ഒരു വഴിണ്ട്..ഞമ്മൾ പറഞ്ഞ് തരാ..പക്ഷേങ്കില് അതീ കാദർ പറഞ്ഞെന്നാന്നൊന്നു ആരോടും പറയാൻ നിക്കര്ത്..”
“ഇല്ലാാ…ഇയ്യ് പറയ്..”
സുലൈഖത്താായോടടുത്ത് നിന്നയാൾ ആ വഴി സ്വകാര്യമായി ആ ചെവിയിൽ ഓതിക്കൊടുത്തു..കേൾക്കും തോറും സുലൈഖത്തായുടെ കണ്ണുകൾ വിടർന്നു കൊണ്ടിരുന്നു..നിരാശയുടെ ഭാവം പതിയെ വഴി മാറിയവരിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിതുടങ്ങി..
വിടർന്ന മുഖവുമായി നിൽക്കുന്ന സുലൈഖത്താനോട് ഒരു തരം ആത്മ നിർവൃതിയോടെയായിരുന്നയാളത് പറഞ്ഞു തീർത്തത്..എന്നിട്ട് തലനിവർത്തിപ്പിടിച്ച് ചോദിച്ചു..
“അല്ലാ.ഞമ്മൾ പറഞ്ഞൊക്കെ ഇങ്ങക്ക് തിരിഞ്ഞിക്ക്ണല്ലോ ലേ..”
“ആ..നല്ലോണം മനസ്സിലാാായിക്ക്ണ് കാദറേ..അന്നെ നേരെത്തേ ഒന്നു കണ്ടീനേല് നമ്മളിങ്ങനെ സങ്കടപ്പെടേണ്ടൊരു കാര്യോം ഇല്ലെയ്നു..അതും പറഞ്ഞ് സുലൈഖത്തായുടെ മുഖത്തൊരു ഒരു പുഞ്ചിരി വിരിയാൻ തുടങ്ങി…ആ ചിരിക്ക് പക്ഷേ ഗൂഢമാായ പല അർത്ഥങ്ങളും ഒളിഞ്ഞിരിപ്പുണ്ടാായിരുന്നു..
“അല്ലാ.. എന്താാപ്പോ ഇവടൊരു ഗൂഢാാലോചന..”
ശബ്ദം കേട്ട ഭാാഗത്തേക്കൊരു ഞെട്ടലോടെയാായിരുന്നിരുവരും നോക്കിയത്…
“പടച്ചോനേ…പെട്ടല്ലോ..ലത്തീഫ്ക്കാാന്റെ രണ്ടാമത്തെ സന്തതി..റമീസ്..കള്ള ഹിമാറ് കേട്ടില്ലേയ്ക്കും..”
“കാദറേ…അനക്ക് കുടിക്കാനെന്താ വേണ്ട്യേ ..”
അതും പറഞ്ഞ് സുലൈഖത്താ മെല്ലെ തടിതപ്പുമ്പോഴേക്കും റമീസ് അയാളുടെ അടുത്തേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു..
“…ഇത്താത്താ…പാാലു ചേർത്ത ചാായൺടേൽ ഒരുഗ്ലാാസ് ഇങ്ങെട്ത്തോളിൻ..”
“എന്തേയ് ..കാദർക്കാാ ഇങ്ങള് കട്ടനൊന്നും കുടിക്കൂലേ…”
“എന്താാ അറീല കുട്ട്യേ..നമ്മക്ക് കട്ടൻ കുടിക്കുമ്പോ എന്തോ ഒരു വല്ലായ്കയാ… ഓക്കാനൊക്കെ വരും..”
“ഓഹ്…ഭയങ്കരം തന്ന്യാാട്ടോ…അല്ലാ..എന്തെയ്നി ഇങ്ങളും ഇമ്മീം തമ്മിലൊരു ചർച്ച…”
സംശയത്തിന്റെ നോട്ടവും തന്നിലേക്കെറിഞ്ഞുകൊണ്ട് നിൽക്കുന്ന റമീസിനു മുന്നിൽ എങ്ങനെ പിടിച്ചു നിൽക്കണമെന്നറിയാാതെ വഴിയും തേടി അലയുമ്പോഴായിരുന്നു സുലൈഖത്താന്റെ വരവ്…
“ഹാാവൂ രക്ഷപ്പെട്ട്….”
“എന്താ….എന്താാ പർഞ്ഞേ…” റമീസ് അപ്പോഴും അയാളെ തന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കെയ്നു..
“അല്ല മോനേ നല്ല ചൂടേയ്..ഇവടേ…
ആ..ചായ എത്തീലോ.. ഇങ്ങട് തന്നൂടി സുലൈക്കാാത്താ..കുടിക്കട്ടേ..”
