“അത് സർ, സംഗീത് വിളിച്ചിരുന്നു”സംഗീത് എം സി യുടെ വലങ്കയ്യ് ആണ്.
“ആഹ് അവൻ എന്ത് പറഞ്ഞു”എംസി ചോദിച്ചു.
“അത് സർ ഒരു പ്രശ്നം ഉണ്ട്, ആ കുരുവിള നമുക്ക് പണി തരാൻ വേണ്ടി പുറത്ത് നിന്ന് ആളെ ഇറക്കുന്നു എന്ന് വിവരം കിട്ടി.”
ഇത് കേട്ട എംസിയും എംപിയും മുഖത്തോട് മുഖം നോക്കി.
******************************************
ജോൺ കുരുവിള തന്റെ മുംബൈയിലെ വീട്ടിൽ സ്വസ്ഥമായി ഇരുന്ന് സിഗറരറ്റ് വലിക്കുകയാണ്.കേരളത്തിലെ സ്വർണവ്യാപാരി ആണ് കുരുവിളയും.ഒരു മകൻ അമേരിക്കയിൽ ആണ്.2ആമത്തെ മകൻ മുംബൈയിൽ ബിസിനസ് നോക്കി നടക്കുന്നു.എംപിയുടെയും എംസിയുടെയും ആജന്മ ശത്രു. എന്നും ഇവർ രണ്ട് പേരിൽ നിന്നും കുരുവിള തോൽവി വാങ്ങി കൊണ്ടിരുന്നു.അവസാനം തന്റെ മുംബൈയിൽ ഉള്ള മകന്റെ അടുത്തേക്ക് അയാൾ പോയി.
“സർ അയാൾ വന്നിട്ടുണ്ട്”കുരുവിളയുടെ പി എ ജോസഫ് പറഞ്ഞു.
“ആഹ് അയാളോട് വരാൻ para”കുരുവിള പറഞ്ഞു.
ജോസഫ് പോയി അയാളെ കൂട്ടികൊണ്ട് വന്നു.
6 അടിയോളം ഉയരവും അതിനൊത്ത ശരീരവുമുള്ള ഒരു ആഫ്രിക്കൻ നീഗ്രോ. തന്റെ ശത്രുക്കളുടെ അന്തകനാവാൻ കുരുവിളയുടെ മകൻ ഫ്രാൻസിസ് ജോൺ കുരുവിള അമേരിക്കയിൽ നിന്ന് ഏർപ്പാട് ചെയ്ത ഹിറ്റ്മാൻ.
“ഗുഡ് ഈവെനിംഗ് മിസ്റ്റർ കുരുവിള”അയാൾ പറഞ്ഞു.
“ഗുഡ് ഈവെനിംഗ് മിസ്റ്റർ……..?”സംശയത്തോടെ കുരുവിള തിരക്കി.
“ഓഹ് യു ക്യാൻ കാൾ മി എസ്കിമോ”അയാൾ പറഞ്ഞു.
“ഓഹ് എസ്കിമോ.യു നോ വാട്ട് ടു ദൂ റൈറ്റ്?”കുരുവിള തിരക്കി.
“യാ ഫ്രാൻസിസ് ഹാഡ് ടോൾഡ് മി”
“ഹ്മ്മ് ദിസ് ഈസ് മൈ റൈറ്റ് ഹാൻഡ്, ഫ്രഡ്‌ഡി ഹി വിൽ ദൂ എനിതിങ് യു നീഡ്”റൂമിലേക്കു വന്ന ചെറുപ്പക്കാരനെ ചൂണ്ടി കുരുവിള പറഞ്ഞു.
“ഓക്കേ കൂൾ”എസ്കിമൊ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി.
കുരുവിളയുടെ ഫോൺ പെട്ടെന്ന് അടിച്ചു. ഫ്രാൻസിസ് ആണ്.
“ഹലോ പപ്പാ എന്തായി അവൻ എത്തിയോ?”ഫോൺ എടുത്തപാടെ അവൻ ചോദിച്ചു.
“ആഹ് മോനെ അവൻ വന്നു. വല്ലതും നടുക്കുമോടാ??”കുരുവിള ചോദിച്ചു.
