?സംഹാരം 2? [Aj] 156

പാക്കിങ്  കഴിഞ്ഞ്  ആത്മികയും  അർച്ചനയും  കാറിൽ ഓഫീസിലേക്ക് തിരിച്ചു. ഓഫീസിൽ  എത്തിയതും  അവരുടെ  ടീം  അവിടെ  റെഡി  ആയി നിൽക്കുന്നുണ്ടായിരുന്നു അവർ  9 പേര്  3 കാറുകളിലായി    കൊച്ചിൻ  ഇന്റർനാഷണൽ എയർപോർട്ടിലേക്ക്  യാത്ര തുടങ്ങി.  വൈകുന്നേരം 5ന്  ആയിരുന്നു  ഫ്ലൈറ്റ്  4 മണിയോടെ  അവർ  എയർപോർട്ടിൽ  എത്തിച്ചേർന്നു ചെക്കിങ് കഴിഞ്ഞ് അവർ  ഫ്ലൈറ്റിൽ  കയറി .  ഒരു മണിക്കൂറുള്ള യാത്രക്ക്  ശേഷം  അവർ  ബാംഗ്ലൂർ  എയർപോർട്ടിൽ ലാൻഡ് ചെയ്തു . പുറത്തു  കടന്നതും  അവർക്ക്   വേണ്ടി  രണ്ടു  ഹ്യുണ്ടായി ക്രെറ്റ പാർക്കിങ്ങിൽ   കിടക്കുന്നുണ്ടായിരുന്നു.  വണ്ടിയുടെ  നമ്പർ ആത്മികക്  അർജുൻ  മെസേജ്  ചെയ്തിരുന്നു .  അവർക്ക്  പോവേണ്ട  ലൊക്കേഷൻ  വണ്ടിയുടെ സ്‌ക്രീനിൽ ഉണ്ടായിരുന്നു .

ബാംഗ്ലൂർ  സിറ്റിയിൽ  നിന്ന്  മാറി   വിജനമായ ഒരു  വീട്ടിൽ  ആണ്  അവർ  എത്തി ചേർന്നത് അവർ  ഗേറ്റിൽ  എത്തിയപ്പോൾ   അത്  തുറന്നു . കാർ  പാർക്ക്‌  ചെയ്തപ്പോൾ  തന്നെ  വീടിന്റ  ഡോർ  തുറന്ന് രാഹുൽ വന്നു  സ്വയം പരിചയപ്പെടുത്തി.  ആത്മികയുടെ  ഫോണിൽ  രാഹുലിന്റെ  ഫോട്ടോ  വന്നിരുന്നു .  രാഹുൽ  എല്ലാവരോടും  വിശ്രമിക്കാൻ  പറഞ്ഞു.  നാളെ  അർജുൻ  സർ കോൺടാക്ട് ചെയ്യും  എന്ന്  പറഞ്ഞ്   വെപ്പൺസ്  റൂം   കാണിച്ചു  കൊടുത്തു.  ഒരു  സ്വിച്ച് ബോർഡ്  പോലെ  ഉള്ള  ഒരു  ഭാഗം  മാറ്റിയാൽ  അവിടെ  പാസ്‌വേഡ്  ടൈപ്പ്  ചെയ്യാൻ സാധിക്കും.  അവരോട്  റസ്റ്റ്‌  ചെയ്യാൻ  പറഞ്ഞിട്ട്  രാഹുൽ  പോയി

