ഞെട്ടലോടെയാണ് എല്ലാവരും കുനിഞ്ഞുനിന്ന് കിതക്കുന്ന ചോമനെ നോക്കിയത്…..
“എന്താടാ…..എന്താ ഉണ്ടായേ….”ചാമി മൂപ്പന്‍ പരിഭ്രമത്തോടെ ചോദിച്ചു.
“മ്മടെ…………മ്ടെ…..കാളി കുട്ടിയെ ദേവന്റെ ആള്ക്കാര്‍ പിടിച്ചോണ്ട് കൊണ്ടുപൊയ്……”നെഞ്ചു തടവികൊണ്ട് ചോമന്‍ പറഞ്ഞു.
തന്റെ കാലിന്നടിയില്‍ നിന്നും ഒരു മിന്നല്‍ ശരീരത്തിലൂടെ തുളഞ്ഞു കയറുന്നത് മണി അറിഞ്ഞു.ഓര്മ വെച്ച നാള്‍ മുതല്‍ പലരുടെയും നാവില് നിന്നും കേട്ടിട്ടുള്ളതാണ് ദേവന്റെ ആള്ക്കാര്‍ പലരെയും പിടിച്ചോണ്ട് പോകുന്നത് അവരുടെയൊക്കെ ചത്ത ശരീരം ആണ് പിന്നീട് കണ്ടിട്ടുള്ളതും…
ഇപ്പോള്‍ തന്റെ അമ്മയെയും……ഇല്ല എന്‍റെ അമ്മക്ക് ഒന്നും സംഭവിക്കാന്‍ പാടില്ല……മണി പൊട്ടികരഞ്ഞുകൊണ്ട് കുടിലിലേക്ക് ഓടി.
കുടിലിനു മുന്നില്‍ ഊരിലെ ആളുകള്‍ കൂടി നില്ക്കുന്നു.കരഞ്ഞുകൊണ്ട് ഓടിവരുന്ന മണിയെ ആരൊക്കെയോ കെട്ടിപിടിക്കാന്‍ ശ്രമിച്ചു.മണി അവരെയൊക്കെ തട്ടിമാറ്റി അകത്തേക്ക് ഓടികയറി.അകത്തേക്ക് കയറിയ മണി അച്ഛനെയാണ് ആദ്യം നോക്കിയത്.അച്ഛന്‍ കിടന്നിരുന്ന പായ ശൂന്യമായി കിടക്കുന്നു.
പുറത്ത് നിന്നും ആരോ പറയുന്നത് കേട്ടു.
“വയ്യാത്ത കാലും വെച്ച് ചിണ്ടനും പിന്നാലെ പോയിട്ടുണ്ട്……അവനെ കൊണ്ടു പറ്റോ കാളിയെ രക്ഷിക്കാന്‍ ആ കാട്ടാളന്‍ മാരുടെ കയ്യീന്നും”അത് കേട്ട മണി കരഞ്ഞു കലങ്ങിയ തന്റെ കണ്ണുകള്‍ തുടച്ചുകൊണ്ട് ഇറയത്തിരിക്കുന്ന കൊയ്ത്തരിവാള്‍ എടുത്തുകൊണ്ടു മണി മുറ്റത്തേക്കു ചാടിയിറങ്ങി.ഭയന്ന് നില്ക്കു്ന്ന ഊരുകൂട്ടത്തെ നോക്കി വിളിച്ചു പറഞ്ഞു.
“ന്റെ് അമ്മക്ക് ഒന്നും പറ്റില്ല………ന്റെ് അമ്മയെ ഒന്നും ചെയ്യാന്‍ പറ്റില്ല……..ന്റെ അമ്മ ദൈവാ……..ദൈവം….”
കേട്ടു നിന്നവര്‍ മണിയെ തടയുന്നതിന് മുന്പേ് വലതുകൈയ്യില്‍ അരിവാളുമായി തെക്കുംപാട്ടെ തറവാട് ലക്ഷ്യമാക്കികൊണ്ട് മണി തന്റെേ അമ്മയെയും,അച്ഛനെയും രക്ഷിക്കാനായി ഒരു ഈറ്റ പുലിയെ പോലെ ഇരുട്ടിലൂടെ ഓടി………
തുടരും……
കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം പോരട്ടെ