സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

സങ്കടക്കുടിലിലെ രാജകുമാരിക്ക്

Sankada kadalile Rajakumarikku Novel Author : ഷഖീലഷാസ്

 

മുഖ പുസ്തകത്തിന്റെ താളുകൾ മടക്കിവെച്ച് നിദ്രയിലേക്ക് ആഴ്ന്നിറങ്ങാനെന്റെ മിഴികൾ വെമ്പൽ കൊണ്ട് നിൽക്കവേയാണന്ന് അപ്രതീക്ഷിതമായൊരു മെസ്സേജ് റ്റ്യൂൺ..
കണ്ടതും
ആദ്യം മിഴികളുടക്കിയത് ആ പേരിലേക്കായിരുന്നു..

റൻഷ പർവീൻ…!!
എവിടെയോ കേട്ടു മറന്നൊരു നാമം പോലെ..

“ഹായ്..”

ഒരു മറുപടിയുടെ ആവശ്യമുണ്ടോ എന്നങ്ങനെ സംശയിച്ചു നിൽക്കവേ വീണ്ടും ആ ഹായ് എന്നെ തേടി വന്നു..
ഫേയ്ക്കന്മാാർ വിലസുന്ന ഈ കാാലത്ത് ധൈര്യത്തോടെയാർക്കും മറുപടി നൽകാൻ പറ്റൂലാ..കാരണം തിരിച്ചു പോവുമ്പോ ഒരു പാരയും പണിതോണ്ടാവും അവരുടെ മടക്കം..എന്തും വരട്ടേയെന്ന് കരുതി ഒരു റിപ്ലേ അങ്ങട് തൊടുതുവിട്ടു..

“ഇത്…ഷഖീലഷാസ് അല്ലേ…?”

“ആ..അതേലോ…ഇതാരാാ..?”

“ഞാൻ റൻഷ പർവീൻ…”

“ഓ..നൈസ് നെയിം ..ഇത് പറയാനാണോ ഇപ്പോ മെസ്സേജയച്ചേ…”
ഒരു സ്മൈലി ഇമൊജിയുമായി ഞാൻ ബൈ പറയാനിരിക്കവേ വീണ്ടും വന്നു അടുത്ത വാചകം..

“ഹേയ് അല്ല…എന്റെ പേരിലാരേലും പരിചയം ഉണ്ടോ ഈ ഷാാസിന്..”

“അങ്ങിനെ ചോദിച്ചാാപ്പോ…ഓർക്കുന്നില്ലാ…പിന്നെ പണ്ടെന്നോ വായിച്ച കഥയിലെ ഒരു റൈറ്റർ റൻഷ പർവീനെ അറിയാ..ആൾക്ക് ന്നെ അറിയാനും വഴിയില്ലാ..”

“അതേ.. ആ റൻഷ പർവീൻ
തന്നെയാ ഞാൻ…”

“ആണോ..അദ്ഭുതമായിരിക്കുന്നല്ലോ….ഇങ്ങനൊരാളോട് കൂട്ട് കൂടുകാന്ന് പറയുമ്പോ അതൊരു വല്യ കാര്യം തന്നെ ട്ടോ..”

“ഓഹോ..അതൊക്കെ പോട്ടേ..വളച്ചുകെട്ടില്ലാതെ ഞാനൊരു ഹെല്പ് ചോദിക്കട്ടേ…ഷഖീലഷാസിനോട്.”

“ഉം.. ചോദിക്കൂ..നിക്ക് സാധിക്കുന്നതാണേൽ ഇൻ ഷാ അല്ലാഹ് .. ചെയ്യാം..”

“ഓക്കെ..അതിനു മുമ്പ് ഒരു കാര്യം കൂടി..ഷാാസ് ഇപ്പോ കഥയൊന്നും എഴുതാറില്ലേ..”

“ഹും.. കഥയോ..അതൊക്കെ ഞാൻ നിർത്തിയെടോ…റൻഷാ..”

“എന്ത്..കഥയെഴുതുന്നത് നിർത്തീന്നോ..അതെന്തേ…”

“അത് പിന്നെ നമ്മൾ കഷ്ടപ്പെട്ട് ഉറക്കമിളച്ചൊക്കെ എഴുതും ന്നിട്ട് ഒരംഗീകാരം ആഗ്രഹിച്ച് പോസ്റ്റ് ചെയ്യും..എന്നാലത് ഷെയർ ചെയ്ത് പോയി പോയി അവസാനം മറ്റാരുടേയോ പേരിൽ കാണുമ്പോഴുള്ളൊരു ഫീലിംഗ് ണ്ട്..അതനുഭവിക്കുന്നോർക്കേ അറിയൂ..ഇനി അതെല്ലാം കണ്ടിട്ട് ഒന്നു ചോദിക്കാാൻ ചെന്നാാലോ നമ്മക്ക് പൂരതെറിയാ..പിന്നെ എനിക്കെന്നെ കൺഫ്യൂഷനാ..ഞാനാണോ അവരാണോ കഥ മോഷ്ടിച്ചേന്ന്..വയ്യ ഇനിം ങ്ങനെ ടെൻഷൻ മേടിച്ച് വെക്കാൻ…”

“ഹി..ഹി ഷഖീലാ ഷാസിന്റെ ഏത് കഥയാ മോഷണം പോയേ…”

“അതോ കിനാവിലെ മണിയറ എന്ന നോവൽ..”

“ഉം..ഷാസ് ..എനിക്കൊന്നേ പറയാനുള്ളു..ഇപ്പോ ഇയാൾ എഴുത്ത് നിർത്ത്യാാല് അത് അവർക്കു മുന്നിൽ തോറ്റു കൊടുക്കുന്നപോലെയാ..അവർ നാവു കൊണ്ട് പയറ്റുമ്പോ ഇയാൾ തൂലിക കൊണ്ടതിനെ നേരിടടോ..സത്യം ഇയാൾടെ ഭാഗത്താായോണ്ട് തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും..”

“ഉം..ഇൻ ഷാ അല്ലാഹ്…പിന്നെ റൻഷാ എന്ത് ഹെൽപ്പാാ എന്നിൽ നിന്നാഗ്രഹിക്ക്ണേ…?”

“അത്… ഞാനൊന്നു വിളിച്ചോട്ടേ ഷാസിനെ..പ്ലീസ്…”എന്റെ അനുമതിക്ക് വേണ്ടി കേഴുന്ന അവൾക്ക് മുന്നിലെന്തോ എനിക്കൊരു സഹോദരി സ്നേഹം മൊട്ടിട്ടിരുന്നു..
ഞാൻ കുറിച്ചുകൊടുത്ത നമ്പറിലേക്ക് തൽക്ഷണം തന്നെ അവളുടെ കോൾ ഒഴുകിയെത്തി..”

” അതേയ്..എനിക്ക് പറയാനുള്ളതെന്താന്ന് വെച്ചാാ ഇയാൾക്കൊരു കഥ എഴുതാമോ..എന്നെക്കുറിച്ച്…എന്റെ ജീവിതത്തെ ക്കുറിച്ച്…”

“ആ…ഹാ..ഇതു നല്ല തമാശ..ഇത്രയും വലിയൊരു എഴുത്തുകാാരിയുടെ ജീവിതം ഞാൻ പകർത്തിഴുതാനോ..”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.