കുറച്ചു  കഴിഞ്ഞതും  ആത്മികയുടെ   ഫോണിൽ   പാസ്‌വേഡ്  വന്നു. ആത്മിക  പറഞ്ഞത്  പ്രകാരം  വിനോദ്  ഡോർ ഓപ്പൺ  ചെയ്തു.  അവർക്ക്  ആവശ്യത്തിനുള്ള  വെപ്പൺസ്  അതിൽ  ഉണ്ടായിരുന്നു എല്ലാവരോടും   സെൽഫ് പ്രൊട്ടക്ഷന്  വേണ്ടി ഓരോ  പിസ്റ്റൾ  വീതം  എടുക്കാൻ  പറഞ്ഞു  പ്രിയയെ  കൊണ്ടും  ആത്മിക  നിർബന്ധിച്ചു എടുപ്പിച്ചു.   വിനോദും  ശ്യാമും ഫുഡ്‌   വാങ്ങിക്കൊണ്ടുവന്നു   അത്  കഴിച്ചു കഴിഞ്ഞ്  എല്ലാവരും അവരവരുടെ  റൂമിലേക്കു  പോയി . രാഹുൽ  പോകുന്നതിനു  മുൻപ്  പറഞ്ഞിരുന്നു  വീടിന്റെ ചുറ്റും  ക്യാമറ  വെച്ചിട്ടുണ്ട്   ആരെകിലും പുറത്തുനിന്നും കേറിയാൽ  ബീപ് സൗണ്ട്  കേൾക്കും എന്ന്. പതിയെ  എല്ലാവരും  ഉറക്കത്തിലേക്  വഴുതി  വീണു

രാവിലെ  തന്നെ  എല്ലാവരും  എഴുനേറ്റ് റെഡി  ആയി.  അർച്ചന  എല്ലാവർക്കുമുള്ള കോഫി എടുത്ത്  കൊടുത്തു  ബ്രേക്ഫാസ്റ്  കഴിച്ചു കഴിഞ്ഞ് എല്ലാവരും  സംസാരിച്ചു ഇരുന്നപ്പോൾ
വിനോദും  അർച്ചനയു  ആത്മികയും  കൂടി  ബാക്കി  വെപ്പൺസ്  ചെക്ക് ചെയ്തു.  പിന്നെ  അവർ  അവരുടെ  ടാർഗറ്റ്  റൂട്ട്  ട്രയൽ  റൺ നടത്തി എത്ര  ടൈം എടുക്കും  എന്ന്  നോക്കി.  വണ്ടി  സേഫ് ആയി  എവിടെ  പാർക്ക്‌  ചെയ്യാൻ  പറ്റും  എന്നും  എവിടെ  ഒക്കെ  cctv ക്യാമറകൾ സ്ഥാബിച്ചിട്ടുണ്ടെന്നും നോക്കി, എസ്‌കേപ്പ്  റൂട്ട് എല്ലാം   മനസിലാക്കി  അവർ തിരിച്ചു വന്നു.

???????????????

ബാംഗ്ലൂർ

ഇതേ സമയം റൊസാരിയോയുടെ  ബംഗ്ലാവിൽ  അലി വളരെ അധികം സന്തോഷത്തിലായിരുന്നു.  അവന്   റൊസാരിയോ  കൊടുത്ത   M416 ഉപയോഗിച്ച് നോക്കണം  എന്ന അധിയായ ആഗ്രഹം  അവന് ഉണ്ട് . നാളെ ഷെട്ടിയുടെ  ഗാങിന്  നേരെ തന്നെ നീ  ട്രയൽ  നടത്തിക്കോ എന്ന്  റൊസാരിയോ   പറഞ്ഞപ്പോൾ  അലി  പറഞ്ഞു

എന്റെ  പൊന്നു  ഭായ്  ഇത്  കണ്ടാൽ  തന്നെ  അവന്മാർ  പേടിച് മൂത്രം  ഒഴിക്കും. അവന്മാർ  ആകെ കണ്ടിരിരിക്കുന്നത്  പിസ്റ്റലും, ഡബിൾ ബാരലും മാത്രമാണ്.  ഇതൊക്കെ  അവർ  സിനിമയിൽ  മാത്രം  കാണാനെ  വഴി  ഒള്ളു.  എനിക്ക്  ആ ഷെട്ടിയുടെ  തലയ്ക്കു നേരെ  ഇത് പ്രയോഗിച്ച്  ഇവന്റെ  പവർ ഒന്ന്  നോക്കണം…… ഒരു  ക്രൂരമായ  ചിരിയോടെ  അലി  അത്  പറഞ്ഞു  നിർത്തി ……..

