..മോള് ചെലപ്പോ സുഖല്ലാാതെ ക്ഷീണിച്ചു കിട്ക്കുമ്പോഴേയ്ക്കും..”
ഏഹ്..ന്നാലും ഇതെന്തു മറിമായം..റിച്ചുന്റെ ഉപ്പ ഇവടെ വന്ന് പറഞ്ഞെന്താാ..അതിനു ഞാൻ റിച്ചൂന് നല്ല മറുപടീം കൊടുത്താണല്ലോ..പിന്നാണേൽ റിച്ചൂന്റെ ഫോൺ ഓണായിട്ടും ല്ലാാ…പിന്നെയിതെങ്ങനെ…
“അതല്ലാ
.മോളേ
പെട്ടെന്നൊരു കല്യാണാവുമ്പോ പൊന്നൊക്കെ ഒപ്പിക്കാനും പാടാ..ഓരിക്കാണേൽ റിയാസിന്റെ ഒരു അനുജൻണ്ട് അവന് കോയമ്പത്തൂരെങ്ങാണ്ടോ ആണ് പഠിക്ക്ണേ..ആറുമാസം കൂടുമ്പളേ വരാൻ പറ്റൂ ..അടുത്തമാസം രണ്ടാഴ്ചകത്തെ ലീവിനെങ്ങാനും ഓന് വര്ന്ന്ണ്ടൂന്ന്..എന്നാലും ഒക്കെ കൂടി ഒരു ബേജാറ്..”
ഉപ്പയെന്തൊക്കെയോ പറയ്ണ്ടേലും എന്റെ മനസ്സപ്പോഴും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുമായലഞ്ഞു നടക്കുകയായിരുന്നു…
എന്നാലും എന്തായിരിക്കും…..
കടിഞ്ഞാണില്ലാതെയോടുന്നയെന്റെ ചിന്തകളെ തടഞ്ഞു നിർത്തുന്നതായിരുന്നു ഉപ്പാന്റെ അടുത്ത വാാക്കുകൾ…
“മോളേ..ഇന്നാ..ഇത് അനക്ക് തരാാൻ വേണ്ടി തന്നു വിട്ടതാാ റിയാസ്..”
ഉപ്പ വെച്ചു നീട്ടിയ ആ കവറിലെന്താണെന്നുള്ള ആകാംക്ഷയും അമ്പരപ്പും ആയിരുന്നെനിക്ക്..
“എന്താ ഉപ്പാ ഇത് ..എനിക്ക് തരാൻ വേണ്ടീട്ടോ..”
“ആ..മോളേ…. ഞാൻ അന്റെ ഫോൺ നന്നാക്കാനായൊരു കടേൽ കേറില്ലേയ്നോ..നന്നാക്കാൻ കഴിയാതെ ഞാനെറങ്ങിപ്പോരേയ്നി അപ്പോഴാണാരോ പിറകീന്ന് വിളിച്ചത്…
“സുലൈമാനിക്കാാ..ഒന്നു നിക്കി..”
ഞാൻ തിരിഞ്ഞു നോക്കുമ്പോ ആ കടയുടെ ഉടമ ഫൈസൽ…
“ഇക്കാക്ക് ന്നെ ഓർമ്മണ്ടോ…ഞാനന്ന് റിയാസിന്റെ കൂടെ വീട്ടിൽ വന്നീനു..പെണ്ണ് കാണാൻ..”
സ്വയം പരിചയപ്പെടുത്തിക്കോണ്ടായിരുന്നവൻ മുന്നിൽ വന്നു നിന്നു..
“പടച്ചോനേ..ഇനിക്ക് ആളെ മനസ്സിലായില്ലെയ്നുട്ടോ മോനേ..മോനും ഓന്റെ കൂടെള്ള ഏതോ മാഷാന്നാ ഞാൻ വിചാരിച്ചേ..”