അതും പറഞ്ഞയാൾ ചായ മൊത്തി കുടിക്കുമ്പോഴും അയാാളുടെ നോട്ടം സുലൈഖത്താന്റെ ചുരുട്ടിപ്പിടിച്ച കൈകളിലേക്കായിരുന്നു..
കാര്യാമായെന്തോ കോളുണ്ട്..പക്ഷേ..ഈ സാധനത്തിനെ ഇവ്ടെന്നൊഴിവാക്കാാണ്ടെങ്ങനാാ കൈപറ്റാാ…
“അല്ല മോനേ..അനക്കിവടൊന്നും കോളേജില്ലാായ്ട്ടാാണോ.. പഠിക്കാാൻ കോയമ്പത്തൂർക്ക് പോയേ…”
പരിഭവത്തിന്റെ പോയന്റുകളോരോന്നും ഉമ്മ അപ്പോയേക്കും അവിടെ നിരത്തിക്കഴിഞ്ഞിരുന്നു..
“അതൊന്നും പറയണ്ട ന്റെ കാദറേ..ഓനിക്ക് ഹോസ്റ്റലിൽ നിന്നെന്നെ പ്ഠിക്കണോന്ന് ..
ഇവടെ അല്ലേലിം ഞാൻ പറയ്ണതാാരും കേൾക്കൂലല്ലോ..”
ഇടയിൽ കയറിക്കോണ്ടായിരുന്നു റമീസിന്റെ മറുപടി..
“അത് പിന്നെ കാാദർക്കാാ.. ഇവടൊന്നും ഇല്ലാാത്ത ഒരു സാധനം അവിടെ ണ്ട്…”
“എന്താാാാ..എന്തത്താാ മോനേ അത്..” ജിജ്ഞാാസയോടെയും ആവേശത്തോടെയും നോക്കികൊണ്ടിരിക്കുന്ന കാദർക്കാനെ അടുത്തു വിളിച്ചവൻ ചെവിയിൽ മന്ത്രിച്ചു..
“എന്താന്നറിയണോ..അയിന്റെ പേരാാണ്..
മനസ്സമാധാാനം..”
അതും പറഞ്ഞവനാ രംഗം വിട്ടപ്പോ ആശ്വാാസത്തിന്റെ ഒരു നെടുവീർപ്പൊഴുക്കി കാദർക്കാ സുലൈഖത്താനെ നോക്കിയെന്തിനോ കുലുങ്ങി ചിരിക്കുന്നുണ്ടാായിരുന്നു..
“എന്നാാ ..സുലൈഖത്താാ നമ്മളങ്ങട്ട്…”
തലയും ചൊറിഞ്ഞയാൾ താൻ നൽകിയ ഉപദേശത്തിന്റെ കൂലി കൈപറ്റാാനായവിടം ഒതുങ്ങി നിന്നു..
.
അഞ്ഞൂറിന്റെയൊരു പുത്തൻ നോട്ടും നേടി നിറഞ്ഞ സന്തോഷത്തോടെ ഒരു മൂളിപ്പാട്ടും പാടി ധൃതിയിൽ നടന്നകലുമ്പോഴായിരുന്നു പിന്നിൽ നിന്നൊരു വിളി…
“കൂയ്…കാാദർക്കാാ..”നീട്ടിയുള്ള വിളിയെവിടെന്നാന്നറിയാാനായി
തിരിഞ്ഞു നോക്കിയതും ഓടിക്കിതച്ചു വരുന്നതാ റമീസ്..
“… കാദർക്കാ..ഇങ്ങളൊന്നവടെ നിക്കീന്ന്…”
“ഈ..ബലാാല് എന്തിനാാ ന്റെ പിറകേ കൂടിയിരിക്ക്ണേ..”
“ന്താാ റമീസേ അനക്ക് മാണ്ട്യേ..ന്നാണേലും വേം പറഞ്ഞ് തൊലക്ക്..നിക്ക് പോയിട്ട് നൂറൂട്ടം പണിയുള്ളതാാ ..”
“അല്ലാാ…ഇങ്ങള് പറഞ്ഞില്ലാലോ ന്തേയ്നു അവിടെ ഒരു ഗൂഢാാലോചനാാന്ന്..”
“ആ..അതറിഞ്ഞിട്ടെന്തിനാാ…
അത്..പറയാൻ മനസ്സില്ലാ കാാദറിന് ..ന്തേയ് അനക്ക് വല്ല ഛേദോം ണ്ടോ..”
