സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

“മോളേ റൻഷക്കുട്ട്യേ…”

“ആ..ആരാപ്പത് സൈനുത്തായോ.വരിൻ…എന്താാ വിശേഷം..”

“വിശേഷം ഒക്കെ ഇബടല്ലേ..അന്നാരോ പെണ്ണ് കാാണാൻ വന്നീന്നോ..കല്യാാണം ണ്ട്ന്നോക്കെ അന്റെ ബാാപ്പ പറഞ്ഞല്ലോ..ന്നോട് അന്റെട്ത്ത് വന്ന് കൂട്ടിരിക്കാൻ പറഞ്ഞീട്ടാ പോയേ..”

പടച്ചോനേ !!! ഉപ്പ അതിവരോടും പറഞ്ഞോ…നാട്ടുകാർ ആകാശവാണിഎന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അയൽ വാാസി താത്ത… ഇവരിതറിഞ്ഞീണേൽ ഉറപ്പാായും ഈ നാടു മുഴുവൻ ഇത് പരന്നിണ്ടാാവും ഷുവർ..സത്യമായിരുന്നു..

‘കാലില്ലാത്ത പെണ്ണിന് പള്ളിക്കൂടം വാദ്യാര് വരനോ..!!!’
കേട്ടവർ കേട്ടവർ ശരിയെന്തെന്നറിയാൻ സൈനുത്താന്റെ നമ്പറിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു..

“സൈനുത്താാ..ആ ഫോണൊന്നു തര്വോ..ഉപ്പാനെ ഒന്നു വിളിക്കാാനാാ..”

“അള്ളോയ്..മോളേ ..ഫോണിൽ അഞ്ചുപൈസ ഇല്ലാലോ..ഞാൻ ന്റെ മോൻ മുജീബിനോട് പറഞ്ഞീണ്..ഓനോന്റെ സൗകര്യത്തിനേ കേറ്റൂ..”

ഹും..എങ്ങനെ ണ്ടാാവാനാ..രാവിലെ തുടങ്ങീതാവും ന്റെ ഇറച്ചി തിന്നാാൻ..ഈ ഉപ്പ ഇനി എത്രാാളോട് പറഞ്ഞീണെയ്ക്കല്ലോ.. മനസ്സിലങ്ങനെ പിറുപിറുക്കുമ്പോഴും സൈനുത്താ മറ്റാരുടേയോ കോളിനു മറുപടി നൽകുന്ന തിരക്കിലായിരുന്നു..
എങ്ങനെയൊക്കെയോ മണിക്കൂറുകൾ തള്ളി നീക്കി ഞാനങ്ങനെ ഉപ്പാനേം കാത്തിരുന്നു..കുഞ്ഞോളുണ്ടായോണ്ട് സൈനുത്താനേം പറഞ്ഞു വിട്ടു..അവരുടെ സഹതാപ വാാക്കുകളും ചൂഴ്ന്നറിഞ്ഞുള്ള ചോദ്യവും ഉള്ളിലിത്തിരി അരിശം തോന്നാതിരുന്നില്ലാ..

“ഇത്താത്താാ..
ഉപ്പ വന്നിക്ക്ണ്..”

ആകേ തളർന്ന മുഖവുമാായി വരുന്ന ഉപ്പാനെ കണ്ടപ്പോ എന്തോ ഒരു പന്തികേട്…
“ന്താാ ‌.ഉപ്പാാ..ആകേ തളർന്നപോലുണ്ടല്ലോ..ഇത്തിരി കഞ്ഞിവെള്ളം കൊണ്ടോരട്ടേ..”

“ഉം..ഇന്നാ മോളേ..ഇത് പിടിക്ക്..അന്റെ ഫോണാ…നന്നാക്കിട്ടില്ല മോളേ..നന്നാക്ക്ണ ആളവിടെ ഇല്ലാാന്ന് ..അതോണ്ട് ഞാനിങ്ങ് തിരികെ വാങ്ങി..”

