സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

“കുഞ്ഞോളേ..ഇയ്യ് വേം പോയിത്തിരി വെള്ളം എടുത്ത് വാാ…”

കട്ടിലിലേക്ക് ഏന്തി വലിഞ്ഞു കയറി ഞാാൻ ഉപ്പന്റെ തലെയെടുത്തെന്റെ മടിത്തട്ടിൽ വെച്ചു..
ധൃതിപിടിച്ചോടുന്നതിനിടയിൽ അവള് വിളിച്ച് പറയുന്നുണ്ടാായിരുന്നു..

“ഇത്താത്താാ..ഉപ്പയിന്ന് ഉച്ചക്കുള്ള ഗുളിക കുടിച്ചിണ്ടാവൂലാാ..അതോണ്ടാാാ..”

ശരിയാായിരുന്നു..ഇന്നത്തെ തിരക്കിനിടയിൽ ഉപ്പ അത് മറന്നുപോയിട്ടുണ്ടായിരുന്നു…സാധാാരണ അതോർമ്മപ്പെടുത്താറുള്ള ഞാനും ഇന്നത് മറന്നുപോയിരിക്കുന്നു..
എനിക്കെന്നോട് തന്നെയെന്തോ ദേഷ്യം തോന്നി..
ഗുളിക പൊതിയഴിച്ച് ഉപ്പാക്കു പകർന്നു നൽകുമ്പോഴും മനസ്സിലൊരു പ്രാർത്ഥനയേ ഉണ്ടാായിരുന്നുള്ളൂ ഞങ്ങൾക്ക്..
ആരുമില്ലാാത്ത ഞങ്ങളുടെയീ ലോകത്തേ ഏക അത്താണിയായ ഉപ്പാനെ ഞങ്ങൾക്ക് തിരിച്ച് തന്നേക്കണേ റബ്ബേ എന്ന്..
അനാഥയാായ ഒരു പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടുകാരിൽ നിന്നും പുറത്താക്കപ്പെട്ട ഉപ്പ…ഉമ്മ മരിച്ചിട്ടും ഞങ്ങളെയോർത്ത് ഞങ്ങൾക്ക് വേണ്ടി മാത്രമായിട്ട് ജീവിച്ച ഉപ്പാാ…ഞങ്ങൾക്ക് വേണം ഉപ്പാാനേ..

“മോളേ…ഓര് വിളിച്ചീനോ…”

ശ്വാസമൊന്നു നേരെ വീണപ്പോഴും ഉപ്പ ആദ്യം ചോദിച്ചതും അതായിരുന്നു..
എന്തുത്തരം പറയണമെന്നെനിക്കറിയില്ലാായിരുന്നു.. കല്യാണം നടത്താനല്ല മുടക്കാനായിരുന്നവര് വന്നിരുന്നേ എന്നെങ്ങനെയീ മുഖത്ത് നോക്കി ഞാൻ പറയും…

“വിളിച്ചോളും ഉപ്പാ..ഇങ്ങളെന്തേ ഉച്ചക്കുള്ള ഗുളിക കഴിക്കാഞ്ഞേ…
വാ..ഉപ്പാാ നമ്മക്ക് ഡോക്ടറെ കാണിക്കാാൻ പോവാാ..”

“ന്തിനാാ മോളേ..കാണിച്ചാാലും ഈ ഗുളിക തന്നല്ലേ ഓലെഴുതി തര്വാാ..മക്കൾ പോയി പഠിച്ചോളി..ഉപ്പ കുറച്ചേരം കിടക്കട്ടേ…”

അതും പറഞ്ഞുപ്പാാ നിവർന്നു കിടക്കുമ്പോഴായിരുന്നു കുഞ്ഞോളുടെ വക അഭിപ്രായം വന്നത്..
“ഉപ്പാന്റെ ഈ അസുഖം മാറണേൽ ഇത്താാന്റെ കല്യാാണം കഴിയണം..അല്ലേൽ ആധി പിടിച്ച് വല്ലോം വരുത്തി വെക്കും ഉപ്പ…ആ ഇക്കാക്ക ഒന്നു വേഗം വന്നിനേൽ ഈ സമയത്തൊന്നും നമ്മളിങ്ങനെ ഒറ്റക്കാാവൂലേയ്നി..”
തളർന്നു പോയ നിമിഷങ്ങളാായിരുന്നത്..ഇനി എന്ത്…?????!!! എന്തുചെയ്യണമെന്നറിയാാതെ….തളർന്നുപോയ
ഈ റൻഷപർവ്വീൻ ഒരു നിമിഷമങ്ങനെയിരുന്നുപോയി….

“ഹലോയ്…ഷാസ്…ന്റെ കഥകേട്ട് ബോറടിച്ച് ഇയാാൾ ഉറങ്ങിപ്പോയോ…”

“ഹേയ്..ഇല്ല റൻഷാാ..നീ പറയ്…പിന്നീടെന്താാ സംഭവിച്ചേ…”

“ഉം..പറയാാം..അതിനു മുമ്പേ ഒരു കാര്യം ചോദിക്കട്ടേ ഷാസ്..ഇങ്ങനൊരവ്സ്ഥയിൽ നീയാാണേൽ എന്തായിരുന്നവിടെ ചെയ്യാാ..”

