നിക്കുവാൻ വിധിക്കപ്പെട്ടു. ഇനി എന്തായാലും ഇവിടെ നിന്നിട്ടു കാര്യമില്ല അവരുടെ വീട്ടിൽ എത്തിച്ചേരാൻ ഒരു വഴി കൂടി ഉണ്ട് അന്ന് നിച്ചയത്തിനു ആ വഴി ആണ് പോയത് അവിടം വരെ പോയി നോക്കിയാലോ എന്ന ചിന്ത അവനിൽ പ്രതീക്ഷ ഉണർത്തി അതിനിടയിൽ പോലീസ്‌കാരന്റെ വായിൽ നിന്ന് ബോട്ട് ഇറക്കുന്നതിനെ പറ്റി സംസാരിച്ചത് അവന്റെ കാതിൽ മുഴങ്ങി.
അവൻ തിരിഞ്ഞോടി പോലീസ്‌കാരനോട് ചോദിച്ചു,
“ഞാൻ ബോട്ട് കൊണ്ടുവന്നാൽ നിങ്ങൾ വേണ്ട സൗകര്യം ചെയ്തു തരുവോ”
“തീർച്ചയായും നി കൊണ്ടുവാ ഈ വണ്ടി ഒക്കെ മാറ്റി എല്ലാ സൗകര്യവും ചെയ്യതു തരാം ബോട്ടിനാണ് ക്ഷാമം”
അവനു പകുതി ആശ്വാസം ആയി ഫോൺ എടുത്തു അവന്റെ അപ്പായെ വിളിച്ചു ബോട്ട് അറേഞ്ച് ചെയ്തു എത്തിക്കുന്ന കാര്യം ശരിയാക്കാൻ കൂട്ടുകാരനെ ഏല്പിച്ചു അവൻ പെട്ടെന്ന് വണ്ടിയെടുത്തു പാഞ്ഞു. അവിടെയും റോഡ് വെള്ളത്തിലേക്കാണ് എത്തിച്ചേരുന്നത്. കുറച്ചു ആള് കൂടി നിൽക്കുന്നുണ്ട് അതിൽ പകുതിയും ഒരു ഷൂട്ടിംഗ് കാണുന്ന ലാഘവത്തോടെ കാഴ്ച കാണുവാൻ വന്നു നിൽക്കുന്നവരാണ്. ഫയർഫോഴ്‌സിന്റെ വണ്ടി കിടക്കുന്നു അവരോടു അവൻ വിവരങ്ങൾ പറഞ്ഞു ഉദ്ദേശിച്ചപോലെ ഒരു ഉത്തരം അല്ല അവനു അവരുടെ അടുത്ത് നിന്ന് കിട്ടിയത്. ശരിക്കും അവർക്കു അവിടുത്തെ സ്ഥലം തന്നെ നിശ്ചയം ഇല്ല. അവിടുന്ന് നോക്കിയപ്പോ കുറച്ചു പട്ടാളക്കാര് വെള്ളത്തിൽ ഇറങ്ങി നില്പുണ്ട് ഹെലികോപ്റ്ററിന്റെ മുരൾച്ച മണ്ടക്ക് കേൾക്കുന്നു തലങ്ങും വിലങ്ങും.
അവൻ അവരെ വീണ്ടും വിളിച്ചു,
“എന്തായി…വല്ല ബോട്ടോ ഹെലികോപ്റ്ററോ അവിടെയൊക്കെ ഉണ്ടോ ഉണ്ടെങ്കിൽ അവർക്കു കാണുവാൻ പറ്റുന്ന രീതിയിൽ എവിടെങ്കിലും കയറി നിന്ന് തുണി വല്ലോം വീശി കാണിക്ക്…ഇവിടുന്നു ബോട്ട് വിടുന്നുണ്ട് കഴിയുമെങ്കിൽ ഞാൻ കേറി വന്നായാലും നിങ്ങളെ ഇന്ന് ഇറക്കിക്കോളാം”
പട്ടാളക്കാരുടെ അടുത്തേക്ക് ചെന്ന് അവൻ അറിയുന്ന മുറിഹിന്ദിയിൽ കാര്യങ്ങൾ പറഞ്ഞു. അവരിൽ നിന്ന് രണ്ടു ബോട്ട് ഇപ്പൊ വന്നു ആളെ എടുക്കാൻ പോയേക്കുവാന്നു മനസിലാക്കി അതു വരുന്നത് നോക്കി നിൽക്കുവാ അവരെല്ലാം. അവൻ ചുറ്റും കണ്ണോടിച്ചു അവിടെ നിൽക്കുന്നവർ എല്ലാം ആ പ്രദേശത്തു ഉള്ളവർ അല്ല എല്ലാവരും പ്രളയത്തിൽ പെട്ടുകിടക്കുന്ന തന്റെ ഉറ്റവരെയും ഉടയവരെയും തേടി ഓരോ സ്ഥലങ്ങളിൽ നിന്ന് വന്നവർ ആയിരുന്നു. അവിടെ എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഉണ്ടായിരുന്നു എല്ലാ രാഷ്ട്രീയപാർട്ടികളിൽ പെട്ടവരും സ്ത്രീപുരുഷന്മാരും ഉണ്ടായിരുന്നു പണം ഉള്ളവരും ഇല്ലാത്തവരും ഒക്കെ ഉണ്ടായിരുന്നു . അവർക്കെല്ലാം ഒരേയൊരു ആവിശ്യം തന്റെ ഉറ്റവരുടെ ജീവൻ രക്ഷപെടുത്തി കൊണ്ടുവന്നാൽ മാത്രം മതി. ഒരു നിമിഷം ദൈവത്തേ മനസറിഞ്ഞു വിളിച്ചു പോകുന്ന കാഴ്ച.
നല്ല kadha
.
നല്ലൊരു പോസിറ്റീവ് കഥ