രക്തരക്ഷസ്സ് 4 38

കുഞ്ഞേ, പിന്നിൽ നിന്നും കാര്യസ്ഥന്റെ ഭീതി നിറഞ്ഞ ശബ്ദം. അഭി തിരിഞ്ഞു നോക്കി, കുമാരേട്ടാ ഇവിടെങ്ങും ആരെയും കാണുന്നില്ല. ശരിക്കും എന്തായിരുന്നു അത്. ആ സ്ത്രീ എങ്ങോട്ട് പോയി.

ഞാനും അതാണ്‌ കുഞ്ഞേ ചിന്തിക്കുന്നത്. എന്തായാലും നമുക്ക് ഇവിടിങ്ങനെ നിൽക്കണ്ട, പോകാം. അല്ല എന്നാലും ആ സ്ത്രീ. അഭി പിന്നെയും തിരിഞ്ഞു നിന്നു.

ഉണ്ണീ. ദുർനിമിത്തങ്ങൾ ഇനിയുമുണ്ടാ വും, വരിക ഇരുട്ടും മുൻപേ ലക്ഷ്യം കാണണം. കൃഷ്ണ മേനോന്റെ വാക്കുകളിലെ ഭയത്തിന്റെ കാണികകൾ അഭിമന്യു തിരിച്ചറിഞ്ഞു.

വണ്ടി മുൻപോട്ട് എടുക്കുമ്പോഴും അഭിയുടെ കണ്ണുകൾ സൈഡിലെ കണ്ണാടിയിൽ ആയിരുന്നു.

വല്ല്യച്ഛൻ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ, ഈ മന്ത്രവാദത്തിലൊക്കെ. കഴിഞ്ഞ സംഭവത്തിൽ നിന്നും ശ്രെദ്ധ മാറ്റാൻ വേണ്ടി അഭി വീണ്ടും പറഞ്ഞു വന്ന കാര്യത്തിലേക്കെത്തി.

ഉണ്ട്. പക്ഷേ ഇപ്പോഴത്തെ തലമുറയ്ക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. ഇപ്പോൾ തന്നെ കണ്ടില്ലേ അനുഭവം.

എന്ത് ആ സ്ത്രീയെ കണ്ടതോ. അതോ വണ്ടി കാട്ടിൽ കയറിയതോ. അഭി ചിരിച്ചു കൊണ്ട് ചോദിച്ചു.

എന്റെ വല്ല്യച്ഛാ ഈ മന്ത്രവാദികൾ ഒക്കെ വലിയ ഫ്രോഡ് ആണ്. പണം ഉണ്ടാക്കാൻ ഓരോ തട്ടിപ്പ്. വല്ല്യച്ഛനേയും വല്ല്യമ്മയേയും പിന്നെ ഈ കുമാരേട്ടനേം പോലുള്ളവർ ഇതൊക്കെ വിശ്വസിക്കും. കഷ്ടം.

ഉണ്ണീ. വിവരക്കേട് പറയാതിരിക്കാ. നീ വല്ല്യ പഠിപ്പും വിവരോം ഒക്കെ ഉള്ളവൻ തന്നെ. എന്ന് കരുതി സത്യമായ കാര്യങ്ങളെ തിരുത്താൻ ശ്രമിക്കരുത്.

കാളകെട്ടിയിലെ തന്ത്രിമാരേക്കുറിച്ച് ഉണ്ണിക്ക് അറിവില്ലായ്മ കൊണ്ടാണ്. നമ്മൾ ഇവിടെ പറയുന്ന ഓരോ കാര്യവും അവർക്ക് അറിയാം.

ദുർഗ്ഗ ദേവിയുടെ കടുത്ത ഉപാസകരാണ്. കൂടാതെ ചാത്തൻ സേവയും. ഏത് കൊടിയ ബാധയും അവർക്ക് മുൻപിൽ മുട്ട് മടക്കും. കൃഷ്ണ മേനോൻ പറഞ്ഞു.

കുഞ്ഞേ, പലതും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ തന്നെ. എന്നാൽ സത്യം വിശ്വസിക്കുക തന്നെ വേണം.

കുമാരൻ കാര്യസ്ഥന്റെ വാക്കുകളിൽ കാളകെട്ടിക്കാരോടുള്ള ഭയ ഭക്തി ബഹുമാനങ്ങൾ നിറഞ്ഞു നിന്നിരുന്നു.

ഉണ്ണീ, കാളകെട്ടിയിലെ ബ്രഹ്മ്മദത്തൻ തന്ത്രി അതായത് ശങ്കര നാരായണ തന്ത്രിയുടെ വല്ല്യച്ഛൻ, അദ്ദേഹം ഒരിക്കൽ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ഒരാൾ ദേ കാള പോകുന്നു എന്ന് പറഞ്ഞു. ആ നിമിഷം തന്നെ ഒറ്റ നോട്ടത്തിൽ അയാളുടെ വീട് കത്തിച്ചു ബ്രഹ്മ്മദത്തൻ തന്ത്രി.

അതീവ ശക്തി മൂർത്തിയായ മൂവാളൻ കുഴി ചാമുണ്ഡിയെ ആവാഹിച്ചു ബന്ധിച്ചവരാണ് കാളകെട്ടി ഇല്ലക്കാർ

അത്രയ്ക്ക് ശക്തിശാലികളും മഹാമാന്ത്രികന്മാരുമാണ് അവർ. അത് കൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. .

അഭിമന്യു പിന്നെ ഒന്നും മിണ്ടിയില്ല. വല്ല്യച്ഛന്റെയും കാര്യസ്ഥന്റെയും വാക്കുകളിൽ കാളകെട്ടി ഇല്ലക്കാരോടുള്ള ഭക്തി നിറഞ്ഞു നിൽക്കുന്നത് അയാൾക്ക്‌ വ്യക്തമായി. അയാൾ വണ്ടിയുടെ വേഗത വർദ്ധിപ്പിച്ചു. ചെറിയ ചാറ്റൽ മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

കൃഷ്ണ മേനോൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. കലുക്ഷിതമായിരുന്ന അയാളുടെ മനസ്സിലേക്ക് ഒരു ദീന രോദനം ഒഴുകിയെത്തി.