“ഹമ്മ്…അടുപ്പും ഗ്യാസും മണ്ടക്ക് വെച്ചാരുന്നു..അരി ചാക്കിൽ ഒഴുകി വന്നു അതു അണ്ണൻ പിടിച്ചുകേറ്റി അമ്മ കഞ്ഞിയുണ്ടാക്കി ടാങ്കിൽ നേരത്തെ നിറച്ച വെള്ളം ഉണ്ടാരുന്നു…”
“ആണോ ഭാഗ്യം ഇന്നിനി ഇവിടെ നിന്നിട്ടു ഒന്നും നടക്കില്ല വെട്ടം വരണം രാവിലെ എന്തേലും വഴിയുണ്ടാക്കാം നാളെ വെളുപ്പിനെ അതുവിന് തിരുവനന്തപുരം പോകണം ഞാൻ അവനെ വിട്ടേച്ചു രാവിലെ തന്നെ വരാം…പേടിക്കണ്ട ഇന്ന് അവിടെ അഡ്ജസ്റ്റ് ചെയ്യ് ഇനി കുറച്ചു സമയത്തിനുള്ളിൽ നേരം വെളുക്കും…ഞാൻ പോയിട്ട് വന്നിട്ടു എന്തേലും വഴിയുണ്ടാക്കാം …ഓക്കേ വെച്ചോ ഇനി അത്യാവിശ കാളുകൾ മാത്രം അറ്റൻഡ് ചെയ്തിട്ട് ഒരു ഫോൺ മാത്രേ ഉപയോഗിക്കാവു…”
അനിയനോട് വണ്ടിയിൽ ഇച്ചിരി നേരം ഉറങ്ങാൻ പറഞ്ഞിട്ട് അവൻ ഓടിച്ചു തിരിച്ചു വീട്ടിൽ എത്തി അനിയനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടു നേരെ കൂട്ടുകാരൻ റോബനെ വിളിച്ചു കൂടെ കൂട്ടി അത്യാവിശം വേണ്ട തുണിയും ബാക്കി ഉള്ള കാര്യങ്ങളുമായി വീണ്ടും യാത്രതിരിച്ചു…
വരുന്ന വഴി വണ്ടിയിൽ ഇരുന്നു അവൻ രക്ഷാപ്രവർത്തന ചുമതയുള്ള ഉദ്യോഗസ്ഥരെയും സങ്കടനകളെയും നേവി എയർഫോഴ്‌സ് മുതലായ എല്ലാവരെയും വിളിക്കുവാൻ ശ്രമിക്കുന്നുണ്ട് ഒരു പ്രയോജനവും ഇല്ല കൂടുതൽ നമ്പറുകളും വിളിച്ചാൽ കിട്ടുന്നില്ല എടുത്താൽ തന്നെ നമ്മൾ പറയുന്നത് ഒന്ന് കേൾക്കുവാൻ പോലും സാവകാശം തരുന്നില്ല ശരിക്കും അപ്പോൾ എന്തിനാണ് ഈ നമ്പറുകൾ പ്രചരിപ്പിക്കുന്നത്. അവൻ അമർഷത്തോടെ മനസ്സിൽ പറഞ്ഞു.
രാത്രി കണ്ടപോലെ അല്ല കാര്യങ്ങൾ ചെങ്ങുന്നൂർ ടൗണിൽ വണ്ടിയുടെ ബഹളം. ഒച്ചിഴയുന്ന പോലെ വണ്ടികൾ നീങ്ങുന്നു, അവസാനം അവൻ വണ്ടി ഒതുക്കി അവര് രണ്ടുംകൂടി ഇറങ്ങി നടന്നു മാർക്കറ്റ് റോഡിലേക്ക് കയറുന്നിടത്തു പോലീസ്‌കാര് വണ്ടി നിയന്ത്രിക്കാൻ കിടന്നു പാട് പെടുന്നു.
അവൻ പോയി ഒരു പോലീസ്‌കാരനോട് ചോദിച്ചു,
“എന്താണ് ഇവിടുത്തെ സിറ്റുവേഷൻ എന്തേലും രീതിയിലുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ടോ…”
“ബോട്ടുകൾ കിട്ടണം ബോട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യുവാൻ കഴിയു…നിങ്ങള് ഈ പറഞ്ഞ സ്ഥലം ശരിക്കും നടുക്കാണ് വളരെ ബിദ്ധിമുട്ടാണ് എങ്കിലും പേടിക്കണ്ട അവരെ ഇറക്കികൊണ്ടു വരും നല്ല രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.”
ഉള്ളത് പറഞ്ഞാൽ പോകുന്ന വഴി കൈയ്യിൽ കിട്ടിയാൽ മാത്രം അവരെ എടുത്തോണ്ട് വരും അതേയുള്ളു അല്ലാതെ വേറെ ഒന്നും അവർക്ക് ചെയ്യാൻ പറ്റില്ലെന്നു അവനു മനസിലായി. സങ്കടവും ദേഷ്യവും ഒക്കെ ഒരുപോലെ വന്ന അവൻ നിസ്സഹായനായി ആ ആളുകളുടെ ഒക്കെ ഇടയിൽ കൈകെട്ടി നോക്കി
നല്ല kadha
.
നല്ലൊരു പോസിറ്റീവ് കഥ