പ്രളയം സമ്മാനിച്ച സൗഭാഗ്യം 37

പെണ്ണിന്റെ അച്ഛന്റെ കാൾ വരുന്നു. ഒന്ന് പേടിച്ചു ഫോൺ എടുത്തു…
” ഹലോ അച്ചാച്ച…പറഞ്ഞോ..”

“വെള്ളം വർക്ക്ഷോപ്പിൽ കയറി കേട്ടോ, നമ്മടെ വീടിന്റെ പടി വരെ ആയി..”

“ഇയ്യോ ഇനിയെന്ത് ചെയ്യും…വെള്ളം ഇനിയും കയറിയാലോ…അച്ചാച്ച ഞാൻ ഒരു കാര്യം പറയാം നിങ്ങള് അവിടുന്ന് ഇങ്ങു ഇറങ്ങു എങ്ങനേലും ഇനിയും പൊങ്ങിയാൽ നിങ്ങള് പെട്ടുപോകും.”

“ഹേയ്…ഇല്ലെന്നേ പൊങ്ങിയാലും ടെറസ്സിന്റെ മണ്ടക്കോട്ടു കയറാലോ…അവിടെ സൗകര്യം ഉണ്ടല്ലോ…”

“എന്നാലും വെള്ളം പെട്ടെന്ന് ഇറങ്ങിയില്ലേൽ കുടിക്കാനും കഴിക്കാനും ബാത്‌റൂമിൽ പോകുവാനും ഒക്കെ പ്രശനം ആകില്ലേ. വാർത്തയിൽ ഒക്കെ പറയുന്നു വെള്ളം ഇനിയും കൂടുവാൻ സാധ്യത ഉണ്ടെന്നു.”

“ഓ..കുഴപ്പം ഒന്നുമില്ലെന്നേ ഗ്യാസ്സും അടുപ്പും ഒക്കെ മണ്ടക്ക് കയറ്റി…സാധനങ്ങൾ പറ്റുന്നതൊക്കെ ടെറസ്സിന്റെ മുകളിലേക്ക് കയറ്റിക്കൊണ്ടു ഇരിക്കുവാ…”

“ok എന്നാ നടക്കട്ടെ ഫോണിലെ ചാർജു കളയണ്ട….എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ…”

Ok പറഞ്ഞു ഫോൺ കട്ട് ചെയ്തു…കുറച്ചു നേരം ആലോചിച്ചു നിന്ന് അവൻ. ഒന്നും സംഭവിക്കില്ലാരിക്കും എന്ന് മനസ്സിൽ പറഞ്ഞു അമ്മയോട് പറഞ്ഞു അവൻ ബൈക്ക് എടുത്തു ഇറങ്ങി.

പള്ളിയിൽ ചെന്നപ്പോ എല്ലാവരും ഉഗ്രൻ കളിയിലാണ് എല്ലാവരും കുറച്ചു നേരം അവിടെ ഇരുന്നു തമാശകളും കാര്യങ്ങളും ഒക്കെ ആയപ്പോൾ കുറച്ചു ടെൻഷൻ കുറഞ്ഞു. അപ്പോൾ വീണ്ടും ഫോൺ ബെല്ല് അടിക്കുവാൻ തുടങ്ങി അമ്മയാണ്. പണിയായോ മനസ്സിൽ വീണ്ടും ടെൻഷൻ ആയി അവൻ ഫോൺ എടുത്തു.

“ഹെലോ..എന്താ പറഞ്ഞോ…അവര് വിളിച്ചോ..”

അമ്മ ദേഷ്യത്തിലാണു,
“നി എവിടാ പൊടി അവര് പെണ്ണുങ്ങള് രണ്ടും ടെന്ഷനിലാ…നി ഇഞ്ഞോട്ട് വരുന്നുണ്ടോ…വിളിച്ചോ അവരെ….വെള്ളം പൊങ്ങുവാ…എനിക്ക് പേടി ആകുന്നു…പുരകത്തുമ്പോ വാഴ വെട്ടുന്ന പരുപാടി കാണിക്കാതെ നി ഇങ്ങോട്ടു വന്നേ…”

“എന്നതാമ്മെ ഞാൻ അങ്ങോട്ട് വന്നാൽ അവിടുത്ത വെള്ളം കുറയുമോ ശരി നിക്ക് ഞാൻ ഒന്ന് വിളിക്കട്ടെ”

“നി എന്തേലും ഒന്ന് ചെയ്യ്….അവര് അവിടെ പേടിച്ചു നിക്കുവാട…”

3 Comments

  1. നല്ല kadha

  2. Dark knight മൈക്കിളാശാൻ

    നല്ലൊരു പോസിറ്റീവ് കഥ

Comments are closed.