പുതപ്പ് [Shabna] 409

ആറ് വയസ്സായിട്ടും ചലനം വക്കാത്ത ആ കാലിൽ അവൻ പയ്യെ തലോടി.

 

ആ കാലുകൾക്ക് അപ്പോഴും തണുപ്പുണ്ടായിരുന്നു.

ഇന്നലെ മുഴുവനും മഴചാറലും കൊണ്ട് കിടപ്പായിരുന്നു.

തണുപ്പകറ്റാൻ ഒരു കീറിയ ചാക്ക്കുപ്പായമല്ലാതെ ഇന്ന് രാത്രിയും അവന്റെ കയ്യിലൊന്നുമില്ലെന്ന് അവൻ വേദനയോടെയോർത്തു.

 

ഓരോ രാത്രിയും കടന്നുപോകുന്നത് അതേ വേദനയിലൂടെയാണ്. തണുത്തു വിറങ്ങലിച്ച ആ കാലിൽ അമർത്തി ചുണ്ടമർത്തുമ്പോൾ അവൻ അമ്മയെ ഓർത്തു..

 

അവളെ ചേർത്ത് പിടിച്ചുറങ്ങുമ്പോൾ മഴ ഒന്ന് ശമിച്ചിരുന്നു.

 

പിറ്റേന്ന് അവനാദ്യം ചെന്നത് ആ കടയിലേക്ക് തന്നെയായിരുന്നു.

കടക്കാരൻ വരുവോളം അവിടെ കാത്തുനിൽക്കുമ്പോൾ ഇന്നലത്തെ ഓരോ സംഭവങ്ങളും മനസ്സിൽ മിന്നിമാഞ്ഞു.

 

“എനിക്ക്..എനിക്കിവിടെ ഒരു ജോലിതരോ..?”

 

രാവിലെ തന്നെ കണ്ടപാടെ നെറ്റിചുളിച്ചു നോക്കി കൊണ്ട് നിൽക്കുന്ന കടക്കാരനോടായി അവൻ ചോദിച്ചു.

 

 

” പത്തു വയസ്സ് പോലും തികയാത്ത നിനക്ക് ന്തിനാട ജോലി.. ”

 

പരിഹസിച്ചു കൊണ്ടയാൾ ചോദിച്ചു..

 

” നിക്കൊരു ജോലി വേണം..

പൈസ വേണം..”

 

അവൻ മറുപടിയായി തലതാഴ്ത്തി കൊണ്ട് പറഞ്ഞു..

 

” പുതിയ മോഷണശ്രമം വലതുമാണോടാ..? ”

 

അവനു തലയുയർത്താൻ കഴിഞ്ഞില്ല…

 

” ആട്ടെ എത്ര പണം വേണം നിനക്ക്..? ”

Leave a Reply

Your email address will not be published. Required fields are marked *