“അത് പിന്നെ …ഞാൻ..
ഉപ്പാന്റെ ആഗ്രഹം…അതല്ലേ ഏറ്റവും….”

ഉം..അതേ..ഈ റൻഷയും അതു തന്നെയാാ ചെയ്തേ..പിന്നെ ഞാാൻ ഒരോട്ടമായിരുന്നു..പലപ്പോഴും വീൽചയറിനേക്കാളും എനിക്ക് വേഗത കിട്ടിയിരുന്നത് മുട്ടിൽ നിരങ്ങി നീങ്ങുമ്പോയായിരുന്നു..
വാതിൽ പാളികളിലും സിമന്റ് തറകളിലും ഉരച്ച് പൊടിഞ്ഞിറ്റു വീഴുന്ന ചോരപ്പാാടുകളെന്റെ ശരീരത്തിലൊരു നീറ്റല്ലായി പുറത്തു വരുന്നുണ്ടെങ്കിലും ഒന്നുമേ വകവെക്കാതെ നിരങ്ങി നീങ്ങിയാ മുറിയിലെത്തു വരേയെന്റെ
മനസ്സു മന്ത്രിച്ചതൊന്നായിരുന്നു..

റിച്ചൂൂ…നിക്ക് വേണം നിന്നെ..ന്റെ ഉപ്പാാക്ക് വേണ്ടി…ന്റെ ഉപ്പാാനെ എനിക്ക് നഷ്ടാാവാതിരിക്കാൻ വേണ്ടി..ഞാനെന്റെ ഹൃദയത്തിലടിച്ചമർത്തിയ നിന്റെ സ്നേഹം ഇതാ വീണ്ടും പുനർജനിപ്പിക്കാാനായി വരുവാാ നിന്നിലേക്ക്…

കിതച്ചു കൊണ്ട് ഞാൻ കട്ടിലിലേക്കെറിഞ്ഞ മൊബൈലിനായി കൈനീട്ടി…തെന്നിക്കളിച്ചും പിടിവിട്ടുമതെന്നിൽ നിന്നും ഒഴുകിമാറിയൊടുവിൽ നിലത്തു വീണു ചിതറി….കൂട്ടിവെച്ചവയെല്ലാം ഒന്നാക്കി തീർത്തപ്പോഴേക്കും നെടുകേ ഒരു ചീന്തുപോലെ ഒരു പൊട്ട് അവിടെ മൊബൈലിൽ തെളിഞ്ഞ് വന്നിരുന്നു.ഒന്നും വകവെക്കാാതെ ഞാൻ വേഗം ഓൺ ചെയ്ത് റിച്ചു എന്ന് സേവ് ചെയ്തുവെച്ച നമ്പറിലേക്ക് ഡയൽ ചെയ്തു..പക്ഷേ.. കിനാവുകൾ കൂട്ടിവെച്ച് വീണ്ടും പ്രതീക്ഷയുടെ തിരികൊളുത്താനിരുന്നയെനിക്ക് നിരാശയുടെ സമ്മാനം നൽകി വിധി വീണ്ടുമെന്നെ പരാജയപ്പെടുത്തികൊണ്ടിരുന്നു..എങ്ങനെയെന്നല്ലേ..അവന്റെ ഫോൺ സ്വിച്ച്ഡ് ഓഫ്..മാത്രവുമല്ല ഫ്ബി ബ്ലോക്കുമാക്കിയിട്ടുണ്ട്..അതേ എല്ലാാ വഴികളും എനിക്ക് മുന്നിൽ അടഞ്ഞു പോയിരിക്കുന്നു..എനി ഞാനെങ്ങിനെയവനിലേക്കണഞ്ഞു ചേരും… നിരാശയോടെ ആ ബെഡിലേക്ക് തലയും ചായ്ച്ചങ്ങനെ കിടന്നു..പെട്ടെന്നായിരുന്നു മറ്റൊരു കാര്യം എന്റെ ശ്രദ്ധയിൽ പതിഞ്ഞത്..

പ്രതീക്ഷയുടെ ഏതെങ്കിലും ഒരു കവാടം എനിക്ക് വേണ്ടി തുറക്കപ്പേടുമെന്ന വിശ്വാസത്തിലായിരുന്നു ഞാൻ വീണ്ടും ഫ്ബിയിലേക്ക് നോക്കിയത് ..
അതേ..!!
ബ്ലോക്കാാക്കി പോവും മുന്നേ അവൻ കുത്തിക്കെറിച്ചിട്ടുള്ള ഏതാാനും വരികൾ അവിടെ ഉണ്ടായിരുന്നു ഹൃദയം പൊട്ടുന്ന വേദനയോടെ ഞാനവ ചേർത്തു വായിച്ചു.. ഓരോ വരികളിലുമവന്റെ ഹൃദയത്തിൻ നൊമ്പരം കാണാമായിരുന്നു

