ത്തിക്ക്യേ…ആരും വരാതെ ഈ സുന്ദരിക്കുട്ടിയെ കാത്തുവെച്ചത് പടച്ചോൻ എനിക്ക് തരാാൻ വേണ്ടീട്ടാാ..നിക്കുറപ്പാാ അത്”
“ആണോ…. അതു ശരി..നല്ല നിഗമനം തന്നെ…എന്നാ ഞാൻ വെക്കട്ടേ ട്ടോ…അധിക നേരം സംസാരിക്ക്ണത് ഉപ്പ കണ്ടാാല്…..ഉപ്പാക്കിഷ്ടാവൂലാ അത്..ഇനി ഞാൻ വിളിക്കൂലാ ട്ടൊ..”
“ആയിക്കോട്ടേ മോളൂ..ഇനി അധിക സമയല്ലാാലോ ന്റെ കൈകളിൽക്കെത്താൻ..ന്നാ പിന്നെ തുടങ്ങിക്ക്യോ ട്ടോ..”
“എന്ത്…??”
“സ്വപ്നം കാണാന്….ഈ റിച്ചുവുമായുള്ള ജീവിതം..എന്റെ ബീവിയായി.. കുട്ടികൾടെ ഉമ്മയായി..അങ്ങനങ്ങനെ…”
“അയ്യെടാാ…നല്ല പൂതി..ഞാൻ വെക്കുവാ…”
ഒഴിഞ്ഞ കാർമേഘം പോൽ
തെളിഞ്ഞ മനസ്സുമാായവർ ആ സംഭാാഷണത്തിനവിടെ വിരാമമിട്ടു..
മുഖത്തൊരു നിറഞ്ഞ പുഞ്ചിരിയുമായി സ്ക്കൂൾ വരാന്തയിൽ കയ്യും കെട്ടി നിന്ന് വിദൂരതയിലേക്കെങ്ങോട്ടോ കണ്ണും പായിച്ചവനും അങ്ങനെ നിന്നു…
“എന്താ റിയാസേ..അന്റെ രാജകുമാരീടെ വർത്താനം..”
പിറകിൽ നിന്നും ഫൈസൽ വന്നു തൊട്ടപ്പോൾ ഒരു ഞെട്ടലോടെയാണവൻ തിരിഞ്ഞു നോക്കിയത്..
“സ്വപ്നം കാണാനൊക്കെ തൊടങ്ങ്യോ ചങ്ങായീ..’
“ഹേയ്…ഞാൻ വെർതേ..നല്ല വിശേഷം അൽഹംദുലില്ലാഹ് അവളിപ്പോ വളരേ ഹാപ്പിയാണ്…”
“ഉം…അല്ലാ എന്താപ്പോ അന്റെ വീട്ടിലെ അവസ്ഥ..ഉമ്മാന്റെ പാടെന്താാ..”
ഒരു നെടുവീർപ്പോടെയാണവൻ അതിനൊരുത്തരം തുടങ്ങിയത്
“ഉമ്മാക്ക്..നാൾക്ക് നാൾ എന്നോടുള്ള പ്രതിഷേധം കൂടിക്കൂടി വരുന്നൂ അല്ലാതൊന്നും ല്ലാാ..”
“അത് പറഞ്ഞിട്ട് കാര്യല്ല റിയാസേ..ഇയ്യ് ഉമ്മാന്റെ ഭാഗത്ത്ന്ന് ഒന്നു ചിന്തിച്ച് നോക്ക്..ഈ പ്രതിഷേധം അന്നോടോ റൻഷനോടൊ ഒന്നും അല്ലാ…അവര് കൂട്ടിവെച്ച സ്വപ്നങ്ങള് തകർന്നു പോയതിലുള്ള നിരാശ കൊണ്ടു മാത്രാ..”
ഇരുവരും അതും പറഞ്ഞോണ്ടാ വരാന്തയിലൂടെ നടന്നു തുടങ്ങി..
