*****************************************വിമാനം ഇപ്പോൾ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങും എന്ന് ക്യാപ്റ്റൻ അറിയിച്ചു. എയർ ഹോസ്റ്റസ്സുമാരുടെ നിർദ്ദേശപ്രകാരം എല്ലാവരും ബെൽറ്റുകൾ ധരിക്കാൻ തുടങ്ങി. നീണ്ട 18 മണിക്കൂറിന്റെ യാത്ര. തന്റെ വെറുറങ്ങുന്ന ഇന്ത്യ.12 വർഷത്തിന് ശേഷം വീണ്ടും….. അരുത് ഇതാലോചിക്കുവാനുള്ള സമയമല്ല ബോസ്സിന്റെ അവസാന ആഗ്രഹം നിറവേറ്റണം അതാണ് ആദ്യം.ഒട്ടും സമയം ഇല്ല. മരണത്തെ കാത്തു ആ പാവം ഹോസ്പിറ്റൽ റൂമിൽ കിടക്കുന്നുണ്ട്.ശരീരം തളർന്ന് സംസാരിക്കുവാൻ മാത്രം കഴിയുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നു. തന്റെ ജീവിതകാലം മുഴുവൻ പോരാടിയതിന്റെ ബാക്കിയാണ് ഇന്ന് ആ വൃദ്ധഭൈരവൻ അനുഭവിക്കുന്നത്.
എഡിൺസൺ ഗോൻസൽവേസ് എന്ന ആ വൃദ്ധന്റെ പേര് കേട്ടാൽ അമേരിക്കയിലെ സകല പോലീസുകാരും എഫ് ബി ഐ ഏജന്റ്സും ഇന്നും പേടിക്കും.വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും കിരീടം വെക്കാത്ത രാജാവാണയാൽ. ആ സാമ്രാജ്യത്തിന് കാവലാൽ ആയി ഞാനും അന്റോണിയോ എന്ന സ്പാനിഷുകാരനും.മക്കളില്ലാത്ത അദ്ദേഹത്തിന്റെ രണ്ട് മക്കൾ.
വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങൾ കടന്ന് ഞാൻ പുറത്തിറങ്ങി. എന്റെ ആവശ്യപ്രകാരം ഒരു കറുത്ത അസ്റ്റോൺ മാർട്ടിൻ ഡിബിഎക്സ് സൂപ്പർലെഗ്ഗ്‌റ കിടന്നിരുന്നു. ആ കാറിനടുത്തേക്ക് ഞാൻ നടന്നു. എന്റെ ഇടതു ഭാഗത്തു നിന്നും ഒരു കറുത്ത ജി ക്ലാസ്സ് ബെൻസ് അതിന്റെ ഹെഡ് ലൈറ്റ് രണ്ടുവട്ടം മിന്നിതെളിയിച്ചു. വലതു ഭാഗത്തു നിന്ന് ഒരു കറുത്ത വോൾവോ എക്സ്സി 60 മോഡൽ വണ്ടിയും 2വട്ടം അതിന്റെ ഹെഡ് ലൈറ്റ് മിന്നിതെളിയിച്ചു.എന്റെ സന്ധത സഹചാരികൾ അവരുടെ അടയാളം കാണിച്ചിരിക്കുന്നു.
ഞാൻ എന്റെ ഹാൻഡ്‌ബാഗിലെ എൻവലപ്പ്പിൽ നിന്ന് കാറിന്റെ കീ എടുത്ത് തുറന്നു. അകത്തു കയറി ആദ്യം കാറിന്റെ ഗ്ലവ് ബോക്സ് തുറന്നു നോക്കി.ഗ്ലവ് ബോക്സിന്റെ ഉള്ളിൽ ഒരു ചെറിയ ലാപ്ടോപ് വെച്ചപോലെ ഒരു അറ. അത് തുറന്നപ്പോൾ ഒരു എൻവലപ്പും ഒരു CZ P9
മോഡൽ ഗണ്ണും. എൻവലപ്പ് ഇട്ട കോട്ടിന്റെ ഉള്ളിലേക്കു വെച്ച് ഞാൻ കാറിന്റെ പുറത്തേക്കിറങ്ങി. പുറകിൽ പോയി ഡിക്കി തുറന്നു. ഡോറിനോട് ചേർന്ന സ്ഥലത്ത് ഒരു ചെറു ബട്ടൺ അമർത്തി. ഡിക്കിയുടെ അടിഭാഗം പതുക്കെ തുറന്നു. അതിൽ എനിക്ക് വേണ്ടി ഒരു H&K 416,ഒരു M4 Carbine,ഒരു M82 സ്നായിപ്പർ ഗണ്ണും കുറച്ച് ഗ്രേനേടുകളും ഉണ്ടായിരുന്നു. കയ്യിലെ ലഗ്ഗേജ് ഡിക്കിയിലേക്കിട്ട് ഡിക്കി അടച്ച് കാറിലേക് ഞാൻ കയറി. കോട്ടിന്റെ ഉള്ളിൽ നിന്നും എൻവലപ്പ് എടുത്ത് ഞാൻ പൊട്ടിച്ചു.
