പുതപ്പ് [Shabna] 193

കൂടുതലൊന്നും പറയാതെ അയാൾ അവനെ ചേർത്ത് നടത്തി..

 

നാളുകൾക്കിപ്പുറം

അവനാഗ്രഹിച്ച പോലൊരു കമ്പിളി പുതപ്പ് ആ കടക്കാരൻ അവന്റെ കൈകളിലേക്ക് വച്ചു നീട്ടിയപ്പോൾ ജീവിതത്തിൽ ആദ്യമായി അവൻ ആഹ്ലാദം കൊണ്ട് ചിരിച്ചു…

 

അന്ന് വൈകുന്നേരം അവൾക്ക് അരികിലേക്ക് ആ പുതപ്പുമായി മടങ്ങുമ്പോൾ എന്തെക്കെയോ നേടിയെടുത്ത സന്തോഷം അവനിൽ പതഞ്ഞു പൊന്തുകയായിരുന്നു..

രാത്രി എന്നത്തേയും പോലെ കൈകളിൽ തണുപ്പ്പേറി കടന്നു വരുമ്പോൾ അവൻ അന്നാദ്യമായി ആശ്വാസം കൊണ്ട് നെടുവീർപ്പിട്ടു..

ചലനമില്ലാത്ത ആ കാലുകളിൽ പുതപ്പ് മൂടി കൊടുത്തവളുടെ തണുപ്പ് അകറ്റുമ്പോൾ ആ തണുപ്പിനോടൊപ്പം അവന്റെ സങ്കടങ്ങളും വേവലാതികളും മാഞ്ഞു പോകുന്നത് പോലെയവന് തോന്നി…

 

ആ കുഞ്ഞു പുതപ്പിൽ അവൾ അവനുമൊരു ഇടം നൽകിയപ്പോൾ ഭാരിച്ച പക്വതയുള്ളൊരു ഗൃഹനാഥനായി അവനത് നിരസിച്ചുകൊണ്ട് ആ തണുപ്പിലും വിറക്കാതെ കിടന്നു…

 

 

പിറ്റേന്ന് കടയിൽ നിന്നും മടങ്ങി വരുമ്പോൾ ചപ്പു നിറഞ്ഞു കിടന്ന ആ ഓടക്കരികിലെ അവരുടെ വാസസ്ഥലത്തിനൊരറ്റത്ത് ഒരമ്മയും കുഞ്ഞും ഇടം നേടിയിട്ടുണ്ടായിരുന്നു..

 

” ഇന്ന് രാവിലെ വന്നതാ…. ”

 

എന്തെന്നറിയാതെ സംശയിച്ചു നിന്ന ഏട്ടനോടായി അവൾ പറഞ്ഞു…

 

ആ നാടോടിസ്ത്രീ കുറച്ചരികിലായി ആ കുഞ്ഞിനെ ചേർത്ത് പിടിച്ചൊരുതരം മരവിപ്പോടെ ഇരിക്കുന്നുണ്ടായിരുന്നു..

 

ഏഴു ദിവസങ്ങൾക്ക് മുന്നേ അമ്മയുടെ മരണ ശേഷം ഇതേ സ്ഥലത്ത് വന്നിരിക്കുമ്പോൾ അവനെയും അതേ മരവിപ്പ് അന്ന് പടർന്നു പിടിച്ചത് അവനോർത്തു…

 

രണ്ട് ദിവസങ്ങൾക്കിപ്പുറം ആ നാടോടിസ്ത്രീ അപ്രത്യക്ഷയായി..

Leave a Reply

Your email address will not be published. Required fields are marked *