“ഉം..ആയിരിക്കും..എനിക്ക് ഉമ്മാനേം റൻഷാനേം ഒഴിവാക്കാൻ പറ്റൂലെടാാ..രണ്ടുപേരും ന്റെ ഹൃദയത്തിന്റ്റെ ഒരു ഭാഗാണ്…ന്റെ ഉമ്മാനെ മനസ്സിലാക്കാൻ റൻഷാക്ക് കഴിയും എന്നാാ ന്റെ വിശ്വാസം..”
” അതേടാ…ഒക്കെ ശരിയാാവും ടാ..ഇങ്ങനൊക്കെ തന്നെയ്നി..ന്റെ ബീവിം ഉമ്മേം തമ്മിലും..ഇപ്പോ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കാനൊരു മത്സരാ..”
“ഉം..ന്നാലും അതു പോലല്ലോ ഫൈസലേ ഇത്..റൻഷാന്റെ നൂന്യതകളും ഉമ്മാാന്റെ സ്വഭാാവവും തമ്മിൽ പൊരുത്തപ്പെടണേൽ….”
നിരാശകലർന്ന മുഖത്തോടെ നിൽക്കുന്ന റിയാസിന്റെ തോളിൽ
ആശ്വാസത്തിന്റെ വാക്കുകൾ കലർത്തി ഫൈസലൊന്നു തട്ടി…
“ഇയ്യ് വിഷമിക്കാണ്ടിരിക്ക്..സ്നേഹം കൊണ്ട് ഒക്കെ സാവധാനം മാറ്റിയെടുക്കാം..
സമാധാാനിപ്പിക്ക്ണ ഫൈസലിനോ കേൾക്കുന്ന റിയാാസിനോ അതെങ്ങനെയെന്നൊരു നിശ്ചയവുമില്ലായിരുന്നു..എല്ലാം ഭാഗ്യ നിർഭാഗ്യങ്ങൾക്ക് വിട്ടു കൊടുത്ത് വിധിയുടെ ആ പോരാട്ടത്തിലെ വെറും കാഴ്ചക്കാരാവാൻ അവരും തയ്യാറെടുക്കുകയായിരുന്നു..
——————–
റൻഷയുടെ അയൽ വാസിയാായ ആകശവാണി സൈനുത്തായുടെ നന്മ നിറഞ്ഞ സന്ദേശം കാട്ടുതീ പോലെ പരന്നൊഴുകി സുലൈഖത്തായുടെ ബന്ധുക്കളുടെ ചെവികളിലും എത്തിതുടങ്ങിയിരുന്നു..അഭിനന്ദന പൂച്ചെണ്ടുകാളാായും ആക്ഷേപഹാസ്യങ്ങളായും അവയോരോന്നും കൃത്യമായി സുലൈഖത്തായെ തേടിയെത്തി…
സഹതാപത്തിന്റെ മുഖാാവരണമണിഞ്ഞ് ചിലർ പിന്നിൽ നിന്ന് കൊഞ്ഞനം കുത്തി
“ഹോ..എന്തെയ്നു ആ തള്ളാാന്റെ ഒരു അഹങ്കാരം..അങ്ങനെ തന്നെ വേണം..നമ്മളെ മക്കളാാരേലും പെണ്ണ് കെട്ട്യാൽ അപ്പോ വന്നോളും അഭിപ്രായം പറയാൻ ..പല്ലുന്ത്യാാണ്..നെറം പോരാാ…തടിയില്ലാാന്നൊക്കെ പറഞ്ഞ്…ന്നിട്ടിപ്പോ ന്തായി..ഇതാാ പർഞ്ഞേ കൊടുത്താാ കൊല്ലത്തും കിട്ടും ന്ന്..പടച്ചോനൊരുത്തൻ കാണ് ണുണ്ടല്ലോ ഒക്കെ..”
