“ഇത്താാത്താാ…ന്തൊരു കെടപ്പാ ഇത്..ചോറൊന്നും വേണ്ടേ…”
കുഞ്ഞോൾ വന്ന് തട്ടി വിളിച്ചപ്പോ കണ്ണു തുറക്കാാതെ തന്നെ മറുപടി നൽകി..
“നിക്ക് വേണ്ട കുഞ്ഞോളേ..ഇയ്യ് പോയി കഴിച്ചോ..ഭയങ്കര തലവേദന…”
“ആഹാ..ഇതു നല്ല കഥയായി ഒരു ഭാഗത്ത് ഉപ്പയും ഒരു ഭാഗത്ത് ഇത്തൂസും ഞാനാരെയാാ നോക്കേണ്ടേ…”
പാതി തുറന്ന കണ്ണുകളോടെ ഞാൻ മെല്ലെ എണീറ്റിരുന്നു
“ഉപ്പ ണേറ്റില്ലേ കുഞ്ഞോളേ…”
“ആ.. ഇതു വരെ കെടക്കെയ്നി..ഇപ്പോ എണീറ്റിണ്..ചോറു കഴിക്കാൻ..”
“ഉം..ഇയ്യ് പോയി ഉപ്പാക്ക് ചോറ് കൊടുത്ത് കിടന്നോ…ആ പിന്നേയ് ഉപ്പ ചോയ്ച്ചാാൽ ഇത്താ ചോറ് തിന്ന് കിടക്കാാന്ന് പറഞ്ഞാാ മതി ട്ടോ..”
അതും പറഞ്ഞവളെ പറഞ്ഞയക്കുമ്പോഴും നെറ്റിയും ചുളിച്ചവളെന്നെയിങ്ങനെ നോക്കുന്നുണ്ടായിരുന്നു..ഉപ്പാാനെ അഭിമുഖീകരിക്കാൻ കഴിയില്ല ഈ റൻഷാാക്കിപ്പോ..ഈ കണ്ണുകളിൽ നിന്ന് എല്ലാാ കാരണങ്ങളും ഉപ്പ കണ്ടെത്തും… പിന്നെയത് വീണ്ടും…..
പടച്ചോനേ… എന്താാണെനിക്ക് മുന്നിലൊരു വഴി…ആരോടാണ് ഞാൻ സഹാായം തേടേണ്ടത് അവനിലേക്കെത്താാൻ…
പ്ലീസ്..റിച്ചൂ..ഒന്നു വാാ…ഒരിക്കൽ കൂടി …ഈ റൻഷാാക്ക് മുന്നിലൊന്നു വാാ..ഇനിം ഇങ്ങനെ വേദനിച്ചാാലൊരുപക്ഷേ ഈ ഭൂമിക്കൊരു ഭാരമായി നിന്റെ രാജകുമാാരിയുണ്ടാാവില്ലാാട്ടോ…വെറുതേ പിച്ചും പേഴുമെന്നല്ലാാതെ എന്റെ വാക്കുകളെങ്ങനെ നിന്നരികിലേക്ക് പറന്നെത്തും റിച്ചൂ..
പ്രതീക്ഷയില്ലെന്നറിഞ്ഞുമവൾ അവസാന ശ്രമമെന്നോണം അവന്റെ ഫോണിലേക്ക് ഒരു മെസ്സേജ് അയ്ക്കാാൻ തീരുമാനിച്ചു..
‘റിച്ചൂ..പറഞ്ഞു പോയതെല്ലാാം തെറ്റ്..ഏതെങ്കിലും ഒരു കോണിലല്ല ഈ റൻഷാായുടെ ഹൃദയത്തിലാാണിപ്പോ റിച്ചൂ..നഷ്ടപ്പെട്ട സ്വപ്നങ്ങൾ കൂട്ടി വെച്ചൊരു കൊട്ടാരം പണിയാാൻ വരില്ലേയെന്റെ രാാജകുമാരൻ എന്നരികിലേക്കിനിയും..’
എപ്പോഴെങ്കിലും ഫോൺ ഓണാക്കുമ്പോഴെത്തണേയവന്റരികിലേക്കീ സന്ദേശം എന്ന പ്രാർത്ഥനയോടെയായിരുന്നു അതങ്ങോട്ട് തൊടുത്തുവിട്ടത്…ശേഷം ബെഡിലേക്കത് വലിച്ചെറിയുമ്പോ ബാക്കി ഭാഗങ്ങൾ കൂടി പൊട്ടിച്ചിതറിയിരുന്നു..