“ഉം..സാരല്യ ഉപ്പാ…അത്യാവശ്യൊന്നും ല്ലാാലോ..”

അങ്ങനേ ആ മോൾ പറയൂ എന്നാാ ഉപ്പാാക്കറിയായിരുന്നു..എങ്കിലും ആ കടക്കാാരൻ പറഞ്ഞതപ്പോ ഓർക്കാാതിരിക്കാൻ സുലൈമാനിക്കാക്ക് കഴിഞ്ഞില്ലാ..

“കാാക്കോയ്..ഇതേയ്..ജാംബവാന്റെ കാലത്തുള്ള ഫോണാ..ഇത് ഞ്ഞിം നന്നാക്കാൻ പറ്റൂലാ..”

“മോനേ…ഓന്നൂടിയൊന്ന് നോക്ക്..
ഇത് ഇങ്ങള് ഇവടെന്ന് വാങ്ങിയതെന്നെ സെക്കനന്റാ..പിന്നെ ഞാനൊരിക്കൽ നന്നാകീം ചെയ്ത്…ഇനി ഇതെറിഞ്ഞേക്കി അതാാ നല്ലത്..അല്ലാണ്ടെന്താപ്പോ ഞാൻ പറയാ..”

രണ്ട് പേരുടേയും സംസാരത്തിലെ അപാകത കേട്ട്കൊണ്ടായിരുന്നു കടക്കാരൻ ഫൈസൽ അതിലിടപെട്ടത്..

“ആശിഖേ ന്താ പ്രശ്നം..ഇങ്ങനാാണോ കസ്റ്റ്മേഴ്സിനോട് പെരുമാറണ്ട്യേ..ന്താ ഇക്കാ ..ന്താാ പ്രശ്നം..ഞാനീ കടയുടെ ഓണറാ ഫൈസൽ..”.

“അത്..പിന്നെ മോനേ ഈ ഫോൺ..”
ഫൈസൽ ആ ഫോൺ വാങ്ങി തിരിച്ചു മറിച്ചു നോക്കി..

“ഇതിന്റെ പാർട്സൊക്കെ കിട്ടാൻ പാടാാ..ഇപ്പോ വരുന്നില്ല…ഇക്ക വേണേൽ തൽക്കാലം ഇവടൊന്ന് ഒരു ഫോണെടുത്തോ..വാങ്ങീട്ട് തിരിച്ചെന്നാ മതി..”

“വേണ്ട മോനേ..അതൊന്നും ന്റെ മോക്കിഷ്ടാാവൂലാ..പിന്നെ വാാങ്ങാാൻ പൈസ ഇല്ലാാത്തോണ്ടൊന്നും അല്ല..പെൺകുട്ട്യോൾ ഉള്ള ബാപ്പാര് അഞ്ച് ഉർപ്യകിട്ടിയാാല് അത് ഓൽക്കവടെ എടുത്ത് വെക്കാനേ നോക്കൂ…ഇങ്ങളെപ്പോലെ ഉള്ള പുയ്യാപ്ലാര് എത്ര പൈസാാണ് സ്ത്രീധനം ചോയ്ച്ച് വരാാ അറീലല്ലോ..”
ആ വാക്കുകളെന്തോ ഫൈസലിന്റെ മനസ്സിലെവിടെയോ വല്ലാതങ്ങ് കൊണ്ടപോലെ..ഉത്തരം മുട്ടി നിൽക്കുന്ന അവന്റെ മുഖത്ത് നോക്കി സുലൈമാനിക്ക തുടർന്നു..
“പിന്നെ കാാലിനു സുഖല്ലാാത്ത കുട്ട്യാാ ന്റെ മോള്..പെരേല് ഒറ്റക്കാക്കിട്ട് പോരുമ്പോ കയ്യില് ഒരു ഫോൺ കൊടുത്താാ ഒരു സമാധാാനാ…അതോണ്ടെയ്നി..”
സുലൈമാനിക്ക ഓരോന്നൊർത്തങ്ങനെ ആ കസേരയിൽ ചാരിയിരുന്നു..

