രക്ത ചിലമ്പ് – 1 37

കോരന്‍ മാമ പറയാറുള്ള തമ്പുരാട്ടി കഥകളിലെ തമ്പ്രാട്ടി മാര്ക്കൊക്കെ അമ്മയുടെ രൂപം ആയിരുന്നു എന്ന് മണിക്ക് തോന്നുമായിരുന്നു.

പാടത്ത് പണി കഴിഞ്ഞു വരുമ്പോള്‍ അമ്മയെ മാത്രം നാട്ടിലെ പല ആണുങ്ങളും ഒരു വല്ലാത്ത നോട്ടം നോക്കുന്നത് മണി പലപ്പോഴും കണ്ടിട്ടുണ്ട്,അവരെയൊക്കെ മണിയും രൂക്ഷമായി നോക്കാറുണ്ട്.പലപ്പോഴും ദേവ തമ്പ്രാന്‍ അമ്മയെ എന്തൊക്കെയോ പറയാറുണ്ട് . ഒന്നും മനസിലാകാറില്ല. ഒന്നു മാത്രം അറിയാം അമ്മയെ ആര്ക്കും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല കാരണം എന്റെ് അമ്മ ദൈവാ……

തോട്ടില് കുളിയും കഴിഞ്ഞു കുടിലില്‍ എത്തിയ മണിയെ നോക്കി കാളി വിളിച്ചു പറഞ്ഞു…

“എടാ…മണിയെ നീ മുത്തിക്കുള്ള കലശത്തിന് പോയി തോഴുതോണ്ട് വാ….അവിടന്ന് കിട്ടണ പ്രസാദം അച്ചന് കൊണ്ടുവരാന്‍ മറക്കണ്ട”

“ഒരു കൊത്തു തേങ്ങ കഷ്ണം,ഇച്ചിരി മലരും അത് തിന്നാനായി ഞാന്‍ പോണില്ല അമ്മെ…..അച്ഛന്‍ തന്നെ പൊയ്ക്കോട്ടെ…..”മണി കുടിലിന്റെ ഉള്ളിലേക്ക് നോക്കികൊണ്ട്‌ പറഞ്ഞു…..അത് കേട്ടുകൊണ്ട് അകത്തുനിന്നും കാളി പുറത്തേക്ക് വന്നു…..

“എടാ…ചെറുക്കാ അങ്ങനെയൊന്നും പറയരുത്…..മുത്തിയുടെ പ്രസാദം ആണ് കളിയാക്കിയാല്‍ മുത്തി കോപിക്കും കുടുംബത്തിലാകെ വസൂരി പൊന്തും……അച്ഛന് കാലിന്മേല്‍ മേലാതെ അകത്തു കിടക്കാ…..നീ പോയി തൊഴുതേച്ചു പ്രസാദവും ആയിട്ട് വാ…അത് കഴിച്ചാല്‍ അച്ഛന്റെ ദീനം മാറിക്കോളും…”

അകത്തേക്ക് കയറി താഴെ പായയില്‍ കിടക്കുന്ന അച്ഛനെ നോക്കി.കാലില്‍ മഴു കൊണ്ടു മുറിഞ്ഞിരിക്കാണ് ഇനി രണ്ടുമൂന്നു ദിവസം പാടത്തേക്കു ഇറങ്ങാന്‍ പറ്റില്ല.

“പാവം അച്ഛന്‍….കലശത്തിന് വെക്കണ കള്ളുകുടിക്കാന്‍ പറ്റാതായി” മണി ചിണ്ടനെ നോക്കി പറഞ്ഞു…..

“കേട്ടില്ലേടി….മ്ടെ ചെക്കന്‍ വലുതായി….അച്ഛനെ കളിയാക്കാന്‍ തുടങ്ങി” ചിണ്ടന്‍ ചിരിച്ചുകൊണ്ട് അകത്തുനിന്നും വിളിച്ചു പറഞ്ഞു.

“ഈ ചെറുക്കന്‍ എന്തൊക്കെയാ പറയണേ……നിന്നു വല്ല്യവര്ത്താ നം പറയാതെ പോകാന്‍ നോക്കഡാ….”അതുകേട്ടപ്പോള്‍ മണി പിന്നെ അവിടെ നിന്നില്ല.നേരെ മുത്തി തറയിലേക്കു നടന്നു.

കാളി മണ്‍ ചട്ടിയില്‍ കഞ്ഞിയുമായി ചിണ്ടന്റെ അടുത്ത് വന്നിരുന്നു.കഞ്ഞി കുടിക്കാനായി പ്ലാവില കോട്ടിയത് ചിണ്ടന് നേര്ക്ക് ‌ നീട്ടികൊണ്ട് ചോദിച്ചു..

“ങ്ങള്ക്ക് വേദന കുറവുണ്ടോ”

“ഒണക്കായി വരുന്നുണ്ട്….പിന്നെ നിയ്യ്‌ നാളെ ഒറ്റയ്ക്ക് പണിക്കിറങ്ങണ്ട…തെക്കുംപാട്ടെ ആ തെമ്മാടി നിന്നെ എന്തോ അനാവശ്യം പറഞ്ഞെന്നു കേട്ടു……..”കഞ്ഞി കുടിക്കുന്നതിനിടയില്‍ ആണ് ചിണ്ടന്‍ പറഞ്ഞത്

1 Comment

  1. ലക്ഷ്മി എന്ന ലച്ചു

    കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം പോരട്ടെ

Comments are closed.