പുതപ്പ് [Shabna] 409

ചോദ്യം കേട്ട് അവൻ കടക്കുള്ളിലെ വൃത്തിയിൽ അടുക്കിവെച്ച കള്ളി അലമാരയിലേക്ക് കൈ ചൂണ്ടി പറഞ്ഞു..

 

” ആ പുതപ്പ് വാങ്ങാനുള്ള അത്രയും…!”

 

ആ മറുപടി കേട്ട് അയാൾ അമ്പരന്നു..

 

” നീയെവിടെയ താമസം.. നിന്റെഅച്ഛനുമമ്മയുമൊക്കെ..? ”

 

” എനിക്കൊരനുജത്തിയുണ്ട്.. ”

 

അത്രേള്ളൂ എന്നർത്ഥത്തിൽ അവൻ പറഞ്ഞു നിർത്തി..

 

അച്ഛനും അമ്മയും ഇല്ലെന്നസങ്കടത്തേക്കാൾ അവനെന്നും സന്തോഷം കണ്ടെത്തിയിരുന്നത് ആ രണ്ട് വാക്കിൽ തന്നെയായിരുന്നു..

 

” എനിക്കവൾക്കൊരു പുതപ്പ് വാങ്ങണം.. അവിടെ രാത്രി മുഴോൻ തണുപ്പാ..

 

പിന്നെ.. പിന്നെയൊരു കൊലുസ് വാങ്ങണം..

ഭക്ഷണം കൊടുക്കണം..

 

അവളെ സ്കൂളിൽ ചേർത്തണം.. ”

 

അവന്റെ ആവശ്യങ്ങളങ്ങനെ നീളുന്നതിനനുസരിച്ചു അയാളുടെ അമ്പരപ്പേറി വന്നു..

 

തലേന്ന് കാക്കിക്കാരൻ തടിയൻ ആ പയ്യന് നേരെയടിച്ച അടി തനിക്ക് ഏറ്റത് പോലെ എന്ത് കൊണ്ടോ അയാൾക്ക് തോന്നി..

 

“പിന്നേ നിക്ക് 12 വയസ്സാ..!”

 

അവൻ കൂട്ടി ചേർത്തു..

 

” വാ.. ”

 

Leave a Reply

Your email address will not be published. Required fields are marked *