“ഉപ്പ എന്താാ ആലോയ്ക്കിണേ…
ഇതാ വെള്ളം കുടിക്കിൻ…”

“ഒന്നുല്ലാാ മോളേ…ഞാൻ വരുമ്പോ റിയാസിന്റെ ഉപ്പാനെ കണ്ടീീനി..”

“എന്നിട്ടോ…?”
തുറിച്ച മിഴികളുമായല്പം ഭീതിയോടെയാാണു ഞാനത് ചോദിച്ചത്..അപ്പോഴേക്കും കുഞ്ഞോളും എവിടെന്നോ ഓടിയെത്തി..

“അത്….
അവർക്കീ കല്യാണം……..”

പറഞ്ഞു തീരാാത്ത ആ വാാക്കുകൾക്കായി കാതോർത്തു കൊണ്ട് ഞാനും കുഞ്ഞോളും ഉപ്പാന്റെ മുഖത്തേക്കൊരു തരം ഉത്കണ്ഠയോടങ്ങനെ നോക്കി നിന്നു…

തുടർന്നുള്ള ഭാഗം കേൾക്കാനായി കാത്തിരിക്കുന്ന എന്റേയും കുഞ്ഞോളുടേയും മുഖത്തേക്ക് ഉപ്പയൊന്നു നോക്കി..

ശേഷം ഒരു കവിൾ വെള്ളം വായിലേക്കൊഴിച്ചു കുടിച്ചതിനു ശേഷം ഉപ്പ തുടർന്നു..

“അത്..പിന്നെ ..മോളേ അവർക്കീ കല്യാാണം ….ഉടനെ നടത്തണെന്നാ പറയ്ണേ.. ന്താ മോൾടെ അഭിപ്രായം..”

അദ്ഭുതവും ആശ്ചര്യവും കൊണ്ട് മിഴിച്ചു നിൽക്കാായിരുന്നു ഞാനപ്പോൾ..ഉപ്പാന്റെ ചോദ്യത്തിനു മറുപടി നൽകാാൻ മറന്നു കൊണ്ട്..
“മോളേ
..ഇയ്യേത് ലോകത്താാ…ഞാൻ ചോയ്ക്കണത് വല്ലതും കേൾക്ക്ണ്ടോ…”

“ഇത്താാത്ത സ്വപ്ന ലോകത്താ ഉപ്പാ..”
പെട്ടെന്ന് തന്നെ’ ചിന്തകളെ കയ്യിലൊതുക്കി ഞാനവളുടെ നേർക്കു തിരിഞ്ഞു

“പോടീ ഇയ്യ് ന്നോട് അടിമേടിക്കും ട്ടോ കുഞ്ഞോളെ… ”
ആ സ്നേഹ ശകാരം കേട്ട് കുഞ്ഞോൾ ഓടി..രണ്ടു പെൺകുട്ട്യോളുടേം സംഭാഷണത്തിൽ ലയിച്ചൊരു പുഞ്ചിരിയോടെ നിൽക്കുന്ന ഉപ്പാനോടൊരദ്ഭുതത്തോടെയാണ് റൻഷ ചോദിച്ചത്…

“ഉപ്പാ..അതിനവ്ട്ന്നാരേലും ..ഇങ്ങട് ..വിളിച്ചീനോ…”

“അ..അ..ഇന്നലെ പാതിരാക്ക് അന്റെ അട്ത്ത് വന്ന് പറഞ്ഞൊന്നും ഇയ്യ് കേട്ടില്ലേയ്നോ മോളേ..ഇന്നലെ റിയാസിന്റെ വീട്ടിന്ന് വിളിച്ചീനല്ലോ..അപ്പോ തന്നെ ഞാനത് മോളോട് വന്ന് പറയേം ചെയ്തീണ്

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.