നാളത്തെ ദിവസത്തിന്  വേണ്ടി  പലരും    അക്ഷമയോടെ കാത്തിരുന്നു. രക്തദാഹിയായി മാറിയ ഭൂമിദേവി  ചുടുരക്തം കുടിക്കുവാനായി തയ്യാറായി…… യുദ്ധത്തിനായുള്ള കാഹളം മുഴങ്ങി കഴിഞ്ഞു………

????????????

                                 തുടരും……….

25 Comments

  1. Super, കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്. ഒരു mass effective action seen തന്നെ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു. Page കൂട്ടി എഴുതൂ, വായിച്ച് ഒന്ന് set ആയി വരുമ്പഴേക്ക് തീർന്ന് പോവുകയാണ്

    1. തീർച്ചയായും പേജ് കൂട്ടി കൂട്ടി എഴുതാം

      1. Bro kadha valare nannayittundu devusinodu oru pratheka ishtam kadha kurachu speed anennu thonni kurachu koodi describe cheyyam ennu thonni broyude ishtam aanu enta abipraayam paranju ennu maatram pinne pages ichiri koodi koottaamo kadhayil onnu layichu varumbozhekum theerunnu

        1. അഭിപ്രായം പറഞ്ഞതിന് ആദ്യം ഞാൻ നന്ദി പറയുന്നു. ഇനി വിവരിച്ചു എഴുതാം ബ്രോ

  2. സൂര്യൻ

    Where’s the first part?

  3. First part enthiya

    1. അടിയിൽ ഉണ്ട് ബ്രോ

  4. ഈ ഭാഗവും നന്നായിരുന്നു. പേജ് കുറഞ്ഞു അതു മാത്രം ഒരു പോരായ്മ. അടുത്ത ഭാഗത്തു കിടിലൻ encounter പേജ് കൂട്ടി അങ്ങ് ഇട്ടേര്. പിന്നെ gun hk 416 assault riffle വല്ലതും ഇട്. Pubg gun മാറ്റി ?

    1. തീർച്ചയായും ബ്രോ

  5. വിശാഖ്

    Ellam koode oru vaka podi podikkum

  6. Ushaar Saanm❤

    1. താങ്ക്സ് ബ്രോ….

  7. Bro സത്യം പറഞ്ഞ M416 എന്ന പേരിൽ ഒരു ഗൺ ഇല്ല… Heckler & Koch എന്ന German Defence Manufacturing കമ്പനിയുടെ “HK416” എന്ന ഗണ്ണിന്റെ Gaming Version ആണ് M416

    Please Note It…

    1. താങ്ക്സ് ബ്രോ ഇനി വരുബോൾ മാറ്റി എഴുതാം . എല്ലാവർക്കും അറിയുന്ന ഗൺ വെക്കണം എന്ന് ഉണ്ടായിരുന്നു അതുകൊണ്ടാണ് …..

      1. Bro Onn Search Okke Cheyth Kidilan Guns Okke Introduce Cheyy… Appo Vaayikkunnavar Athokke Etha Guns Enn Ariyaan Okke Onn Google Cheyyille Athum Oru Thrill Alle…

  8. ? Excellent

  9. കൈലാസനാഥൻ

    അന്വേഷണാത്മക ആക്ഷൻ കഥയുടെ കഥാപാത്ര പരിചയപ്പെടുത്തലിന് ശേഷം കർമത്തിലേക്ക് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സപ്പോർട്ട് ചെയ്യുന്നതിന് നന്ദി. തെറ്റുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് ……

  10. Pubg കളിച്ച് കഥ എഴുതിയാൽ ഇങ്ങനെയിരിക്കും ????

  11. Adipoli build up anu investigation planning ellam pakka mood thannu…. naalethe samharathinaayi nhanum kathirikkunnu….✌

    1. അടുത്ത പാർട്ട്‌ റെഡി ആക്കുന്നു ബ്രോ …. നിരാശപെടുത്താതിരിക്കാൻ നോകാം…..

Comments are closed.