അവള് പറയുമ്പോഴാണ് ഞാൻ അറിയുന്നത് തൊട്ടടുത്ത ക്ലാസ്സിലുള്ള സമീറ എന്ന അവളുടെ കൂട്ടുകാരിയാണ് ഞാൻ ഇത്രയും നാൾ അന്ന്വേഷിച്ച എന്റെ മാലാഖ. അവൾ എന്നും നമ്മുടെ ക്ലാസ്സിൽ വരാറുണ്ടെന്നും പറഞ്ഞു. എല്ലായിടത്തും തേടി നടന്നിട്ടും എന്റെ അടുത്ത ക്ലാസ്സിൽ ഉണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോണി . അവളോട് എന്നെ കുറിച്ച് ചോദിക്കാൻ ഞാൻ അഫ്ന യെ ഏല്പിച്ചു. അപ്പോഴേക്കും എന്റെ ക്ലാസ്സിൽ സമീറയാണ് എന്റെ പുള്ളി മാലാഖ എന്ന് പാട്ടായി. അഫ്ന അന്ന് വൈകീട്ട് അവളോട് എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു. പക്ഷെ അവൾക് എന്നോട് എന്നല്ല ആരോടും അങ്ങനൊന്നും ഇല്ലാനുള്ള അവളുടെ മറുപടിയാണ് എനിക്ക് അടുത്ത ദിവസം കിട്ടിയത്. എന്നെ കുറിച്ച് പറയുമ്പോഴെല്ലാം അവൾ അഫ്നായോട് ദേഷ്യപെടും. എന്റെ മനസ്സ് തകർന്ന നിമിഷങ്ങളായിരുന്നു അതെല്ലാം. എല്ലാവരും അവളെയും പുള്ളി എന്ന് വിളിക്കാൻ തുടങ്ങിയതോടെ എന്റെ മാലാഖക്കു എന്നോട് വെറുപ്പായി തുടങ്ങി. അവൾ ഒടുവിൽ മാഷിനോട് പരാതി വരെ പറഞ്ഞു.
മാഷ് എന്നെ വിളിപ്പിച്ചപ്പോൾ ഞാൻ നടന്ന എല്ലാ കഥയും വിവരിച്ചു കൊടുത്ത്. മാഷിനും എന്നോട് ഒന്നും പറയാനുണ്ടായിരുന്നില്ല കാരണം ഞാൻ എന്റെ മാലാഖയെ മനസ്സറിഞ്ഞു സ്നേഹിച്ചു എന്നല്ലാതെ ഞാൻ ഒന്നും ചെയ്തില്ലെന്നു മാഷിനും ബോധ്യമായി . എന്നെങ്കിലും നിന്നെ മനസ്സിലാക്കും എന്ന ഒരു നല്ല വാക്ക് കൊണ്ട് എന്നെ മാഷ് സമാധാനിപ്പിച്ചു. അങ്ങനെ ഞാൻ എന്റെ മാലാഖയെ സ്‌നേഹിച്ചും അവൾ എന്നെ വെറുത്തും കഴിഞ്ഞു പോയി. സ്കൂളിലെ രക്ഷിതാക്കളുടെ മീറ്റിങ്ങിനു വന്ന എന്റെ ഉമ്മയോടു അഫ്ന എന്റെ മാലാഖയെ കുറിച്ചു പറഞ്ഞു. അവളെ അടുത്തു കൊണ്ട് പോയി അവളോട് സംസാരിച്ചു. ഉമ്മ പോയത് ശേഷം അഫ്ന ഉമ്മ എങ്ങനെയുണ്ടെന്നു ചോദിച്ചു. അവൾക് ഇഷ്ടായി എന്നും പറഞ്ഞു. എന്റെ ഉമ്മയാണെന്നറിഞ്ഞപ്പോ അവളുടെ മനസ്സിൽ സങ്കടം ആവ്വുന്നത് ഞാൻ ആ മുഖത്തു കണ്ടു. കാരണം തിരക്കിയ അഫ്ന ക്കു കിട്ടിയ ഉത്തരം കേട്ടപ്പോൾ എനിക്ക് കൂടുതൽ സ്നേഹം തോനീ. അവൾ ആരെയും സ്നേഹിക്കുകയില്ലെന്നും വീട്ടുകാർ പറയുന്നവരെ മാത്രമേ സ്വീകരിക്കുകയൊള്ളു എന്നും ഉപ്പാക് വാക് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. എങ്ങനെയോ അവളുടെ വീട്ടിൽ അവളുടെ കാര്യങ്ങൾ അറിഞ്ഞു. അതോടു കൂടെ എന്നോട് കൂടുതൽ വെറുപ്പായി. എന്നെ കാണുന്നത് പോലും പേടിയാണെന്ന് വരെ പറഞ്ഞു. ആ വര്ഷം കഴിഞ്ഞു അവധിയിലേക്കും പ്രവേശിച്ചു…പുതിയ വർഷം തുടങ്ങി. ഞങ്ങൾ വീട്ടിലേക് പോവുന്ന വഴിയിലായിരുന്നു അവളുടേയും വീട്. അവൾ അഫ്ന ഷബിന എന്നിവരായിരു ഒരുമിച്ചു പോയിരുന്നത്. ഷബ്‌ന അവളുടെ ക്ലാസ്സിൽ തന്നെയായിരുന്നു. ഒരു മഴക്കാലത്തു ഞങ്ങൾ സ്കൂൾ വിട്ടു വരുമ്പോൾ മുന്നിൽ നിന്നും നിലവിളി കേട്ട് ഓടി ചെന്നു നോക്കിയപ്പോൾ എന്റെ മാലാഖ അടുത്തുള്ള കുളത്തിലേക്കു കാൽ തെറ്റി വീണിട്ടുണ്ടു. ഞാൻ പെട്ടന്ന് കുളത്തിലോട്ട് എടുത്ത് ചാടി എന്റെ മാലാഖയെ കരയിലെത്തിച്ചു അവൾക് അപ്പോൾ ബോധം ഇല്ലായിരുന്നു. എല്ലാവരും കൂടെ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു. അവൾക്കു ബോധം വന്നിട്ടാണ് ഞാൻ വീട്ടിലേക്കു തിരിച്ചത്. പിറ്റേന് സ്കൂളിൽ എത്തിയിട്ട് ശബ്നയെയും അഫ്നയെയും വിളിച്ചു ഒരു കാരണവശാലും ഞാനാണ് അവളെ രെക്ഷിച്ചത് എന്ന് അവളറിയരുത് എന്ന് പറഞ്ഞു അവരെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു. ഒരാഴ്ചക്ക് ശേഷമാനു എന്റെ മാലാഖ ആദ്യമായ് ക്ലാസ്സിൽ വന്നത് . ഒരു മാസത്തിനു ശേഷമാണു എന്റെ ജീവിതത്തിൽ ആ നല്ല ദിവസം വന്നെത്തിയത്. അന്ന് എന്നെ കുറിച്ച് ഷബ്‌ന അവളോട് ന്തോ പറഞ്ഞപ്പോൾ അവൾ ദേഷ്യപ്പെടുകയും അവൾ ഏറ്റവും കൂടുതൽ