വെറുക്കുന്നവരുടെ കൂട്ടത്തിലുള്ളവനാണെന്നും പറഞ്ഞു. ദേഷ്യം പിടിച്ച ഷബ്‌ന അവളോട് കുളത്തിൽ വീണ അന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അത് കേട്ടു നിന്ന എന്റെ മാലാഖ മുഖം പൊത്തി പൊട്ടി കരഞ്ഞു. കലങ്ങിയ കണ്ണുകളുമായി എന്റെ ക്ലാസ്സിലോട്ട് ഓടി വന്നു. ആ സമയം ഞാൻ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ ക്ലാസിൽ കേറിയപ്പോൾ എല്ലാവരും അവളുടെ ചുറ്റും കൂടി നിൽക്കുന്നതാണ് കണ്ടത് . എന്നെ കണ്ടയുടെനെ എന്റെ അടുത്തു വന്നു കലങ്ങിയ കണ്ണുമായി കൈ കൂപ്പി മാപ് എന്ന് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നു എനിക്ക് മനസ്സിലായില്ല. അവളുടെ പിറകിൽ നിന്ന അഫ്ന അവളെ എന്റെ അടുത്തോട്ടു തള്ളി വിട്ടു. എന്റെ മാലാഖ എന്റെ നെഞ്ചിൽ തലവെച്ചു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാനും സന്തോഷം അടക്കാനാവാതെ അവളെയും കെട്ടിപ്പിടിച്ചു. കണ്ടു നിന്ന കൂട്ടുകാരുടെ മുഖത്തെല്ലാം ആനന്ദആനന്ദ കണ്ണീർ കാണാൻ ഇടയായി. ഒരുപാടു നേരം എന്റെ കയ്യും പിടിച്ചു കരഞ്ഞു മാപു പറച്ചിൽ മാത്രമായിരുന്നു. എത്ര പറഞ്ഞിട്ടും അവൾക് അവളുടെ കുറ്റബോധം മാറുന്നുണ്ടായിരുന്നില്ല. കുറെ നേരം സംസാരിച്ചിട്ടും ഞങ്ങള്ക് എന്തൊക്കെയോ പറയാൻ ബാക്കിയുള്ള പോലെ തോന്നി.
അടുത്ത ദിവസം അവൾ നേരെത്തെ വന്നു വഴിവക്കിൽ എന്നേയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഇണക്കുരുവികളെ പോലെ തൊട്ടുരുമ്മി സംസാരിച്ചു സ്കൂളിൽ എത്തിയത് അറിഞ്ഞില്ല. ഞങ്ങൾ ക്ലാസ്സിന്റെ അടുത്തു എത്തലും എല്ലാവരും കൂടെ കൈകൊട്ടിഞങ്ങളെ വരവേറ്റു. കുറച്ചു സമയങ്ങൾ ശേഷം എന്നെ ഓഫീസിൽ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. ഞാൻ അവിടെ എത്തിയപ്പോഴേക്കും അവളും അവിടെ ഉണ്ടായിരുന്നു. എനിക്ക് പരിചയമില്ലാത്ത ഒരു മുഖവും ഓഫീസിൽ കണ്ടു. കാര്യമെന്താണെന്നു ചോതിച്ചപ്പോൾ ഒരു പുഞ്ചിരിയായിരു എന്റെ മാലാഖയുടെ മുഖത്ത്. ഞങ്ങളുടെ കണ്ണും കണ്ണും പരസ്പരം കഥപറയുമ്പോൾ ഇടക്കു കേറി മാഷ് മുന്നിൽ ഇരിക്കുന്ന ആളെ അറിയോനു ചോദിച്ചു. ഇല്ല എന്നുള്ള ഭാവത്തിൽ ഞാൻ തലയാട്ടി. പെട്ടന്ന് അയാൾ എണീറ്റ് നിന്ന് എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു. ഞാൻ സമീറയുടെ ഉപ്പയാണ്. ഞെട്ടലോടു കൂടെയാണ് ഞാൻ അത് കേട്ടതു. എന്നിട്ടയാൾ തുടർന്നു. ഇന്നലെ വീട്ടിൽ വന്നപ്പോ മുതൽ ഉറങ്ങുന്നത് വരെയും എന്റെ മോൾ നിന്നെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളു. അവളുടെ ജീവൻ രക്ഷിച്ച നിന്നെയല്ലാതെ എന്റെ മോൾ ആരെയാ പിന്നെ സ്നേഹിക്കാ. അവൾ ഇത്രയും കാലം നിന്നെ മനസ്സിലാക്കിയില്ലല്ലോ എന്നൊരു സങ്കടം മാത്രമേ ഒള്ളു എനിക്ക്. ഇന്നലെ അവളുടെ മുഖത്തു കണ്ട അത്രയും സന്തോഷം ഇത്രയും നാൾ ഞാൻ കണ്ടിട്ടില്ല. അവളുടെ സന്തോഷമല്ലേ ഞങ്ങളുടെ സന്തോഷം. നിങ്ങൾ ഒന്നിക്കുന്നതിലും വേറൊരു സന്തോഷം ഇപ്പൊ എനിക്കില്ല. ഇതെല്ലാം കേട്ട് നിന്ന മാഷിന്റെ മുഖത്തും എന്തെന്നിലാത്ത സന്തോഷം. ഉപ്പയെ യാത്രയയക്കാൻ ഞാനും അവളും കൂടെ റോഡുവരെ പോയി. അടുത്ത ഒഴിവു ദിവസം വീട്ടിലേക്കു വരാൻ പറഞ്ഞു ഉപ്പ പോയി. എന്റെ മാലാഖ എന്നോട് ചോദിച്ചു. എങ്ങനെയുണ്ട് എന്റെ സർപ്രൈസ്. കൊള്ളാം എന്നും പറഞ്ഞു കൈകൾ കോർത്തു പിടിച്ചു ഞങ്ങൾ ക്‌ളാസ്സിലേക്കു പോയി. സ്കൂളിലെല്ലാം ഞങ്ങളുടെ സ്നേഹം പാട്ടായി. എല്ലാവര്ക്കും ഞങ്ങളോട് എന്തെന്നില്ലാത്ത സ്നേഹം. പ്രേമം മാത്രം പോരാ പടിക്കലും കൂടെ നടക്കണം എന്ന ഉപദേശവുമായി മാഷുമാരും ടീച്ചർമാരും. എന്റെ വീട്ടിൽ എന്നോ ഇത് അവതരിപ്പിച്ചത് കൊണ്ട് അവർക്കും സമ്മതം. ഇന്നൊരു ഞായർ ഞാനും ഉമ്മയും അനിയത്തിയും കൂടെ എന്റെ മാലാഖയെ കാണുവാൻ അവളുടെ വീടുവരെ പോയി. ചെന്നു കാൾബെൽ അടിച്ചപ്പോൾ അവളുടെ ഉമ്മയാണ് വാതിൽ തുറന്നതു. ആരാ മനസ്സിലായില്ലല്ലോ. ഞാൻ അബു