അമ്മ മരിച്ചപ്പോൾ അച്ഛനേ എല്ലാവരും നിർബന്ധിച്ചു വേറൊരു കല്യാണം കഴിക്കാൻ അച്ഛൻ വഴങ്ങിയില്ല. അച്ഛനു ഞാൻ കഴിഞ്ഞേ മറ്റെന്തുമുള്ളു അവൾ പറഞ്ഞു നിർത്തി.
പിന്നെ ഞാൻ ഈ ജോലിക്ക് വന്നത് എന്റെ ഫ്രണ്ടിനു വേണ്ടിയാണ്. അവൾ ഫസീലയുടെ കാര്യം അയാളോട് പറഞ്ഞു. അയാൾ അവളോട് പറഞ്ഞു തനിക്ക് ശരിക്കും വർഷ എന്നുള്ള പേരല്ല ചേരുക. എല്ലാവരുടേയും ജീവിതത്തിൽ പ്രകാശം പരത്തുന്ന രശ്മി എന്ന പേരാണ് കൂടുതൽ ചേരുക.
അന്ന് മുതൽ അയാൾ മാറാൻ തുടങ്ങിയിരുന്നു. അയാൾ എപ്പോഴും പറയും താൻ മോട്ടിവേഷൻ സ്പീക്കറായാൽ കുറച്ചൂടി നന്നാവും. അതാണ് തനിക്ക് കുറച്ചൂടി ചേരുന്നത്. അവൾ അത് കേൾക്കുമ്പോൾ ചിരിക്കും. മെല്ലെ മെല്ലെ അമ്മയുടെ മകനും തമ്മിലുള്ള പിണക്കത്തിന്റെ മഞ്ഞു മല ഉരുകി തുടങ്ങിയപ്പോളാണ് മരണം മാഡത്തേ കൂട്ടികൊണ്ട് പോയത്.
തുടരും……
വേറൊരു സൈറ്റിൽ മന്ദൻരാജ എന്ന തൂലികനാമത്തിലുള്ള ഒരു വ്യക്തി എഴുതുന്ന കഥക്കും ഇതേ പേരാണ്. പക്ഷെ തീം വ്യത്യാസമുണ്ട്.