സാഫല്യം 112

ആ ജ്യോതിഷ് ഇരിക്ക്..

എന്താ ഡോക്ടർ എന്ത് പറ്റി… എന്തേലും പ്രോബ്ലം ഉണ്ടോ…

ആ ചെറിയ ഒരു പ്രോബ്ലം ഉണ്ട്… ലക്ഷ്മി പ്രെഗ്നന്റ് ആണ്… അതിന്റെ ഒരു ക്ഷീണവും തലചുറ്റലും അത്രയും ഉള്ളൂ..

അത് കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു…. ഡോക്ടർ ഞാൻ അവളെ ഒന്ന് കയറി കണ്ടോട്ടെ..

അതിനെന്താ.. ഡ്രിപ് തീർന്നാൽ ഉടൻ വീട്ടിൽ പോവാം… ആ പിന്നെ ഇനി കുറച്ചു ദിവസം ശ്രദ്ധിക്കണം ശരീരം അനങ്ങാതെ…

ശരി ഡോക്ടർ…. ഞാൻ വേഗം ലച്ചുനെ കിടത്തിയ മുറിയിലോട്ട് ചെന്നു…

മയങ്ങുകയായിരുന്ന അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു…

അവൾ പതുക്കെ കണ്ണുകൾ തുറന്നു…. ഏട്ടാ.. ഏട്ടൻ അറിഞ്ഞോ… ഞാൻ… ലച്ചൂന്റെ കണ്ണുകൾ നിറഞ്ഞു

അറിഞ്ഞു മോളെ… ഗുരുവായൂർ കണ്ണൻ നമുക്ക് തന്നെയാ…

അവൾ.. കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അപ്പോളേക്കും താഴെ റോഡിൽ ചെണ്ടമേളം കേട്ടു..

ആശുപത്രിയിൽലെ ജനാലയിലൂടെ ഞങ്ങൾ നോക്കിയപ്പോൾ ഒരുപാട് ഉണ്ണിക്കണ്ണന്മാരുമായി ശോഭയാത്ര കടന്ന് പോവുന്നു…….

*** ശുഭം ***

4 Comments

  1. Super!!!

    1. Super!!!

  2. കൊള്ളാം വളരെ നന്നായിരിക്കുന്നു

Comments are closed.