രക്ത ചിലമ്പ് – 1 37

Rakthachilambu Part 1 by Dhileesh Edathara

…….ഏകദേശം നൂറു വര്ഷ്ങ്ങള്ക്കു മുന്പുള്ള കൊച്ചി രാജ്യത്തിലെ പുത്തൂര്‍ ഗ്രാമം……….ജാതിയില്‍ മുന്നിലുള്ള ബ്രാഹ്മണര്‍ ആ കൊച്ചു ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല പകരം ക്ഷത്രിയരായ നായന്മാര്‍ ആണ് അധിപന്‍മാരായി വാണിരുന്നത്‌. അവിടത്തെ പേരുകേട്ട നായര്‍ തറവാട് ആണ് തെക്കുംപാട്ട് തറവാട്.

പാരമ്പര്യമായി ഒരുപാട് സ്വത്തുള്ള തറവാട് .പത്ത് ആണ്ട് വിളവു ഇറക്കിയില്ലെങ്കിലും കുടുംബക്കാര്ക്ക് ‌ ഇരുന്നു തിന്നാനുള്ള വക തറവാട്ടിലുണ്ടെന്നു കാരണവന്മാര്‍ പൊങ്ങച്ചം പറയാറുണ്ട്. ഗ്രാമത്തിലെ കിരീടം വെക്കാത്ത രാജാവിനെ പോലെയാണ് തറവാട്ടിലെ കാരണവര്‍ ശങ്കരന്കുട്ടി നായര്‍.അദ്ദേഹം ഒരു നല്ലമനുഷ്യന്‍ ആണെന്നാണ് അടിയാന്മാരായ പണിക്കാരോക്കെ പറയാറുള്ളത്.ദീനം വന്നു കിടന്നാല്‍ പണിക്ക് ചെന്നില്ലെങ്കിലും കഞ്ഞി വെക്കാനുള്ള ഒരു പിടി അരി കാരണവര്‍ കൊടുക്കാറുണ്ട്.എന്നാല്‍ മൂത്തമകന്‍ ദേവനെ നാട്ടില്‍ ഉള്ളവര്ക്കൊക്കെ പേടിസ്വപ്നം ആയിരുന്നു.

നാട്ടിലെ പ്രായപൂര്ത്തിയായ പെണ്കുട്ടികളെ ദേവന്‍ കാണാതിരിക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.എങ്കിലും ദേവന്റെയോ അനുയായികളുടെയോ കണ്ണുകളില്‍ ആരെങ്കിലും ചെന്നുപെടും.സമ്മതിച്ചാലും,ഇല്ലെങ്കിലും ദേവന്റെ കൈകള്ക്കുള്ളില്‍ കിടന്നു പിടയാന്‍ ആണു അവരുടെയൊക്കെ വിധി.

പുഴയിലും,പാടത്തും,കുറ്റികാട്ടിലൊക്കെയായി കാണാറുള്ള യുവതികളുടെ ശവശരീരങ്ങള്‍ എല്ലാം ദേവന്റെ കൈ കൊണ്ടു കൊല്ലപെട്ടതാന്ന് എല്ലാവര്ക്കും അറിയാം.എന്നിട്ടും എല്ലാവരും അറിയാത്ത ഭാവത്തില്‍ ജീവിച്ചു.

കൊല്ലുന്നതൊക്കെ സായിപ്പന്മാര്‍ ആണെന്ന് ദേവനും.കൂട്ടരും പറഞ്ഞു പരത്തി.
ഒരിക്കല്‍ ശങ്കരന്കുട്ടി നായര്‍ മകന്‍ ദേവനെ വിളിച്ചു ഉപദേശിച്ചു അല്പ്പം ശാസനയോടെ..

“ദേവാ..തനിക്ക് വയസു 30 കഴിഞ്ഞു. തറവാട്ടിലുള്ളവരും ,നാട്ടിലെ പ്രമാണി മാരും തന്നെക്കുറിച്ച് നല്ലതല്ലാ പറയുന്നതൊന്നും….മകന്‍ ഒരു ആഭാസന്‍ ആണ് എന്ന് ഒരച്ചന്‍ കേള്ക്കെ ണ്ടിവരിക…ആ ദുഃഖം എത്ര ആഴമേറിയതു ആണെന്ന് തനിക്കു ഇപ്പോള്‍ മനസിലാകില്ല…..പെണ്ണിന്റെ. ശാപം തറവാട് മുടിക്കും.എല്ലാ കൂട്ടുകെട്ടും ഒഴിവാക്കി ഒരു കല്ല്യാണം കഴിക്കാ….നിന്റെ ഇ കൈകൊണ്ട്….എത്ര പെണ്കുംട്ട്യോള് ആണ്………ഇല്ലാ………ഞാന്‍ ഒന്നും പറയുന്നില്ല…..വല്ല കണക്കുണ്ടോ അതിനു.?… ”

പരിഹാസഭാവത്തില്‍ ഒന്നും മിണ്ടാതെ നില്ക്കു ന്ന ദേവന്റെ മുഖത്തേക്ക് നോക്കി ശങ്കരന്കു.ട്ടി നായര്‍ വീണ്ടും ചോദിച്ചു.

“എന്തെ ഞാന്‍ പറഞ്ഞത് തനിക്ക് മനസിലായില്ലേ”

“മനസിലായി……അച്ഛന്‍ കല്യാണം കഴിച്ച എന്റെ. അമ്മ അകത്തുണ്ടായിട്ടും നാടുമുഴുവന്‍ അച്ഛന് എത്ര രഹസ്യസംബന്ധം ഉണ്ടെന്നു അച്ഛന് വല്ല കണക്കും ഉണ്ടോ….ഈ ചോരയില്‍ എത്ര പിള്ളേര്‍ ഉണ്ടെന്നു അച്ഛന് വല്ല കണക്കും ഉണ്ടോ”

1 Comment

  1. ലക്ഷ്മി എന്ന ലച്ചു

    കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം പോരട്ടെ

Comments are closed.