അരിശത്തോടെയുള്ള കാദറിന്റെ മറുപടിക്ക് അലസതയോടെയാായിരുന്നു റമീസിന്റെ ഉത്തരം..
“എനിക്കൊരു കൊഴപ്പോം ഇല്ല…പക്ഷേ..ഇങ്ങക്ക്ണ്ടാാവും..”
“എനിക്കോ.. എ…എന്തിന്..?…”
അല്പം ഭീതിയും സംശയവും കൂടിക്കലർന്നുള്ള അയാാളുടെ കണ്ണുകൾ കണ്ടപ്പോ റമീസിന് ചിരിപൊട്ടി..
“ഇങ്ങള് ഇങ്ങനെ നോക്കി പേടിപ്പിക്കല്ലി കാദർക്കാ..ഇങ്ങൾ നടക്കിൻ..ഞാൻ പറയട്ടേ…”
അതും പറഞ്ഞവൻ തന്റെ മൊബൈലിലെ വീഡിയോ കാദർക്കാക്ക് മുന്നിൽ നീട്ടിക്കൊടുത്തു…
“ഇങ്ങള് പറഞ്ഞ കാര്യങ്ങളെല്ലാാം ഞാൻ ഷൂട്ട് ചെയ്ത് വെച്ചിക്ക്ണ്..ഇനി ഇതെല്ലാം ഉപ്പാന്റെം റിച്ചുക്കാന്റെം മുന്നിലൊന്നു പ്രദർശിപ്പിച്ചാ മാത്രം മതി..”
അതുകേട്ടപ്പോഴേക്കും കാദർക്കായുടെ മുഖം വിളറി.
.
“മോനേ…റമീസേ….”
ദയനീയമായൊരു വിളിയോടെ അയാൾ റമീസിനോട് കെഞ്ചി..
“ഇങ്ങൾ ബേജാറാകല്ലി കാദർക്കാാ..നമ്മളങ്ങനെ ചെയ്യോ..”
ആശ്വാസത്തിന്റെ ഒരു നെടുവീർപ്പഴച്ചയാൾ ഒരു പുഞ്ചിരി സമ്മാനിച്ചു റമീസിന്റെ തോളിലൂടെ കൈ ഇട്ടു..മുട്ടോളം ഇറക്കത്തിലൊരു ബർമുഡയും ബ്ലാക്ക് ടീഷർട്ടും ഇട്ട അവനെയൊന്നു അടിമുടി കണ്ണുകൊണ്ടൊന്നുഴിഞ്ഞയാൾ ഒന്നു നോക്കി..
“ഇയ്യ് വല്ലാാണ്ടെ മെലിഞ്ഞീക്ക്ണല്ലോ കുട്ട്യേ..ആട്ത്തെ ഭക്ഷണൊന്നും അനക്ക് പിടിക്ക്ണില്ലേ…”
തോളിലൂടെയിട്ട കൈ മെല്ലെ അടർത്തിമാറ്റിക്കൊണ്ടാായിരുന്നവൻ മറുപടി കൊടുത്തത്..
“ഭക്ഷണത്തിന്റെ കാര്യൊക്കെ അവ്ട നിക്കട്ടേ..അത് നമ്മള് സഹിച്ചോളാാ കാദർക്കാ..ആദ്യം ഇതിനൊരു തീരുമാനണ്ടാാക്കാ നമ്മക്ക്..”
അതും പറഞ്ഞവൻ തന്റെ മൊബൈൽ ഉയർത്തിക്കാട്ടി..
“ആ..അത് മോനങ്ങനൊന്നും ചെയ്യൂലാന്ന് ഈ കാദർക്കാക്ക് നല്ലോണറിയാാ..”
ഒരു ഇളിഞ്ഞ ചിരിയുമായയാൾ അവന്റെ മുതുകിൽ തട്ടിയും തലോടിയൊക്കെ നിന്നു
“എന്നാര് പറഞ്ഞ്..ഇനിക്കിതോണ്ടെന്തൊക്കെ ഉപകാരണ്ട്ന്നറിയോ..
ഈ വീഡിയോ ഞാനങ്ങട് യൂടൂബിലിടും…അപ്പോ ഇങ്ങളെ തനിസ്വഭാാവം നാട്ടാരെ മുഴുവൻ കണ്ടോളും …പിന്നെ ഉള്ള കഥ പറയണ്ടല്ലോ..ഒരു സാധുപെണ്ണിനെ കൊല്ലാൻ പദ്ധതി മെനഞ്ഞ ബ്രോക്കർ കാദർ അറസ്റ്റിൽ..വെണ്ടക്കാ അക്ഷരത്തിൽ..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…