സാഫല്യം 113

Sabhalyam by Sharath Sambhavi

ഏട്ടാ….. ഏട്ടാ… ഒന്ന് എഴുന്നേറ്റെ.. എന്ത് ഉറക്കാ ഇത്….

നല്ല സുഖായി ഉറങ്ങി കിടന്ന എന്നെ പ്രിയ പത്‌നി കുത്തി പൊക്കി….

എന്താ… ലച്ചു…. ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ…

അത് ശരി….. ന്റെ ഏട്ടാ ഇന്നല്ലേ ശ്രീകൃഷ്ണ ജയന്തി…. സബീഷ് ചേട്ടൻ ഒത്തിരി തവണ വിളിച്ചു ഫോണിൽ…. മേളക്കാർക്കു വഴി പറഞ്ഞു കൊടുക്കാൻ ആണ്… പിന്നെ എന്തെക്കെയോ കൂടി പറഞ്ഞു. എനിക്കു മനസിലായില്ല..

ഡീ അതിനു… സബീഷേട്ടനോട് ഞാൻ പറഞ്ഞിരുന്നത് ആണല്ലോ.. ഞാൻ ഇന്ന് ഇണ്ടാവില്ല… മേളക്കാരുടെ നമ്പർ ആ സനീഷ്ന്റലും ഉണ്ടല്ലോ… അവന് വിളിച്ചൂടെ

ആവോ.. എനിക്കു ഒന്നും അറിയില്ല…

അതിരിക്കട്ടെ ഇന്ന് എന്താ ശോഭായാത്രക്ക് പോവാതെ… ഇത്രയും ദിവസം അതിന്റെ പിന്നാലെ ആയിരുന്നല്ലോ… എന്താ പറ്റ്യേ

ഒന്നുല്ല ലച്ചു… നീ ആ എണ്ണ ഇങ് എടുക്ക് കുളിച്ചു ഒരിടം വരെ പോണം ..

ഇതും പറഞ്ഞു എഴുന്നേറ്റ എന്നെ അവൾ കട്ടിലിൽ തന്നെ പിടിച്ചിരുത്തി…

അവിടെ ഇരിക്കടോ മാഷേ… എന്നിട്ട് പറ.. എന്താ കാര്യം

അത് ലച്ചു……

അത് ലച്ചു.. മ്മ് പോരട്ടെ…

നിനക്ക് സങ്കടം ആവും അത് പറഞ്ഞാൽ..

ദേ ചെക്കാ ഇനി പറഞ്ഞില്ലേ ആണ് എനിക്കു സങ്കടം വരുക…. പറയ് ഏട്ടാ…

അത്….. അത് ഇന്നലെ ശോഭായാത്രയുടെ കാര്യം എല്ലാ വീട്ടിലും പറയാൻ ചെന്നപ്പോൾ.. ഒരു ചേച്ചി ഒരു കുഞ്ഞ് ഉടുപ്പ് തയ്ക്കുവാ ആ ചേച്ചിയുടെ മോന് വേണ്ടിയുള്ള കൃഷ്ണ വേഷം…. അത് കണ്ടപ്പോൾ… എനിക്കു സങ്കടം വന്നെടാ….

അത് എന്തിനാ എന്റെ ഏട്ടന് സങ്കടം വരുന്നേ…

4 Comments

  1. Super!!!

    1. Super!!!

  2. കൊള്ളാം വളരെ നന്നായിരിക്കുന്നു

Comments are closed.