“ആ..ഞങ്ങളൊപ്പം തന്നാ ഇക്കാ വർക്ക് ചെയ്യ്ണേ..ഒരു മൊബൈൽഷോപ്പും ണ്ട്..പിന്നേയ്
ഇതാ..ഇത് പിടിച്ചോളീൻ..റൻഷാക്ക് റിയാസിന്റെ വക ഒരു സമ്മാാനാണ്..”
എന്താന്ന് അറിയാൻ ഞാൻ ആകാംക്ഷയോടെ നോക്കിയപ്പോ ഒരു ഫോണാണ്..ഉള്ളില് കുറച്ച സന്തോഷം തോന്നിയെങ്കിലും ഞാനാ കുട്ടിനോട് കുറേ പറഞ്ഞു വേണ്ടാന്ന്..കേട്ടില്യാ..റിയാസാാദ്യായിട്ട് തര്ണ സമ്മാാനം തിരിച്ചു മടക്കണ്ടാന്നും പറഞ്ഞെന്റെ കയ്യില് വെച്ച് പിടിപ്പിക്കെയ്നി..”
അതും പറഞ്ഞുപ്പാ ന്റെ കൈകളിലേക്കത് വെച്ച് തന്നതൊരു താക്കീതോടെയായിരുന്നു..
“മോളേ..അധികായിട്ടുള്ള സംസാരം ഒന്നും വേണ്ടാട്ടോ ..നിക്കാഹ് കഴിയാത്തതാണ്.. അതൊന്നും മോൾക്ക് പറഞ്ഞു തരണ്ടല്ലോ ലേ.. മനസ്സിലാാവ്ണ്ടല്ലോ ലേ ഞാൻ പറഞ്ഞതെന്താാന്ന്..”
“ഉം..ഉണ്ട് പ്പാാ”
കൈനീട്ടിയാ സമ്മാനം വാങ്ങുമ്പോ എന്തെന്നില്ലാത്തൊരു മുഹബ്ബത്ത് എന്റെ മനതാരിലെവിടെയോ കൂടു കൂട്ടുന്നുണ്ടാായിരുന്നു.. സ്നേഹത്തിൻ ദൂതുപോവാനൊരുങ്ങി വന്ന ഹൃദയത്തിൽ ചാലിച്ചെടുത്ത ആ സമ്മാനവും മാറോട് ചേർത്തു ഞാൻ ധൃതിയിലെന്റെ റൂമിലേക്ക് കുതിച്ചു…ഞങ്ങളുടെതായൊരു ലോകത്തേക്കൊന്നു വിരുന്നു പോവാൻ…
പിന്നെയെല്ലാം വളരെ പെട്ടെന്നാായിരുന്നു..
ഫോണിലേക്ക് സിം മാറ്റിയിടലും ഓൺ ചെയ്യലും…
എന്റെ വിളിയും കാതോർത്തിരിക്കുന്നതുപോലെയായിരുന്നു റിച്ചുവും ആദ്യത്തെ റിംഗിൽ തന്നെ കോൾ അറ്റെന്റ് ചെയ്തത്..
“ഹലോ…”
അവന്റെ സ്വരങ്ങൾക്കെന്തോ മുമ്പെത്തേക്കാൾ മാധുര്യമുള്ളപോലെ…പക്ഷേ അതു കേട്ടപ്പോയെന്തോ ഒരു വാക്കുപോലും ഉരിയാടാൻ എന്റെ നാവുകൾ തയ്യാറായില്ല എന്നുള്ളതാാണ് സത്യം..
വിതുമ്പി പോയി ഞാനെന്തിനോ..അതൊരു ആനന്ദക്കണ്ണീരായിരുന്നു.സങ്കടങ്ങളുടെ ലോകത്ത് മയങ്ങുന്ന റൻഷ എന്ന നൊമ്പരവീണയുടെ ആനന്ദക്കണ്ണീർ..
