രക്ത ചിലമ്പ് – 1 37

“ദേവാ….”അകത്തുനിന്ന് അമ്മ ലക്ഷ്മിയമ്മ അലറി വിളിച്ചു.

“വേണ്ട തള്ളെ…..നിലവിളിക്കേണ്ട…..തറവാട്ടില്‍ പെണ്ണുങ്ങളുടെ ശംബ്ദം പുറത്തേക്ക് കേള്ക്കണ്ടാ…….ഇവിടേ പാടത്ത് പണിക്ക് വരുന്ന പുലയത്തി പെണ്ണ് കാളി മാത്രം കൂട്ടത്തില്‍ എങ്ങനെ വെളുത്തു എന്ന് അച്ഛന്‍ പറയട്ടെ……ആരും കാണാതെ അവള്ക്കു മാത്രം എന്തെ നെല്ല് കൂടുതല്‍ കൊടുക്കുന്നു….ഇതിന്റെ കണക്കെല്ലാം തെക്കുംപാട്ടെ നായര് പറഞ്ഞാല്‍ ഞാന്‍ എന്റെ. കണക്കും പറഞ്ഞു തരാം….”

അത്യുച്ചത്തില്‍ വിളിച്ചു പറയുമ്പോള്‍ ദേവന്റെ ശരീരം കോപം കൊണ്ടു വിറക്കുന്നുണ്ടായിരുന്നു…..
എല്ലാം കേട്ടു മറുപടിയില്ലാതെ തല താഴ്ത്തി നില്ക്കാനേ ശങ്കരന്കുട്ടി നായര്ക്ക് കഴിഞ്ഞുള്ളു.

ദൂരെ മാറി നില്ക്കു ന്ന കാര്യസ്ഥന്‍ പരമു അവരുടെ സമീപത്തേക്ക് വന്നു.കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ തുടക്കുന്ന ശങ്കരന്കുട്ടിനായരേ നിസ്സഹായതോടെ നോക്കി നില്ക്കാനേ പരമുവിന് കഴിഞ്ഞുള്ളു…..

“വന്നല്ലോ കാര്യസ്ഥന്‍…..സംബന്ധത്തിനു കൂട്ടിനു പോകുമ്പോള്‍ സൂക്ഷിച്ചോളൂ….ഇയാള്ടെ് വീട്ടിലും ഉണ്ടല്ലോ ഒരു പെണ്കുോട്ടി….ഈ കിളവന്‍ നായര്‍ അങ്ങോട്ടു വരാതെ നോക്കിക്കോണം”

അതും പറഞ്ഞുകൊണ്ട് ദേവന്‍ ഇറങ്ങിപോയി…..മുഖത്തോടുമുഖം നോക്കാനേ അവര്ക്ക് കഴിഞ്ഞുള്ളു….
പിന്നീടൊരിക്കലും ദേവനെ ഉപദേശിക്കാനോ,ശകാരിക്കാനോ ആരും നിന്നിട്ടില്ല.ഈ സംഭവം അറിഞ്ഞ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ പരസ്പ്പരം സംസാരിച്ചത് ദേവന്‍ പറഞ്ഞത് ശരിയാണ് എന്നര്ത്ഥത്തില്‍ ആണ്. അവര്‍ക്കൊക്കെ ശങ്കരന്‍കുട്ടി നായര്‍ തറവാട്ടില്‍ നിന്നും ധാന്യങ്ങള്‍ പണിക്കാര്‍ക്ക് കൊടുക്കുന്നതില്‍ ഇഷ്ട്ടകേടുണ്ടായിരുന്നു.തുറന്നു പറയാന്‍ ധൈര്യം ഇല്ലെങ്കിലും ഇത്തരം സന്ദര്‍ഭം കിട്ടുമ്പോള്‍ അവരത് മുതലെടുക്കുമായിരുന്നു…..

നാട്ടിലെ എല്ലാവര്ക്കും അറിയാം കാളി ശങ്കരന്കുട്ടി നായരുടെ മകള്‍ ആണെന്ന്.ഒരകല്ത്തില്‍ നിന്നുകൊണ്ട് തമ്പ്രാ എന്നു വിളിക്കുമ്പോള്‍ ഒരു പിതാവിന്റെ സ്നേഹം ശങ്കരന്കുട്ടി നായരുടെ കണ്ണുകളില്‍ കാളിക്ക് കാണാന്‍ കഴിഞ്ഞിരുന്നു.

അങ്ങ് ദൂരെ ചെറുമകോളനിയില്‍ ആണ് കാളിയും ഭര്ത്താവ് ചിണ്ടനും,മകന്‍ മണിയും താമസിക്കുന്നത്.മണിക്ക് വയസു പത്തെ ആയിട്ടുള്ളൂ എങ്കിലും ഒരു ആണൊരുത്തന്‍ ചെയ്യുന്ന പണിയൊക്കെ ഈ കൊച്ചുപ്രായത്തിലും അവന്‍ ചെയ്യും.
വെയിലത്ത് പണിയെടുക്കുന്ന കറുത്തവരുടെ കൂട്ടത്തില്‍ തന്റെ അമ്മ മാത്രം വെളുത്ത നിറം ആയതുകൊണ്ടോ അല്ലെങ്കില്‍ കൂടെയുള്ളവര്‍ പറയാറുണ്ട് കാളി കുളിച്ചു വരുന്നത് കാണുമ്പോള്‍ ഏതോ തമ്പുരാട്ടി വരുന്നത് പോലെ എന്ന് അതും കേട്ടിട്ടാണോ എന്നറിയില്ല മണിക്ക് ദൈവാണ് അവന്റെ അമ്മ……

1 Comment

  1. ലക്ഷ്മി എന്ന ലച്ചു

    കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം പോരട്ടെ

Comments are closed.