“സുലോ ഇയ്യ് ചെയ്തേ നല്ല കാര്യാ ട്ടോ..അനക്ക് ഇവടെന്ന് കിട്ടില്ല്യേലും പടച്ചോൻ ഭാഗത്തീന്ന് അയിന്റെ കൂലി കിട്ട്യോളും..”
“ന്നാലും സുലോ..അനക്കെന്താാ പിരാാന്താായോ..ഓന് ഒരു ഗവണ്മെന്റ് ജോലിയാാ..ഇയ്യൊന്ന് ആലോയ്ച്ചോക്ക്യാാ..ചോദിക്ക്ണ സ്ത്രീധനം തരാനാായിട്ട് നൂറു പേര് ണ്ടായിനി…ഞ്ഞിപ്പോ പറഞ്ഞിട്ടെന്താാ..അനക്ക് യോഗല്ലാാാ..അങങനെ കരുത്യാാ മതി..”
വ്യത്യസ്തമാായ ഒത്തിരി അഭിപ്രാായങ്ങളുടെ കൂമ്പാാരം തന്നെ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു..എങ്ങനേലും ഇത് മൊടക്കണം അതു മാത്രമാായിരുന്നവരുടെ ചിന്ത…ഊണും ഉറക്കവുമില്ലാതെ അതിനുവേണ്ടിയവർ ചിന്തിക്കാനും തുടങ്ങി..
“ന്താാ സുലൈഖത്താാ വാതിലൊക്കെ മലർക്കേ തുറന്നിട്ടൊരാാലോചന..”
സിറ്റൗട്ടിലെ ചാരുപടിയിൽ ആലോചനകൾക്ക് തിരികൊളുത്തിയങ്ങനെ ഇരിക്കുമ്പോഴായിരുന്നു ബ്രോക്കർ കാദർക്കാ വന്നു കയറിയത്..
“ഉം…കാദറോ..എന്താ കാാദറേ വിശേഷിച്ച്..”
“വിശേഷിച്ചൊന്നുല്ല ന്റെ ഇത്താാ…അവസാാനം ഇങ്ങള് അതെന്നെ അങ്ങട് നടത്താാൻ തീരുമാനിച്ചിലേ…”
“ഉം..അല്ലാതെ ഞാനെന്താാക്കാനാാ കാദറേ..ന്റെ വാാക്കിനിവിടെ ഒരു വെലേം ഇല്ലല്ലോ…”
“ഇങ്ങെക്കെന്താ സുലൈഖത്താ പിരാന്തോ..അങ്ങനൊരു പെണ്ണീ കുടീൽക്ക് കേറി വന്നാാ എത്താ ഇവ്ടെത്തെ അവസ്ഥ..അല്ലാ..ഇങ്ങൾ പെറ്റിട്ടതെന്നല്ലേ ആ ചെക്കനെ..നിലക്ക് നിർത്തണ്ടീനു..”
എരിഞ്ഞു പുകഞ്ഞു നിൽക്കുന്ന ആ മനസ്സിനെ ആളിക്കത്തിക്കാനുള്ള ശ്രമത്തിലാായിരുന്നയാൾ
“ഞാൻ മെനക്കടായ്റ്റാണോ കാദറേ..ആ എരണം കെട്ടോളല്ലാതെ വേറെ മാണ്ടാന്ന് വാശിപിടിക്ക്യല്ലേ ന്റെ റിയാസ്…ഞ്ഞി പ്പോ ന്താാ ചെയ്യാ…ഇത് മൊടക്കാനെന്തേലും വഴി ൻടോ അന്റേല്..മെറ്റന്നാൾ ഓന്റെ കല്യാണ നിശ്ചയാ ഇവടെ..അതാലോഴിക്കുമ്പോ തന്നെ ഇനിക്ക് പിരാന്ത് പിടിക്ക്ണ്ട്..”
“ഊം..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…