പുതപ്പ് [Shabna] 416

പുതപ്പ്

Puthappu | Author : Shabna


_________a very short story____

 

 

“ഇവനെ പോലുള്ളവരെ യൊക്കെ ഭൂലോകം കാണിക്കരുത് “..

ചെക്കിടത്തേറ്റയടിയോടൊപ്പം ആരുടെയോ ശബ്ദം അവന്റെ കാതുകളിൽ അലയടിച്ചു..

അടിയേക്കാൾ അവന് നൊന്തത്

ആ വാക്കുകളായിരുന്നു..

 

” എന്താടാ നീ നോക്കുന്നെ.. നടക്കങ്ങോട്ട് ഇനി മേലിൽ നിന്നെയിവിടെങ്ങാൻ കാണട്ടെ ”

 

തീക്ഷണമായ ആ പത്തുവയസ്സുകാരന്റെ നോട്ടം കണ്ട് അരിശം പൂണ്ട ആ കാക്കിക്കാരൻ അവനെ ഉന്തി മാറ്റി മുന്നോട്ട് നടന്നു..

 

 

” ഈ പ്രായത്തിലേ മോഷണം ശീലിച്ചാൽ എന്താ ചെയ്യാ..? ”

 

 

ആൾകൂട്ടത്തിനിടയിൽ നിന്നും വീണ്ടും പല വിധ ശരങ്ങൾ അവനു നേരെ വന്നു പെയ്തുകൊണ്ടിരുന്നു..

 

എല്ലാം കഴിഞ്ഞു എല്ലാവരും മടങ്ങിപോകുമ്പോൾ അവനാ കടക്കാരനെ ഒന്ന് നോക്കി.. എന്തെക്കെയോ നേടിയ ഭാവത്തിൽ വിജയിയായി അയാളൊന്ന് അവനെ നോക്കി ചിരിച്ചു..

 

റോഡിനരിക് ചേർന്നു നടക്കുമ്പോൾ മഴ വീണ്ടും ആർത്തലച്ചു പെയ്യാൻ തുടങ്ങിയിരുന്നു..

 

ആ രാത്രിയും എങ്ങനെ തള്ളി നീക്കുമെന്ന ആദിയിൽ അവൻ നടന്നു..

 

തെരുവിനോരത്ത് എത്തിയതും അവൻ പതിയെ മുട്ട്കുത്തി ആ മുടിയിഴകളിൽ ചുംബിച്ചു.

 

ഏട്ടൻ വന്നതറിയാതെ ഉറക്കത്തിൽ അവളൊന്ന് നിരങ്ങി.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *