രക്ത ചിലമ്പ് – 1 37

“അതിപ്പം ഇങ്ങക്ക് അറിഞ്ഞൂടെ അയാള്ടെ് സ്വഭാവം…..പണിക്ക് ഇറങ്ങീല്ലെങ്കില്‍ കഞ്ഞിക്കു വകയില്ലാണ്ട് ആകൂല്ലേ……..മ്മടെ ചെക്കന്‍ മണി ല്ലേ ന്റെ കൂടെ…..”

“ന്റെെ പെണ്ണിന്റെ. മേലെ ആരെങ്കിലും കൈ വെച്ചാല്‍ നാട്ടിലെ ഏമാനാണോ,തമ്പ്രാനാണോ എന്നൊന്നും ഞാന്‍ നോക്കൂല്ല പുല്ലരിയണ വാളുകൊണ്ട് അവരുടെ തല ഞാന്‍ അരിയും…..”കോപം കൊണ്ടു ചിണ്ടന്റെ കയ്യിലിരിക്കുന്ന പ്ലാവില കോട്ടിയത് വിറക്കുന്നതു കാളി കണ്ടു.

“ങ്ങള് ഇപ്പൊ ഇവിടിരുന്നു വിറക്കാതെ കഞ്ഞി കുടിക്കു.അയാള് എന്നെ ഒന്നും ചെയ്യില്ല….”കാളി പാത്രവുമായി അടുക്കളയിലേക്കു പോയി…….

കലശം നടക്കുന്ന മുത്തിയുടെ തറയില്‍ മണി എത്തുമ്പോള്‍ തറക്കു ചുറ്റും എല്ലാവരും ഭയ ഭക്തിയോടെ നില്ക്കു്ന്നുണ്ടായിരുന്നു.മണിയും അവരുടെ ഇടയിലൂടെ മുന്നിലേക്ക്‌ കയറി നിന്നു.
ചാമി മൂപ്പനാണ് കലശം ചെയ്യുന്നത്,പൂജക്കായി തേങ്ങ പൊട്ടിച്ചപ്പോള്‍ നടുക്ക് പൊട്ടാതെ തേങ്ങയുടെ കണ്ണോടുകൂടി പൊട്ടി.ആ പൊട്ടലിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിനെ മന്കുടത്തിലേക്ക് വീഴ്ത്തികൊണ്ട് മൂപ്പന്‍ ദുഖത്തോടെ പറഞ്ഞു,,,

“ഊരിലാരുടെയോ കണ്ണുനീര്‍ വീഴാന്‍ പോകുന്നു…….എല്ലാരും ഒരുമിച്ചു മുത്തിയെ വിളിച്ചു അപേക്ഷിച്ചോളൂ ആപത്തൊന്നും വരുത്താതെ മക്കളെ കാത്തു കൊള്ളാന്‍…”ചാമി മൂപ്പന്‍ പറഞ്ഞു തീരുന്നതിനു മുന്പേ എങ്ങോ നിന്നു വന്ന കാറ്റില്‍ കത്തിച്ചുവെച്ച മണ്‍ ചെരാതിലെ വിളക്ക് അണഞ്ഞുപോയി.

“മുത്തീ……അമ്മേ…..ചതിക്കല്ലേ……അടിയങ്ങള്ക്കു എന്തേലും തെറ്റ് പറ്റീചാല്‍ മാപ്പാക്കണം” ചാമിമൂപ്പന്‍ നെഞ്ചത്തടിച്ചു കൊണ്ടു കരഞ്ഞു പറഞ്ഞു.

കാണിക്കുന്നതെല്ലാം ദു;സൂചകങ്ങള്‍ ആണ്.ഏതോ വലിയ ആപത്തു ഊരിനു വരാന്‍ പോകുന്നു എന്ന് പലര്ക്കും തോന്നി…..വയസായവര്‍ പരസ്പരം അവരുടെ പഴയ അനുഭവങ്ങള്‍ പറഞ്ഞു….ചുറ്റും നില്ക്കു ന്ന ജനങ്ങള്‍ വളരെ ഉറക്കെ പ്രാര്ഥി്ക്കാന്‍ തുടങ്ങി.

ഇതൊന്നും മനസിലാകാതെ മണിയുടെ നോട്ടം മുഴുവന്‍ അറുക്കാന്‍ കൊണ്ടുവെച്ച കോഴിയുടെ കണ്ണുകളിലേക്കു ആയിരുന്നു. ഉച്ചവരെ ഊരിലൂടെ തലയും ഉയര്ത്തി നടന്നിരുന്ന പൂവ്വാലന്‍ കോഴിയാ,ഇപ്പോള്‍ മരണം മുന്നില്‍ കണ്ടുകൊണ്ടു വളരെ ദയനീയമായ പതുങ്ങി കിടക്കുന്നു.കോഴിയെ അധികനേരം നോക്കി നില്ക്കാ ന്‍ മണിക്ക് കഴിഞ്ഞില്ല.
ചാമി മൂപ്പന്‍ മറ്റുള്ളവരോട് എന്തൊക്കെയോ വര്ത്ത മാനം പറഞ്ഞുകൊണ്ട് നില്ക്കു കയാണ്.പൂജ കഴിഞ്ഞാല്‍ പ്രസാദവും വാങ്ങി കുടിയിലേക്ക് പോകാമായിരുന്നു എന്ന് മണിക്ക് തോന്നി.

പൂജ തുടങ്ങുന്നതിന്നായി ഉടുക്കില്‍ മൂന്നുവട്ടം താളം ഇട്ടു.എല്ലാവരും നിശബ്ദരായി.എല്ലാവരുടേയും മനസ്സില്‍ ഊരിലെ മുത്തി മാത്രേയുള്ളൂ. കണ്ണുകള്‍ അടച്ചു മുത്തിയെ മാത്രം മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ടു നില്ക്കുന്ന അവരുടെ ഇടയിലേക്ക് അലറികരഞ്ഞുകൊണ്ടു ചോമന്‍ ഓടികയറി വന്നു.

1 Comment

  1. ലക്ഷ്മി എന്ന ലച്ചു

    കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം പോരട്ടെ

Comments are closed.