എന്താടാ… നീ കാര്യം പറയ്..
അതേ നമ്മുടെ ഭാരതാംബയായി വേഷം ഇട്ട കുട്ടിക്ക് പങ്കെടുക്കാൻ പറ്റില്ല….
അതെന്താ…??
ടാ.. അത് പിരിയഡ്‌സ് ആയി… ഇനിയിപ്പോ എന്ത് ചെയ്യും..
അയ്യോ… ഈ സമയത്തു.. ഗോകുല പതാക ഇനി ആരാ പിടിക്കുക…
എന്താ.. ജ്യോതിഷ് എന്ത് പറ്റി…
ജയേട്ടൻ ആയിരുന്നു… കൺവീനർ… ഞങ്ങൾ കാര്യം പറഞ്ഞു..
മ്മ്.. ഈ സമയത്തു ഇപ്പോ ആരെ കിട്ടും..
പെട്ടെന്ന് ലച്ചു ഞങ്ങൾക്ക് അരികിലേക്ക് വന്നു.. ഏട്ടാ.. ഗോപികമാരുടെ മേക്കപ്പ് ഒകെ കഴിഞ്ഞൂട്ട വിളിച്ചാൽ മതി കുട്ടികളെ അവിടെ ഇരുത്തിയിട്ടുണ്ട്..
മ്മ്.. ശരി.. ഞാൻ സമയം ആവുമ്പോൾ വിളിക്കാം..
ലച്ചു അങ്ങോട്ട് പോയതും ജയേട്ടൻ എന്റെ അരികിൽ വന്നു ചോദിച്ചു..
ജ്യോതിഷ് തന്റെ വൈഫ് അല്ലെ അത്..?
നമുക്ക് ഈ കുട്ട്യേ ഭാരതാംബ ആക്കിയാൽ പോരെ… കാണാനും നല്ല ഐശ്വര്യം ഉണ്ടല്ലോ..
ജയേട്ടാ.. അത്… അവൾ സമ്മതിക്കുകയൊന്നും ഇല്ലാ..
ഞാൻ സംസാരിക്കാം…
അങ്ങനെ ജയേട്ടൻ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു ലച്ചു ഭാരതാംബയായി .
ശോഭയാത്ര പുറപ്പെട്ടു.. കുറച്ചു ദൂരം പിന്നിട്ടതും… ലച്ചു തലക്കറിങ്ങി … തൊട്ട് അടുത്ത് തന്നെ ഞാൻ നിന്നത് കൊണ്ട് എന്റെ കയ്യിലോട്ട് ആണ് അവൾ വീണത്…
കോരിയെടുത്തു ഉടനെ മെഡിക്കൽ സെന്ററിൽ എത്തിച്ചു….
കുറച്ചു സമയത്തിന് ശേഷം ഡോക്ടർ എന്നെ റൂമിലോട്ടു വിളിപ്പിച്ചു…
Super!!!
?
Super!!!
കൊള്ളാം വളരെ നന്നായിരിക്കുന്നു