രക്തരക്ഷസ്സ് 13 43

ലക്ഷ്മിയിലുണ്ടായ ഭാവ വ്യത്യാസം അമ്മാളുവിനെ ഭയപ്പെടുത്തി.അവൾ പേടിച്ച് രക്ഷകൾ തൊടിയിലേക്ക് വലിച്ചറിഞ്ഞു.അവ കാട്ടിലേക്ക് മറഞ്ഞു.

അതേ സമയം രുദ്ര ശങ്കരൻ ക്ഷേത്രത്തിന്റെ സമീപമെത്തിയിരുന്നു.
പെട്ടെന്ന് പിടിച്ചു നിർത്തിയ പോലെ അയാളവിടെ നിന്നു.

എന്തോ ആലോചിച്ചുറപ്പിച്ചത് പോലെ രുദ്രൻ വലതു കൈ മുൻപോട്ട് നീട്ടി.

അമ്മാളു വലിച്ചെറിഞ്ഞ രക്ഷകൾ അയാളുടെ കൈയ്യിൽ വീണു.അയാൾ രക്ഷകൾ നെഞ്ചോട് ചേർത്ത് കണ്ണടച്ച് നരസിംഹ മന്ത്രം ചൊല്ലി.

“ഉഗ്ര വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യുമ് നമാമ്യഹം”

ശേഷം കണ്ണ് തുറന്ന് രക്ഷകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് അവ മുകളിലേക്ക് എറിഞ്ഞു.

അന്തരീക്ഷത്തിൽ ഉയർന്ന രക്ഷകൾ രണ്ട് കൃഷ്ണ പരുന്തുകളായി രൂപം മാറി മംഗലത്ത് തറവാടുള്ള ദിക്കിലേക്ക് പറന്നു.

ശ്രീപാർവ്വതി ഞാൻ ഇങ്ങോട്ട് വന്നപ്പോൾ നീ അങ്ങോട്ട്‌ പോയി ല്ലേ.

ആവട്ടെ നമുക്ക് കാണാൻ സമയമായില്ല എന്ന് കൂട്ടിക്കോളാം.അയാൾ തന്റെ മീശ ഒന്ന് കൂടി പിരിച്ചു കൊണ്ട് പറഞ്ഞു.

ഉച്ചയോട് കൂടി രുദ്ര ശങ്കരൻ കാളകെട്ടിയിലേക്ക് മടങ്ങിയെത്തി.അവിടെ അയാളെക്കാത്ത് അഭിമന്യു നിൽക്കുന്നുണ്ടായിരുന്നു.

ആളെ കണ്ടതും രുദ്രന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. എനിക്കറിയാമായിരുന്നു താനിവിടെ വരുമെന്ന്.വരാതെ പറ്റില്ല്യ ലോ ല്ലേ.

മ്മ്മ് അകത്തേക്ക് വരിക.അഭിമന്യു രുദ്രനൊപ്പം അകത്തേക്ക് കടന്നു.മ്മ്മ് ഇരിക്കൂ.രുദ്രൻ ചൂണ്ടിക്കാട്ടിയ കസേരയിൽ അഭിയിരുന്നു.

അയാൾക്ക്‌ എതിർ വശത്തായി രുദ്രശങ്കരനും.പറയൂ അഭിക്ക് ന്താണ് അറിയേണ്ടത്.അയാൾ അഭിമന്യുവിനെ നോക്കി.

എനിക്കറിയേണ്ടത് ശ്രീപാർവ്വതിയെക്കുറിച്ചാണ്.എനിക്കത് പറഞ്ഞു തരണം.എന്താണ് സത്യത്തിൽ സംഭവിച്ചത് പറയൂ.

മ്മ്മ്.ശ്രീ പാർവ്വതി നിർത്തിയിടത്തു നിന്നും ഞാൻ ആരംഭിക്കാം ന്താ മതിയോ.

രുദ്രന്റെ ചോദ്യത്തിന് പൂർണ്ണ സമ്മതം മൂളിക്കൊണ്ട് അഭിമന്യു അയാളുടെ വാക്കുകൾക്ക് കാതോർത്തു.

2 Comments

  1. Kollam nextvpart epol aa

Comments are closed.