അതിനിടയിൽ അവൻ ഓരോ പട്ടാളക്കാരെയും രക്ഷാപ്രവർത്തനത്തിന് നില്കുന്നവരെയും കണ്ടു അവരെ പറ്റി പറഞ്ഞുകൊടുത്തോണ്ടിരുന്നു കാരണം ഒരുകാരണവശാലും അവിടെ ചെല്ലുമ്പോൾ അവർക്കു മറവി ഉണ്ടാകരുത് അതായിരുന്നു അവന്റെ ഉദ്ദേശ്യം. പതുക്കെ പതുക്കെ അവനും അവരിൽ ഒരാളായി മാറി. കനത്ത മഴയും വകവെക്കാതെ അവരോടോപ്പോം അവനും നിന്ന് കാലിൽ തണുപ്പ് നന്നായി അടിച്ചു കേറുന്നുണ്ട് കാലൊക്കെ കെഴച്ചു മരവിച്ചു തുടങ്ങി അതിനിടയിൽ 100 കാളുകൾ വരുന്നുണ്ട് ഫോണിൽ വീട്ടിൽ നിന്നും പെങ്കൊച്ചിന്റെ ബന്ധുക്കളും ഒക്കെ വിളിച്ചു അന്വേഷിച്ചു തുടങ്ങി. എല്ലാവരെയും സമാധാനപ്പെടുത്തി വിവരങ്ങൾ പറയുമ്പോഴും അവന്റെ ഉള്ളിൽ പേടിയും വിഷമവും അലട്ടുന്നുണ്ട്. സംസാരത്തിൽ വിറയൽ ആയി നന്നായി തണുക്കുന്നുണ്ട് അതിനടുത്ത വീട്ടുകാർ വെള്ളം കേറി കിടക്കുന്ന പറമ്പിലെ കപ്പ ഒക്കെ പറിച്ചു ഒന്ന് രണ്ടു സ്ത്രീകൾ അതു പുഴുങ്ങി അവിടെ നിൽക്കുന്നവർക്ക് കൊടുക്കുവാൻ തയാറെടുക്കുന്നു. അതാ ബോട്ടിന്റെ ശബ്ദം ബോട്ട് വരുന്നു അതിൽ കാണുവോ ഒരെണ്ണം പോയത് അവരുടെ ഏരിയിലേക്കാണ്. ബോട്ട് വന്നു രണ്ടെണ്ണത്തിലും മാറിയും തിരിഞ്ഞും ഒക്കെ നോക്കി അതിലെങ്ങും ഇല്ല. പേടിച്ചു ക്ഷീണിച്ചു തളർന്ന കുറെ മുഖങ്ങളിൽ ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിൽ നോക്കുന്ന കണ്ണുകൾ ആയിരുന്നു മുഴുവൻ. അവൻ അവരെ ഇറക്കുവാൻ ഉള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടു ഒരു രക്ഷാപ്രവർത്തകൻ ആയി മാറി. ഒരുരുത്തരെയും അവൻ ശ്രദ്ധാപൂർവം ഇറക്കുവാൻ കൂടി കുറച്ചുകൂടി ധൈര്യം അവനു വന്നു ഈ ബോട്ടുകൾ പോകുമ്പോളെങ്കിലും അവരെ എടുക്കണം എടുപ്പിക്കണം എന്ന ചിന്തയിൽ വഴി കാണിക്കുവാൻ കൂടെ പോകുന്നവരോട് അവൻ അവരെപറ്റി പറയുവാൻ ശ്രമിച്ചു പക്ഷേ കാര്യമുണ്ടായില്ല. ഇരയെ കാക്കകൾ കൊത്തിപ്പറിക്കുന്നതു പോലെ ആളുകൾ എല്ലാവരും കൂടി അയാളോട് ഒരോരുത്തരും അവരവരുടെ കുടുംബത്തെ പറ്റി പറയുകയാണ് കുറേപ്പേര് ചാടി കയറുവാൻ ശ്രമിക്കുന്നു ആകെ ബഹളം..അവസാനം രംഗം വഷളായി തർക്കങ്ങൾ ആയി പട്ടാളക്കാര് ക്ഷമ കെട്ടു പോലീസ് എല്ലാവരും നിസ്സഹായരായി..പട്ടാളം ശക്തമായി ഇടപെട്ടു ആളുകളെ ഓടിച്ചു അതിൽ രണ്ടുമൂന്നുപേരെ മാത്രം അവിടെ നിർത്തി അതിൽ ഏതോ ഭാഗ്യത്തിന് അവനും ഉണ്ടാരുന്നു ഒരുപക്ഷെ കുറച്ചു മുമ്പ് അവരെയൊക്കെ കണ്ടു സംസാരിച്ചു നിന്നതു കൊണ്ടായിരിക്കാം…പിന്നെ അവൻ ഉൾപ്പെടുന്ന ടീം ആയി കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഓരോ ബോട്ടിലും വിടേണ്ട ആളുകളെ കവർ ചെയ്യണ്ട ഏരിയകൾ അങ്ങനെ അവരൊരു പ്ലാനിംഗ് ഉണ്ടാക്കി…ശരിക്കും അവനു അവിടെയുള്ള ജീവനെല്ലാം രക്ഷിക്കണം എന്ന ചിന്തയിലേക്ക് എത്തപ്പെട്ടു ഒരുപക്ഷെ പട്ടാളക്കാരുടെ സംസാരങ്ങളും അവരോടു ഇടപഴകി നിന്നതുകൊണ്ടുമായിരിക്കാം…
വീണ്ടും അവരെ വിളിക്കുവാൻ ശ്രമിച്ചു അവര് കുഴപ്പമില്ലാതെ ആണ് നില്ക്കുന്നത് ആ ആശ്വാസത്തിൽ അവൻ വീണ്ടും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി ബോട്ടുകൾ അടുത്ത റൗണ്ടുകൾ ഒന്ന് രണ്ടുവട്ടം പോയിട്ട് വന്നു അവരെ കിട്ടിയില്ല നേരം വൈകി തുടങ്ങി അവന്റെ മനസ്സിൽ വീണ്ടും പേടിയും സങ്കടവും ദേഷ്യവും എല്ലാംകൂടി ആകെമൊത്തം എന്തോ വല്ലാത്ത ഒരു അവസ്ഥയിൽ എത്തപ്പെട്ടു. ഇരുട്ടായി ഇനി ബോട്ടുകാർക്കു പോകുവാൻ കഴിയില്ല എന്ന രീതിയിൽ ആയി അവൻ ഉരുകി
നല്ല kadha
.
നല്ലൊരു പോസിറ്റീവ് കഥ