കരഞ്ഞു തളർന്നുറങ്ങുന്ന ആ കുഞ്ഞിനെ തന്റെ തോളിൽ ഇരുന്ന് കൊണ്ട് അനുജത്തി കണ്ണിമവെട്ടാതെ ഉറ്റു നോക്കികൊണ്ടേ ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു..
അന്ന് രാത്രി കിടക്കുമ്പോൾ എന്നത്തേയും പോലെ തന്നോട് പറ്റി ചേർന്ന് കിടക്കുന്ന ആ ചലനമറ്റ കാലുകളിൽ അവൻ തലോടി..
തണുപ്പ് പടർന്ന ആ കാലുകൾ തൊട്ടതും അവൻ ഒരു സംശയത്തോടെ എഴുന്നേറ്റു..
അപ്പുറത്ത് ഒരു കുഞ്ഞു ചാക്കിൽ കിടത്തി പോയ ആ കുഞ്ഞിനെ പൊതിഞ്ഞ കനം കുറഞ്ഞ പുതപ്പ് അവൻ ശ്രദ്ധിച്ചു..
ഒന്നുമറിയാതെ ആ കുഞ്ഞുറങ്ങുകയാണ്…
വീണ്ടും അനുജത്തിക്കരികിലേക്ക് നീങ്ങി കിടന്നുകൊണ്ടവൻ പയ്യെ ചോദിച്ചു…
” നിനക്ക് തണുക്കണില്ലെടി പെണ്ണേ…? ”
ഒന്നൂടെ അവനിലേക്ക് ചേർന്ന് കിടന്നു കൊണ്ട് അവൾ കിടന്നു..
” അതാ കൊച്ചുഎടുത്തോട്ടെ…നിക്ക് ങ്ങനെ കെട്ന്നാ തണുക്കില്ല…
”
പിറ്റേന്ന് എങ്ങലടിച്ചു കരഞ്ഞു തുടങ്ങിയ ആ പൈതലിനെ ആ പത്ത് വയസ്സ്കാരൻ നെഞ്ചിൽ ചേർത്ത് പിടിച്ചു…
ആറു വർഷങ്ങൾക്ക് മുന്നേ ഇത് പോലൊരു ചാക്ക് കഷ്ണത്തിൽ ആരോ കിടത്തി പോയ ഒരു ചോര കുഞ്ഞിനെ അമ്മ ഒരിക്കൽ ചേർത്ത് പിടിച്ചത് എന്ത് കൊണ്ടോ അവന്റെ ഓർമയിൽ തെളിഞ്ഞു…
അവനൊന്നു കൂടെ അനുജത്തിയെ നോക്കി.. പുതിയ ഒരു കൂട്ട് വന്നതിൽ അവൾ ഊറി ചിരിച്ചുക്കുന്നുണ്ടായിരുന്നു..
അന്ന് രാത്രി അനാഥമായ ആ മൂന്ന് ശരീരങ്ങളും തണുപ്പറിഞ്ഞിരുന്നില്ല….
Shabna
Good