‘7 18 1 14 20’ ‘8 25 1 20 20’ ‘8 15 20 5 12′,
’11 21 18 12 1’
‘H.CO 16 13’
എന്നാണ് അതിൽ എഴുതിയിരുന്നത്. ഇത് ഒരു കോഡ് ആണ്.ഞാൻ അത് ഡിക്കോട് ചെയ്തു.
‘Grant Hyatt Hotel, Kurla’
‘8.30 pm’
ഞാൻ വാച്ചിൽ സമയം നോക്കി ‘7.35pm’.ഇനിയും 55 മിനിറ്റ് ഉണ്ട്. ഇവിടെ നിന്ന് വെറും 8 കിലോമീറ്റർ മാത്രമേ ഈ ഹോട്ടലിലേക്ക്. ഞാൻ ഗൂഗിൾ മാപ്‌സ് എടുത്ത് ലൊക്കേഷൻ സെറ്റ് ചെയ്ത് വണ്ടി എടുത്തു. ഒരു നിശ്ചിത അകലത്തിൽ എന്റെ ടീമും പുറപ്പെട്ടു.ആദ്യഘട്ടത്തിനായി…….!
****************************************
തുടക്കം നന്നായിട്ടുണ്ട്….
തുടക്കം കലക്കി പുള്ളെ.. നല്ലൊരു ആശയം.. ഒരുപാട് പ്രതീക്ഷ നൽകുന്നു.. ആശംസകൾ ടാ?
Nice bro ??? ippazha vayikkan time kittyath..second part vayichit athinum abhiprayam parayattoo✌️?
??
Kollam bro
താങ്ക്സ് ?
സോറി wick ബ്രോ വായിക്കാൻ വൈകി പോയി…
കഥ കിടുക്കി തുടക്കകാരന്റെ പ്രശ്നം ഒടുക്കത്തിൽ പറ്റിയ അമളി മാത്രമേ തോന്നിയുള്ളൂ .
ഫ് ബി ഐ, ഇന്റർനാഷണൽ വേറെ ലെവൽ കഥയാണല്ലോ
വരട്ടെ നീ പോളിക്ക് സഹോ…
സന്തോഷം ബ്രോ??
നിങ്ങളെ പോലെയുള്ള വലിയ എഴുത്തുകാർ ഇങ്ങനെ പറയുന്നത് തന്നെ സന്തോഷമാണ്?
ഈ പാർട്ടിന്റെ എൻഡ് വേറൊരു പാർട്ട് ആയിത്തന്നെ വന്നിട്ടുണ്ട്?
വായിച്ചാഭിപ്രായം പറയണേ?
hello settaaa
njan kadha vayikkatte
ningal kadhayokke ezhtharundoo enikke ariyillayirunnuu
aa pootte vayikkan
ആഹ് വായിക്ക് വായിക്ക്??
കഥ ഇഷ്ട്ടപെട്ടല്ലോ സന്തോഷം??
ഇങ്ങനെ അല്ല ഇതിന്റെ എൻഡിങ് ഇതൊരു അമളി പറ്റിയതാ?
@ജീവൻ
Backi evide
പെന്റിങ് ലിസ്റ്റിൽ ഉണ്ട്
Kadha nannayittundallo… valum thumbum illathe nirthiyittund chila idangalil.. first time ayonda… kurachu ezhuthi kazhinjal idea akum engane venam ennu… appol set akum