വുളൂവെടുത്ത് ഇശാ നിസ്കാരവും കഴിഞ്ഞ് ഹൃദയത്തിൽ കെട്ടിക്കിടക്കുന്ന നൊമ്പരങ്ങൾ റബ്ബിനു മുന്നിൽ സമർപ്പിച്ചു..ഖൈറാായത് സംഭവിക്കാനും അല്ലാായെങ്കിലെന്റെ ഹൃദയത്തിൽ നിന്നവനെ മായ്ച്ചു കളയാാനും ..
അപ്പോഴുമെന്നെ അലട്ടികൊണ്ടിരുന്ന ശക്തമാായ തലവേദന സഹനത്തിന്റെ പരിധിയിലധികം കഴിഞ്ഞിരുന്നോണ്ടാവണം അവയെന്നെ നിദ്രയുടെ ആഴങ്ങളിലേക്കെവിടേയോ തള്ളിവിട്ടത്…
ആ രാത്രിയെന്നിലേതോ ഭീകരത സൃഷ്ടിച്ചുകൊണ്ടകന്നു പോയി..നേരം പുലർന്നെന്റെ മിഴികളെ വെളിച്ചത്തോടടുപ്പിച്ച് ക്ലോക്കിലേക്ക് നോക്കിയപ്പോഴേക്കും സമയം ആറര..
പടച്ചോനേ…ഞാനൊത്തിരി
വൈകിപ്പോയല്ലോ എണീക്കാൻ..
ഇന്നലത്തെ കാര്യങ്ങളോരോന്നും ഓർമ്മകളിലേക്ക് വിളിച്ചു വരുത്തിയപ്പോയാണ് പെട്ടെന്ന് റിച്ചു മനസ്സിലേക്ക് ഓടിയെത്തിയത്..
മൊബൈൽ ഏന്തിപ്പിടിച്ചെന്റെ കൈകളിലെത്തിച്ചെപ്പോഴാണ് ഞാനാ സത്യവും തിരിച്ചറിയുന്നത്..ഇന്നലത്തേ ആ എറിയലിൽ മനം നൊന്ത് ബാാക്കിയുള്ള ജീവനും പൊലിഞ്ഞു പോയിരിക്കുന്നു..ഡിസ്പ്ലേ ഓണാവാത്ത ആ ഫോണിൽ ഒരൂഹം വെച്ച ഞാൻ വീണ്ടും റിച്ചൂന്റെ നമ്പറിലേക്കൊരു ശ്രമം നടത്തി..വെറുതേ..!!വെറുതെയാണെന്നറിഞ്ഞിട്ടും…
“ആഹാ…ഇത്തൂസ് ഉണർന്നോ…”
“ഇയ്യെന്തേ കുഞ്ഞോളേ നേരത്രാായിട്ടും ന്നെ വിളിക്കാാഞ്ഞേ…”
“ഏഹ്…ഇതു നല്ല കാര്യാായിപ്പോയി…ഇന്നലെരാത്രി കഴിഞ്ഞത് വല്ലതും ഓർമ്മണ്ടോ ന്റെ ഇത്തൂസിന്..”
“എന്ത്…ഇന്നലെ രാത്രി..”
ആശ്ചര്യത്തോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി നിന്നു..
“ഇന്നലെ ഒറക്കത്തിലിത്താാത്ത ന്തൊക്കൊ പിച്ചു പേഴും പറയിണ്ടെയ്നി..ഞാൻ വന്ന് തൊട്ടപ്പോ പൊള്ള്ണ പനി..എത്ര വിളിച്ചിട്ടും ഇത്തൂസ് എണീക്കണേ ഇല്ലാാ..പിന്നെ ഉപ്പാാനെ വിളിച്ച് കൊണ്ടോന്ന് ഉപ്പ വന്ന് നെറ്റിയില് തുണിയൊക്കെ നനച്ചിട്ട് കുറേ കഴിഞ്ഞാ ഉറങ്ങ്യേ…”
“മോളേ..ഇതൊന്നും ഇനിക്ക് ഓർമ്മല്ലാാ…”
“അല്ല..ഇത്തൂസേ ..റിച്ചുക്കാ ഇങ്ങളെന്താാ കാട്ട്യേ..ന്തൊക്കോ പറയ്ണ്ടെയ്നല്ലോ..”
