Pralayam Smmanicha Sowbhagyam by Akhil Pavithran
ഇന്നലെ രാത്രി ഒരുപാടു താമസിച്ചു കിടന്നു നല്ല ഉറക്കത്തിലാണ് അവനു ആ ഫോൺ വരുന്നത്. അതിൽ സമയം പത്തു ആകുന്നു.
“ഹമ്മ് പറയ്…എന്താടെ ഉറങ്ങിപ്പോയി ഞാൻ… ”
“എണീറ്റില്ലേ അഖിലേട്ടാ നിങ്ങൾ.. ”
“എണീക്കുവാടി കൊച്ചേ..എന്താ പരുപാടി…എല്ലാവരും എന്തിയേ?? ”
“ഇവിടെല്ലാം വെള്ളം പൊങ്ങി അതു കാണാൻ അണ്ണനും അച്ചാച്ചനും കൂടി പോയി, അമ്മ വെളിയിൽ ആരോടോ സംസാരിക്കുന്നു…”
“വെള്ളം പൊങ്ങിയോ എവിടെ ”
“ആറിലെ വെള്ളമാ ആ എനിക്കറിയില്ല അവര് പോയേക്കുവാ കാണാൻ ”
“ആ…ok ഞാൻ എണീക്കട്ടെ പിന്നെ വിളിക്കാം..”
“അമ്മേ….അമ്മേ….ചായ എടുക്കു.”
പതിവ് ചായ കുടിക്കുവാൻ അടുക്കള വാതിലിൽ പോയി ഇരിക്കുന്നത് ഒരു ശീലവാണ് അവനു അമ്മയെ പണി ചെയ്യാൻ സമ്മതിക്കാണ്ട് എന്തെങ്കിലും പറഞ്ഞു ഇരിക്കാം. അവിടെ ഇരുന്നാണ് ഓരോ ദിവസത്തെയും അവന്റെ പരുപാടികളുടെ പ്ലാനിംഗ് നടക്കുന്നെ. രണ്ടു മാസത്തെ ലീവിൽ നിച്ഛയം കഴിഞ്ഞു ഇനി ഒരു മാസം തികച്ചില്ല തിരിച്ചു ദുബൈക്ക് പോകുന്നതിനു മുമ്പായി ലോൺ ശരിയാക്കണം ഒരുപാടു പേരെ കാണുവാൻ ഉണ്ട് പരാതികൾ ഏറെയുണ്ട് നിച്ഛയം എല്ലാവരെയും അറിയിക്കാൻ കഴിയാത്തതുകൊണ്ട്. എങ്ങനെ അറിയിക്കാൻ ആണ് ഒരുപാടു സംഭവബഹുലമായ പോരാട്ടങ്ങൾക്ക് ഒടുവിൽ ഒരു നിധി വീണു കിട്ടിയപോലെയാണ് അതു നടന്നത്. ആ ഒരു ആകാംഷ അതിനോടൊപ്പം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊരു ഭയം, കാരണം ഒരുപാടു കല്ലും മുള്ളും നിറഞ്ഞതായിരുന്നേ ആശാന്റെ ജീവിതം അങ്ങനെ ഒരു സങ്കീർണ അവസ്ഥയിൽ നിന്നതുകൊണ്ടു എല്ലാവരെയും വിളിക്കുവാൻ ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു. അതിലേക്കൊക്കെ പോയ നായകന്റെ ചെകിട്ടത്തു നിങ്ങൾ അടിക്കേണ്ടി വരും തൽക്കാലം നമുക്ക് അതു നിർത്താം അമ്മാതിരി മൊതലാ.
“അമ്മ അവളെ വിളിച്ചാരുന്നോ…അവരുടെ അവിടൊക്കെ വെള്ളം പോങ്ങുന്നു എന്ന്…”
“വെള്ളമോ മുറ്റത്തേക്കൊക്കെ കയറിയോ”
“ഓ ഇല്ല…അവരുടെ സ്ഥലം ഇച്ചിരി പൊക്കം ഉണ്ടല്ലോ…അങ്ങോട്ടൊന്നും കയറില്ലായിരിക്കും…”
അത് പറഞ്ഞു അവൻ വാട്സാപ്പ് ഓൺ ആക്കി. അതിൽ ചറപറാ കുറെ ഫോട്ടോസ് വരുന്നു വാവാച്ചി ആയിച്ചതാ.
നല്ല kadha
.
നല്ലൊരു പോസിറ്റീവ് കഥ