ആരോടൊക്കെയോ നന്ദി പറയണം എന്ന് മനസ്സിൽ വിചാരിച്ചു കുറെ മുഖങ്ങൾ തിരഞ്ഞു അവരെല്ലാം അടുത്ത വരുന്ന ബോട്ടുകളിൽ നിന്ന് ആളുകളെ ഇറക്കുവാനുള്ള തിരക്കിലായിരുന്നു മനസ്സുകൊണ്ട് എല്ലാവരോടും നന്ദി പറഞ്ഞു അവരെകൂട്ടികൊണ്ടു വണ്ടിയിൽ കയറി വീട്ടിലേക്കു തിരിച്ചു.
അവനു അവരെ സുരക്ഷിതമായി എങ്ങനേലും വീട്ടിൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് മനസിലുള്ളത്. നിച്ഛയം കഴിഞ്ഞാൽ കല്യാണത്തിന് മുന്നേ കാണുവാൻ പോലും സാധിക്കാതെ ഇരിക്കുന്ന കാലഘട്ടത്തിൽ നിന്ന് ഈ ഹൈടെക് യുഗത്തിൽ ജീവിക്കുന്ന അവൻ ഒരു പുതിയ ചരിത്രം അല്ലെങ്കിൽ ഒരാൾക്കും ജീവിതത്തിൽ കിട്ടാത്ത ഒരു ഭാഗ്യവുമായിട്ടാണ് അവൻ യാത്ര ചെയ്യുന്നത്.
എല്ലാം ഒരു നിമിത്തം ആണ് കല്യാണത്തിന് മുന്നേ ദൈവം വെള്ളപൊക്കത്തിലൂടെ ആ പെൺകുട്ടിയെ ഒഴുക്കി അവന്റെ കൈകളിൽ എത്തിച്ചു.
അതെ പ്രളയം കൈകളിൽ എത്തിച്ച സൗഭാഗ്യം.
എല്ലാവർക്കും ഈ പ്രളയം ഒരു ദുരുന്തം ആകുമ്പോൾ അവനു അതു ഒരു അനുഗ്രഹമായിരുന്നു. അവൻ കല്യാണം കഴിക്കുവാൻ പോകുന്ന അതും ഒരുപാടു വിഷമങ്ങൾക്കു ഒടുവിൽ നേടിയെടുത്ത ആ കുട്ടിയോടും അവളുടെ കുടംബത്തോടും അവന്റെ കുടുംബത്തോടുമൊപ്പം 20 ദിവസത്തോളം ദൈവത്തിന്റ അനുഗ്രഹത്തോടെ സന്തോഷത്തോടെ ഒരു ഓണവും ആഘോഷിക്കുവാൻ അവനു ഭാഗ്യമുണ്ടായി. ശരിക്കും ഈ പ്രളയം ഒരുപാടു ആളുകൾക്ക് കുറെ പാഠങ്ങൾ പഠിപ്പിച്ചു പക്ഷേ എനിക്ക് തോനുന്നു ഈ പ്രളയം അവനു വേണ്ടി ഈശ്വരൻ അനുഗ്രഹിച്ചു കൊടുത്തതാണെന്നു…
ശുഭം
നല്ല kadha
.
നല്ലൊരു പോസിറ്റീവ് കഥ