സാഫല്യം 113

ഡാ… ലച്ചു…നമുക്കും അത് പോലെ ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ………..

ഏട്ടാ……. അരുത്…….

ലച്ചു എന്റെ വാ പൊത്തി പിടിച്ചു..

എനിക്കും ഉണ്ട് സങ്കടം… ഓരോ വാവകളെ കാണുമ്പോളും….. മുൻജന്മത്തിൽ ഒരുപാട് പാപം ചെയ്തവൾ ആവും ഞാൻ… ഇല്ലായിരുന്നെങ്കിൽ… ഒരു കുഞ്ഞിനെ പോലും എന്റെ ഏട്ടന് തരാൻ കഴിയാത്തവള് ആവില്ലായിരുന്നല്ലോ……

എന്റെ ഏട്ടൻ സങ്കടപെടല്ലേ എല്ലാവർഷവും ശോഭയാത്രയിൽ പങ്കെടുക്കുമ്പോൾ എന്റെ ഉള്ളും പിടയാറുണ്ട് ..

നമുക്ക് നമ്മൾ മതിയടോ മാഷേ… എനിക്കു മോനായി ഏട്ടനും… ഏട്ടന് മോള് ആയി ഈ ലച്ചുവും…

ഇതും പറഞ്ഞു ലച്ചു എന്റെ തോളിലോട്ട് ചാഞ്ഞു… അവളുടെ കണ്ണുനീർ എന്റെ തോളിൽ നനവ് പടർത്തി ..
ഞാൻ അവളുടെ മുഖം എന്റെ കൈകുമ്പിളിൽ പിടിച്ചു നെറ്റിയിലും കവിളുകളിലും ഉമ്മകൾ കൊണ്ട് മൂടി

എന്റെ ലച്ചുകുട്ടൻ ഉള്ളപ്പോൾ എനിക്കു എന്തിനാ അല്ലേ വേറൊരു മോൾ… നമുക്ക് ഈശ്വരൻ തരുന്നെങ്കിൽ തരട്ടേ….

മ്മ്… അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എന്റെ നെറ്റിയിൽ ഒരു ചുംബനം തന്നു..

അതേ ലച്ചു… നീ ഈ പുതപ്പിനുള്ളിൽ ഒന്ന് കിടന്നു നോക്കിയേ… എന്തോ ഒരു പ്രത്യകത . ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു..

അയ്യടാ… ചെക്കന്റെ ഒരു അടവ്.. പൊയ്ക്കോണം.. എനിക്കു അടുക്കളയിൽ ജോലിയുണ്ട്…..

അതും പറഞ്ഞു അവൾ അടുക്കളയിലെക്ക് ഓടി…

പെട്ടെന്ന് എന്റെ ഫോൺ പിന്നെയും ബെൽ അടിച്ചു നോക്കുമ്പോ സബീഷേട്ടൻ ..

ഫോൺ എടുത്തതും കുറേ ചീത്ത… പിന്നെ കിടന്നില്ല.. പോയ്‌ കുളിച്ചു ലച്ചു കൊണ്ട് തന്ന ദോശയും കഴിച്ചേച്ചു ഇറങ്ങി…

********************************************

ഉച്ച കഴിഞ്ഞു 3 മണി ആവാറായി..
എല്ലാവരും അമ്പലത്തിൽ എത്തി തുടങ്ങി

പെട്ടെന്ന് സനീഷ് ഓഡിറ്റോറിയത്തിൽ നിന്ന് ഓടി വന്നു… ഡാ ഒരു പ്രശ്നം ഉണ്ട്..

4 Comments

  1. Super!!!

    1. Super!!!

  2. കൊള്ളാം വളരെ നന്നായിരിക്കുന്നു

Comments are closed.