”

“ദാ… വരാാ ഉപ്പാാ..”
ഗ്ലാസിലിത്തിരി വെള്ളവുമാായി ഞാൻ ഉപ്പാന്റരികിലെത്തിയപ്പോഴേക്കും കുഞ്ഞോൾ നൂറുകൂട്ടം ചോദ്യവുമായുപ്പാന്റെ അരികിലെത്തിയിരുന്നു..

“ഉപ്പാ..എങ്ങനെണ്ടെയിനി നിശ്ചയം..ഇത്താാാന്റെ കല്യാണം എന്നേക്കാ നിശ്ചയിച്ചേ ഉപ്പാാ..വല്യ കല്യാണാണോ ഉപ്പാാ.”

ചോദ്യങ്ങളേറെ ഉപ്പാന്റെ മുന്നിലേക്ക് ചെരിഞ്ഞു കൊടുത്തെങ്കിലും മ്ലാാനമായ മുഖവുമായുപ്പ എന്തോ ആലോചനയിലാായിരുന്നു..മൗനമാണിപ്പോ ആ മുഖത്തിനു ചേർച്ചയെന്ന് മനസ്സിലാാക്കിയ ഞാൻ കുഞ്ഞോളെ മെല്ലെ കണ്ണിട്ട് കാണിച്ചു..ഇപ്പോ ഒന്നും ചോദിക്കണ്ടയെന്നെന്റെ ആഗ്യംഭാഷ തിരിച്ചറിഞ്ഞപോലെ ആ വായാടിപ്പെണ്ണിന്റെ ശബ്ദം തൽക്കാലത്തേക്കവൾ അടച്ചു വെച്ചു..തണുത്ത വെള്ളമല്പം കുടിച്ച് ഒരു അലങ്കാരമെന്നപോലെ സിറ്റൗട്ടിൽ നിവർത്തിയിട്ട ആ ചാരുകസേരയിലേക്ക് പതിയേ ചാഞ്ഞു കിടന്നു..കൈപ്പത്തികളാാൽ കണ്ണുകൾ രണ്ടും മൂടികൊണ്ടാായിരുന്നു കിടപ്പ്..പോയ വിശേഷമറിയാൻ കുഞ്ഞോളേക്കാാളെനിക്ക് ധൃതിയുണ്ടാായിരുന്നെങ്കിലുംഉപ്പയുടെ ആ അവസ്ത്ഥ കണ്ടിട്ടെന്തോ ചോദിക്കാതെ പിന്തിരിയേണ്ടി വന്നു..

എന്നാലും ഉപ്പാാക്കിതെന്തുപറ്റി..ഇനി അവരെങ്ങാനും ഈ കല്യാണത്തിന്..

അസ്വസ്ഥമായ മനസ്സോടെ ഞാനാ മുഖത്തേക്കുറ്റു നോക്കുന്നുണ്ടെങ്കിലും തീർത്തും നിശബ്ദത കളിയാടുന്നയാാ പരിസരത്ത് ഉപ്പാാന്റെ മുഖം വളരെ ശാന്തമാായിരുന്നു..
പതിയേ ആ രംഗത്തുനിന്നും ഞങ്ങൾ പിന്തിരിയുമ്പോഴും അറിയില്ലായിരുന്നെന്റെയുപ്പാന്റെ മനസ്സിലരങ്ങേറുന്നയാ സംഘട്ടനങ്ങളെന്തിനു വേണ്ടിയായിരുന്നെന്ന്..

ചെയ്യുന്നത് തെറ്റാാണോ ശരിയാാണോയെന്നറിയാാതെ മുറിവേറ്റയാ മനസ്സ് നീറുകയായിരുന്നു..എങ്ങനെ‌ നീറാാതിരിക്കും..അതല്ലേ ഇന്നവിടെ സംഭവിച്ചത്…
പൊന്നുപോലെ നോക്കിയ മകൾക്കവിടെ പൊന്നിനു വേണ്ടി വിലയിടേണ്ടി വന്നില്ലേ തനിക്ക്..ഏറെ വൈകിവന്നൊരാാലോചന പടിക്കൽ വന്ന് മുട്ടിവിളിച്ചപ്പോ സ്വാർത്ഥതയുടെ പട്ടമണിഞ്ഞ് സ്വയം മറന്നു താനതിൽ ലയിച്ചുപോയോ..അതല്ലേ സത്യം..
എന്തായിരുന്നവിടെ സംഭവിച്ചത്..??