ആ ചോദ്യത്തിനെന്ത് ഉത്തരം നൽകണമെന്നറിയാതെയൊരു ചമ്മലോടെ ഞാൻ തലയും കുനിച്ചു നിക്ക് വേണ്ടി രക്തസാക്ഷിയാായ മൊബൈലിനേയും നോക്കി നെടുവീർപ്പിട്ടിരിക്കേ പെട്ടെന്നായിരുന്നു ഉപ്പ കടന്നു വന്നത്…
“മോളേ…പനി കുറവില്ലേ ഇപ്പോ..”
“ഉണ്ട് ..ഉപ്പാാ..ഇങ്ങളൊക്കെ ഞാനിന്നലെ നല്ലോണം ബുദ്ധിമുട്ടിച്ചിലേ ..”
എന്റെ നെറ്റിത്തടത്തിൽ കൈവെച്ചു കൊണ്ടാായിരുന്നു ഉപ്പ അതിനു മറുപടി തന്നത്..
“മക്കൾക്ക് വേണ്ടി ഉറക്കൊഴിക്ക്ണതെങ്ങനാ മോളേ ഉപ്പക്ക് ബുദ്ധിമുട്ടാാവ്ണേ…”
ഒരുമ്മാാന്റെം ഉപ്പാാന്റേം സ്ഥാാനത്ത് നിന്ന് ഞങ്ങൾക്ക് സ്നേഹം വാാരിക്കോരി നൽകുന്ന ഈ ഉപ്പാന്റെ പ്രതീക്ഷയുടെ കാത്തിരിപ്പ് ഇനിം അവസാാനിപ്പിച്ചില്ലേൽ ആ വേദന കണ്ണീരായ് പെയ്തിറങ്ങുന്നത് എന്റെ ഹൃദയത്തിലാായിരിക്കും ..പറയണം ..റിച്ചുവിന്റെ ഉപ്പ പറഞ്ഞതും ഞാൻ റിച്ചൂനെ വിളിച്ച് പറഞ്ഞതും എല്ലാം..ഇനിം വൈകിക്കൂട..
“ഉപ്പാാ…അത്..ഞാാന്..ഫോൺ…വിളിച്ച്..റി..”
വിക്കി വിക്കിയെന്റെ വാാക്കുകൾ പുറത്ത് വന്നപ്പഴേക്കും ഉപ്പ അതിനു നൽകിയ അർത്ഥം മറ്റൊരു വിധത്തിലാായിരുന്നു…
“എന്തേ
മോളെ ഫോൺ നെലത്ത് വീണീനോ…ഒക്കെ പൊട്ടീണല്ലോ…
സാാരല്യ..ഉപ്പ ഇപ്പോ ടൗണിൽ പോവ്ണ്ട്.. നന്നാാക്കി കൊണ്ടോരാാ… മോളെണീറ്റ് പോയി ചാായ കുടിക്കി…”
അതും പറഞ്ഞുപ്പ നടന്നകന്നെങ്കിലും ന്റെയുള്ളിലെ സമാാധാനക്കേട് അപ്പോഴുമവിടെ തങ്ങി നിന്നിരുന്നു..
“ന്താ കുഞ്ഞോളേ അനക്കിന്ന് ക്ലാസില്ലേ..”
മുറ്റമടിക്കുന്നതിനിടയിൽ നിവർന്നു നിന്നോണ്ടവൾ ഉച്ചത്തിൽ പറഞ്ഞു..
“ഇത്താത്ത ഇവടെ ഒറ്റക്കല്ലേ..ഞാൻ പോണില്ലാ..സുഖല്ലാാത്തല്ലേ..”
“പോടീ എനക്കിപ്പോ ഒരസുഖോം ഇല്ല..ന്റെ മടിച്ചിക്കുട്ടി ആ പേരും പറഞ്ഞിവിടെ ചുറ്റിപറ്റി നിക്കണ്ടാ..”
കുഞ്ഞോളെന്തോ പറയാൻ തുനിഞ്ഞതും പെട്ടെന്നായിരുന്നു പിറകിൽ നിന്നാാരോ വിളിച്ചത്..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…