“പപ്പ പേടിക്കണ്ട അവനെ കടത്തി വെട്ടാൻ അവരുടെ കയ്യിൽ വേറെ ആളില്ല. ഇത് നമ്മൾ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാ.”ഉള്ളിലെ രോഷം മൊത്തം പ്രകടിപ്പിച്ച് ഫ്രാൻസിസ് പറഞ്ഞു.
“ഹ്മ്മ് നീ വെച്ചോ എന്നാൽ”നിസംഗതയോടെ കുരുവിള പറഞ്ഞു.
“ശരി പപ്പ”ഫ്രാൻസിസ് ഫോൺ കട്ട് ചെയ്തു.
“പപ്പാ അവൻ വന്നുല്ലേ?”റൂമിലേക്കു കടന്നു വന്ന കുരുവിളയുടെ രണ്ടാമത്തെ മകൻ ഫെബിൻ ചോദിച്ചു.
“ആഹ്ടാ ഇനി കളി തൊടങ്ങണം.”
“അവനെ എനിക്ക് അറിയാം പപ്പാ ഡോണ്ട് വറി”ഫെബിൻ കുരുവിളയെ സമാധാനിപ്പിച്ചു.”ഞാൻ പോട്ടെ എന്ന പപ്പ ഒരുത്തിയെ ഒത്തു കിട്ടിയിട്ടുണ്ട്”ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഹ്മ്മ് നീ പൊക്കോ എനിക്ക് കുറച്ച് നേരം ഒറ്റക്കിരിക്കണം”കുരുവിള പറഞ്ഞു. ഫെബിൻ റൂം വിട്ട് വെളിയിലേക്ക് പോയി. കുരുവിള പുതിയ ഒരു സിഗററ്റ് കൂടി എടുത്ത് വലിക്കാൻ തുടങ്ങി
തുടക്കം നന്നായിട്ടുണ്ട്….
തുടക്കം കലക്കി പുള്ളെ.. നല്ലൊരു ആശയം.. ഒരുപാട് പ്രതീക്ഷ നൽകുന്നു.. ആശംസകൾ ടാ?
Nice bro ??? ippazha vayikkan time kittyath..second part vayichit athinum abhiprayam parayattoo✌️?
??
Kollam bro
താങ്ക്സ് ?
സോറി wick ബ്രോ വായിക്കാൻ വൈകി പോയി…
കഥ കിടുക്കി തുടക്കകാരന്റെ പ്രശ്നം ഒടുക്കത്തിൽ പറ്റിയ അമളി മാത്രമേ തോന്നിയുള്ളൂ .
ഫ് ബി ഐ, ഇന്റർനാഷണൽ വേറെ ലെവൽ കഥയാണല്ലോ
വരട്ടെ നീ പോളിക്ക് സഹോ…
സന്തോഷം ബ്രോ??
നിങ്ങളെ പോലെയുള്ള വലിയ എഴുത്തുകാർ ഇങ്ങനെ പറയുന്നത് തന്നെ സന്തോഷമാണ്?
ഈ പാർട്ടിന്റെ എൻഡ് വേറൊരു പാർട്ട് ആയിത്തന്നെ വന്നിട്ടുണ്ട്?
വായിച്ചാഭിപ്രായം പറയണേ?
hello settaaa
njan kadha vayikkatte
ningal kadhayokke ezhtharundoo enikke ariyillayirunnuu
aa pootte vayikkan
ആഹ് വായിക്ക് വായിക്ക്??
കഥ ഇഷ്ട്ടപെട്ടല്ലോ സന്തോഷം??
ഇങ്ങനെ അല്ല ഇതിന്റെ എൻഡിങ് ഇതൊരു അമളി പറ്റിയതാ?
@ജീവൻ
Backi evide
പെന്റിങ് ലിസ്റ്റിൽ ഉണ്ട്
Kadha nannayittundallo… valum thumbum illathe nirthiyittund chila idangalil.. first time ayonda… kurachu ezhuthi kazhinjal idea akum engane venam ennu… appol set akum