‘സങ്കടക്കുടിലിലെയെന്റെ രാജകുമാരിക്ക്…
ഒത്തിരി തവണ ഞാനെന്റെ ഇഷ്ടം നിനക്കു മുന്നിൽ അറീയ്ച്ചെങ്കിലും അതൊരിത്തിരിപോലും ഉൾക്കൊള്ളാനെന്തേ ന്റെ രാജകുമാരിക്ക് കഴിയാതെ പോയേ..എട്ടുവർഷത്തോളം ഞാനെന്റെ ഹൃദയത്തിനുള്ളിലെയൊരു മാന്ത്രികച്ചെപ്പിലടക്കി സൂക്ഷിച്ചതാ നിന്നോടുള്ള പ്രണയം..അതിനു പക്ഷേ നിന്റെ അവസ്ഥയിലുള്ള സഹതാപമല്ല നിദാനം..അതെന്തേ നീ മനസ്സിലാക്കാതിരുന്നേ..ഇഷ്ടമല്ലാ എന്നുപറയാൻ എന്നിലുള്ള കുറവുകളെന്തെന്നെങ്കിലും ഒന്നു പറഞ്ഞൂടേ മോളേ..ഈ കാലത്തിനിടക്ക് എത്രയോ പെൺകുട്ടികളെന്റെ കണ്മുന്നിലൂടെ നടന്നകന്നെങ്കിലും അവരിലാരിലും ഞാൻ കണ്ടെത്തിയിട്ടില്ല എന്റെ റൻഷയുടെ ഭംഗി..നീ കാണാതെ നിന്നെ കണ്ടും..നീയറിയാതെ നിന്നയറിഞ്ഞും എന്റെ സ്വപ്നത്തിലെ ബീവിയാക്കിയതാണു പെണ്ണേ നിന്നെ..പക്ഷേ നിന്റെ ഹൃദയത്തെയലങ്കരിക്കാനൊരിക്കലും എന്റെ സ്നേഹം നിനക്കാവശ്യമില്ലെന്നു ഞാൻ തിരിച്ചറിയുന്നുവിന്ന്..ഇനി ഞാൻ വരില്ല ഒരിക്കലും…. നിന്റെ ജീവിതവീഥിയിലൊരിക്കലും ന്റെ നിഴൽ പോലും നിനക്കൊരു തടസ്സം സൃഷ്ടിക്കാതെ ജീവിതത്തിന്റെയേതെങ്കിലും കോണിൽ ഞാനെന്റെ കൂട്ടിവെച്ച സ്വപ്നങ്ങൾക്ക് കാവലിരുന്നോളാം..ഇത്രേയും കാലം ഞാനീ രൂപം മനസ്സിൽ പൂവിട്ട് പൂജിച്ചതല്ലേ..ഇനി ഇറങ്ങി പോവും വരേ മറ്റൊരു ഇണ ഈ റിയാസിനുണ്ടാവില്ല ട്ടോ ..

സ്നേഹപൂർവ്വം റിച്ചു .’

ഹൃദയത്തിൽ നിന്നും കൊത്തിയെടുത്ത ആ വരികൾക്കൊരു ഹൃദയത്തേ കീറിമുറിക്കാനുള്ള കഴിവുണ്ടായിരുന്നു..
തരിച്ചു നിന്നുകൊണ്ട് ഞാനാ വാക്കുകളോരോന്നും ഒരാവർത്തികൂടി വായിച്ചടുത്തു..നിമിഷങ്ങൾക്കു മുന്നേ കരയില്ലെന്ന് പ്രതിജ്ഞ തെറ്റിച്ചു കൊണ്ട് ഞാനാവാക്കുകൾ കോർത്തിണക്കിയ ഉപകരണത്തെ മാറോട് ചേർത്ത് വാവിട്ടു കരഞ്ഞു.. മൊബൈൽ ഗ്ലാസിലേക്കെന്റ്റെ കണ്ണീർ തുള്ളികൾ ചാലിട്ടൊഴുകി തുടങ്ങിയിരുന്നു..

നിറഞ്ഞ മനമാൽ എനിക്കു മുന്നിൽ വന്നെത്തിയ സ്നേഹത്തെ തട്ടിമാാറ്റിയ ഞാനെന്റെ വിധിയെ അന്നാദ്യമായി ശപിച്ചു കൊണ്ടിരുന്നു..

നാഴികകൾ എന്നിലൂടെ കടന്നു പോയിട്ടും എന്റെ സങ്കടങ്ങൾക്ക് ലവലേശം കുറവ് വന്നില്ലാ..ഇടയ്ക്കിടേ ഫ്ബിയിലോട്ടും ആ നമ്പറിലേക്കും വിളിച്ചു ഞാനെന്റെ സമയത്തെ കൊന്നുകൊണ്ടിരുന്നു..ഇശാ മഗ്രിബിന്റെ ഇടയിൽ കിടക്കരുതെന്ന ഉപ്പയുടെ ശക്തമായ താക്കീത് തെറ്റിച്ചുകൊണ്ട് ഞാനങ്ങനെ കഴിഞ്ഞുപോയ നല്ല സമയങ്ങളെക്കുറിച്ചോർത്ത് പരിതപിച്ചു കൊണ്ടിരുന്നു..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.