പ്രണയ നൊമ്പരം [Sdk] 127

പ്രണയ നൊമ്പരം

PranayaNombaram | Author : SDK


ഈ കഥ നടക്കുന്നത് ഇങ് മലബാറിലെ ഒരു കൊച്ചു ഗ്രാമത്തിൽ. എന്റെ പേര് അബു. ഞാൻ ആദ്യമായി എട്ടാംക്ലാസിലേക് അതും പുതിയ സ്കൂളിലേക്കു പുതിയ കൂട്ടുകാരുടെ ഇടയിലേക് ചേക്കേറിയ ദിവസം. സ്കൂളിലോട്ട് നാല് കിലോമീറ്റർ നടന്നിട്ടായിരുന്നു ഞങ്ങൾ പോയിരുന്നതു. വയലുകളും കുളങ്ങളുമൊക്കെയുള്ള ഒരു വഴിയിലൂടെ. രണ്ടു കൂട്ടുകാർ ഒഴിച്ച് എല്ലാവരും പുതിയ മുഖം.പതിയെ എല്ലാവരെയും പരിചയപ്പെട്ടു. സുന്ദരമായ പുതിയൊരു സ്കൂൾ ജീവിതത്തിനു തുടക്കമായി.

എല്ലാവരോടും ഒരേ പോലെ കമ്പനി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു രാത്രിയിൽ സ്വപ്നം കണ്ടു ഞെട്ടിയുണർന്നു ഞാൻ പിന്നെ ഉറക്കവും വന്നില്ല. രാവിലെ എന്റെ മുഖത്തുള്ള മൗനം കണ്ട കൂട്ടുകാർ കാരണം തിരക്കി. അവരോട് ഞാൻ കണ്ട സ്വപ്നം വിവരിച്ചു കൊടുത്തു. അവരുടെ കളിയാ ക്കലുകളൊന്നും എന്റെ ചെവിയിൽ കേറിയില്ല. എന്റെ മനസ്സിൽ അപ്പോഴും സ്വപ്നത്തിൽ വന്ന പാതി തട്ടത്തിൽ മറഞ്ഞ മുഖവും അതിനെ ഭങ്ങി കൂട്ടുന്ന മുഖത്തെ കാക പുള്ളിയുമുള്ള എന്റെ മാലാഖയുടെ മുഖം മാത്രമായിരുന്നു. സ്കൂളിലും കൂട്ടുകാര്കിടയിലും എനിക്ക് പുതിയ ഒരു പേരുകൂടി പിറവിയെടുത്തു പുള്ളി.. (കാക്ക പുള്ളിയിലെ പുള്ളി)

എനിക്കെന്തോ അത് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷമായിരുന്നു കാരണം ആ മുഖം നേരിൽ കാണാൻ ഞാൻ അത്രമേൽ ആഗ്രഹിസിച്ചിരുന്നു. പിന്നെയും പല രാത്രികളിൽ അവൾ എന്റെ ഉറക്കം കളഞ്ഞു. എല്ലാ ആള്ക്കൂട്ടത്തിലും ഞാൻ ആ മുഖം തിരഞ്ഞു. മാസങ്ങൾ കടന്നു പോയി. കൂട്ടുകാരുടെ വിളിയിൽ സ്കൂൾ മൊത്തത്തിൽ ആ പേരിൽ ഞാൻ അറിയപ്പെട്ടു. എല്ലാവരും വിളിക്കുമ്പോഴും എന്റെ അടുത്ത കൂട്ടുകാരൻ അവളെ നേരിൽ കാണുമെന്നു പറഞ്ഞു ആശ്വസിപിക്കും. ഒരു ദിവസം കോണിപ്പടി കയറി ക്ലാസ്സിലോട്ട് തിറിയുമ്പോൾ ഒരു പെൺകുട്ടിയെ കൂട്ടിമുട്ടാൻ പോയി.

ആ മുഖത്തേക്ക് നോക്കിയ എന്റെ മനസ്സിൽ ഒരു തീ ഗോളം പാഞ്ഞു പോയി എന്റെ ശ്വാസം നിലച്ചുപോയി. ഞാൻ ഡോറിൽ നിന്നും മാറാതെ പകച്ചു നിന്ന് പോയി. എന്റെ ക്ലാസിലെ കൂട്ടുകാരിയായ അഫ്ന തട്ടി വിളിച്ചപ്പോഴാണ് എനിക്ക് പരിസര ബോധം വന്നത്. ഞാൻ സൈഡിലോട്ട് മാറി അവൾക് വഴിയൊരുക്കി.

മുന്നിലൂടെ കടന്നു പോയ അവളുടെ തട്ടം എന്റെ മുഖത്തിലൂട ഉറഞ്ഞു പോയെന്നെനിക്കു തോന്നിപോയി. ഞാൻ ആദ്യമായി എന്റെ സ്വപ്‌നം നേരിൽ കണ്ടു. എന്റെ നോട്ടത്തിലും ഭാവത്തിലും സംശയം തോന്നിയ അഫ്ന എന്നോട് എന്തു പറ്റി എന്ന് ചോദിച്ചു. ഞാൻ ചിരിച്ചോണ്ടു അവളോട് പറഞ്ഞു… എന്റെ സ്വപ്നമാണ് ആ പോയത്. എന്റെ മറുപടി അവളെപോലും സന്തോഷമാക്കി.

Leave a Reply

Your email address will not be published. Required fields are marked *