കൂടിനിന്ന ആളുകൾക്കു മുന്നിൽ സ്വയം പരിചയപ്പെടുത്തിക്കൊണ്ടാായിരുന്നു താൻ ഇന്നാ നാടകത്തിലൊരു കഥാപാത്രമായത്..

“ന്റെ കുട്ടിക്ക് ഒരുപാട് കുറവുകളുണ്ടെന്നെനിക്ക് നന്നായറിയാ..അതോണ്ടെന്നെ ഞാനോൾക്കായിട്ട് ഒരു അമ്പതു പവനും കാറും നൽകാാന്നാാ ഉദ്ദേശിക്ക്ണേ..”

“എന്താാ ലത്തീഫേ അന്റെ അഭിപ്രാായം..??”
കുടുംബത്തിലെ മൂത്ത കാരണവരും അയൽ വാാസിയും എന്ന നിലക്കായിരുന്നു ഹസനിക്കാ അതിലിടപ്പെട്ടത്..

“അത്…പിന്നെ ..ഞാാനെന്തഭിപ്രാായം പറയാനാ ഹസൻ ക്കാ…ന്റെ മോന്റെ അഭിപ്രാായന്താാച്ചാാല് അതെന്നെ എനിക്കും…അത് ന്താാച്ചാൽ അങ്ങനെ നടക്കട്ടേ” അതും പറഞ്ഞോണ്ടായിരുന്നു ലത്തീഫ്ക്കാ റിയാസിന്റെ നേർക്കായാ ചോദ്യമെറിഞ്ഞത്..

സിറ്റൗട്ടിലുള്ള തൂണും ചാരി വരാാനിരിക്കുന്ന ആ നല്ല നാളേയും കാത്തിരിക്കുന്ന നിമിഷത്തിലായിരുന്നു പ്രതീക്ഷിക്കാാതെയാ ചോദ്യം..

പെട്ടെന്നെന്തുത്തരമാ നൽകേണ്ടതെന്നങ്ങനെ പകച്ചു നിൽക്കുമ്പോയായിരുന്നു അകത്തു നിന്നുമൊരു കൊടുങ്കാറ്റുപോലെ സുലൈഖത്താ അങ്ങോട്ടോടി വന്നത്..

“ഹും..അമ്പതും പവനും കാറും മതിയോന്ന്..നാണമില്ലേ കാർണോരേ.. ഇങ്ങക്കിത് ഞങ്ങളെ മൊഖത്ത് നോക്കി ചോയ്ക്കാാൻ..ന്റെ മോനേയ്..ആരാാന്നാ ഇങ്ങളെ വിചാാരം..ഓനേയ്.‌.ഒരു സർക്കാരുദ്യോഗസ്ഥനാ…ഒന്നു വിരലു ഞൊടിച്ചാാൽ..നൂറു പെൺപിള്ളേരേ…ദാാ ഈ പെരക്ക് പടിക്കലെത്തും..നല്ല അഴകുള്ള റാാണിമാർ..ഹും..ന്നിട്ടാാണല്ലോ ഇങ്ങളെ ഒരു വികലാാംഗയായ പെണ്ണിനെ ഞങ്ങളെ തലേൽ വെച്ചുകെട്ടാാൻ നോക്കല്…കയ്യും കണ്ണും കാട്ടി മയക്കിട്ട് ഇങ്ങളെ മോളേ കൊണ്ടെ് ഒന്നും അറിയാത്തന്റെ ചെക്കെനെ കെട്ടി വെക്കാൻ നോക്കിയതുംപോര
..ന്നിട്ട് വെറും നക്കാപിച്ച കാട്ടി ഞങ്ങളെ വശീകരിക്കാാന്ന് കരുത്യോ മാപ്പളേ ഇങ്ങൾ..പ്ഫൂ…നാണം കെട്ട വർഗ്ഗങ്ങള്..”

സുലൈഖത്താാന്റെ ആ വാക്കുകൾ കേട്ട് സുലൈമാനിക്കായും റിയാസുമടക്കം ആ സദസ്സൊന്നാകെ ഒരു നിമിഷം ഞെട്ടിത്തരിച്ചിരുന്നുപോയി…

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.