“അയ്യേ എന്താാത്…ന്റെ റൻഷക്കുട്ടി കരയാ….ഇയാൾ പെട്ടെന്ന് പറ ഞാൻ ക്ലാസ് എടുക്കുന്നിതിനിടയിൽ പുറത്തേക്കിറങ്ങീതാാ..വേഗം പറയ്..അല്ലാാ ഞാനൊരു സമ്മാനം അങ്ങട് കൊടുത്ത് വിട്ടീനു..കിട്ടീനോ..”
പതിഞ്ഞ സ്വരത്തിൽ തിരിച്ചു ഞാൻ മറുപടി പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ഒരു നൂറു വാക്കുകളവനിങ്ങോട്ട് പറഞ്ഞു കഴിഞ്ഞിരുന്നു..
“അത്…റിച്ചൂ.. ഞാനൊരു കാര്യം ചോയ്ക്കട്ടെ…ഞാനങ്ങനൊക്കെ പറഞ്ഞതല്ലേ..ന്നിട്ടും എന്തേ റിച്ചൂ..”
“എന്ത്…ഹ..ഹ അതിനിയാൾ മെസേജ് അയച്ചോണ്ടല്ലേ ഞാൻ…”
“മെസ്സേജോ..അതപ്പോ അവിടെ എത്തീനോ..സ്വിച്ച് ഓഫ് ആയിനല്ലോ റിച്ചൂന്റെ നമ്പർ”
“സ്വിച്ച് ഓഫ് ഒന്നും അല്ലേയ്നു..അത് ഞാൻ അങ്ങനെ ഒരു നമ്പറിലേക്ക് കോൾഡൈവേർട്ട് ആക്കിട്ടേയ്നു..എനിക്കങ്ങനങ്ങോട്ട് ഒഴിവാാക്കാൻ പറ്റോ ന്റെ പെണ്ണിനെ..ന്നെ കുറേയിട്ട് വേദനിപ്പിച്ചല്ലേ..കുറച്ച് വേദനിക്കട്ടേന്ന് കരുതി..ഏതാായാലും ഇനി എന്റെമോള് കരയരുത് ട്ടോ..കരയാൻ ഈ റിച്ചു സമ്മയിക്കൂലാാ…”
ദൃഢതയുള്ള ആ വാക്കുകളിലെവിടെയോ ഉള്ളിൽ തട്ടിയ ഒരു സ്നേഹം നിഴലിച്ചു നിന്നിരുന്നു..
“പിന്നേയ്..അന്ന് നിന്നെ പെണ്ണ് കാണാൻ വന്ന അന്ന് എനിക്കൊരമളി പറ്റിക്ക്ണ്..അന്റെ ഉപ്പാന്റെ പേര് കബീർ എന്നല്ലാലേ …സുലൈമാൻ എന്നാാല്ലേ..”
“ആ..അതേ..ന്തേ..”
“അപ്പോഴത്തെ ആ ടെൻഷനിൽ അന്റെ ഉപ്പാന്റെ പേര് വരെ ഞാൻ മറന്നിക്ക്ണ്..വീട്ടിൽന്ന് ഉപ്പാാക്ക് അഡ്രസ്സ് കൊടുത്തതും അങ്ങനെയ്നി..ന്നിട്ട് ഓര് ഇന്നലെ വന്ന് കുറേ തപ്പി നടന്ന്…”
“ആ..ബെസ്റ്റ്..ഉപ്പേം അത്രക്ക് ടെൻഷനിലെയ്നു..അതോണ്ടാവും തിരുത്തിത്തരാൻ മറന്നെ..എന്നെപ്പോലൊരു പെണ്ണിനെ സ്വീകരിക്കാൻ ആദ്യായിട്ടൊരാൾ വന്നതല്ലേ.. ”
അതു കേൾക്കേണ്ട താമസം ദുഃഖത്തിന്റെയൊരു മൂടുപടമണിയ്ക്കാനനുവദിക്കാാതെ അവളുടെ വരികൾക്കവിടെയവനൊരു ഫുൾസ്റ്റോപ്പിട്ടു..
“മതി.. മതി…നിർ
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…