പ്രകാശം പരത്തുന്ന പെൺകുട്ടി – 2 6

സാർ, മാഡം പറഞ്ഞൊട്ടാണ് ഞാൻ..,… അവൾ അർദ്ധഗതിയിൽ നിർത്തി. ആരും എന്നെ സഹായിക്കേണ്ട. എനിക്ക് ഇതൊന്നും ഇഷ്ടമല്ല കേട്ടോടി എന്ന് പറഞ്ഞ് അയാൾ അവളുടെ കൈ വിട്ടു. അവളുടെ കണ്ണ് നിറഞ്ഞൊഴുകി. അവൾ മെല്ലെ മുറി വിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു എന്താ നിന്റെ പേര്? വർഷ എന്ന് പറഞ്ഞ് വേഗം അവൾ റൂമിലേക്ക് പോയി.അങ്ങനെ തന്നെ സഹായിക്കുന്ന ആളെ കണ്ടെത്തിയ സന്തോഷത്തിൽ അയാൾ കിടന്നുറങ്ങി.

റൂമിലെത്തും മുൻപേ മാഡം അവളേ വിളിച്ചു. അവൾ മുഖം തുടച്ചിട്ട് അങ്ങോട്ട് ചെന്നു. എന്താ മാം? എന്ന് ചോദിച്ചു. എന്താ മുകളിൽ ഒരു ബഹളം കേട്ടത്? അത് ഞാൻ കിടത്താൻ സഹായിച്ചതിന്റെ ബഹളമായിരുന്നു അവൾ പറഞ്ഞു നിർത്തി. മ്ം അവർ ഒന്ന് ഇരിത്തി മൂളി.

പിറ്റേന്ന് അവൾ രാവിലെ കാപ്പി കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ പതിവില്ലാതെ കിഷോർ അങ്ങോട്ട് വന്നു. വർഷയേ കണ്ടപ്പോൾ പറഞ്ഞു എനിക്ക് ഒരു ഗ്ലാസ് കാപ്പി വേണം. കട്ടാൻ അല്ല പാലൊഴിച്ച്. നല്ല കടുപ്പത്തിൽ അധികം മധുരമില്ലാതെ. അവൾ പറഞ്ഞു സാർ വന്നോളു ഞാൻ എടുക്കാം. അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന രാധേച്ചി അതു കേട്ട് അതിശയപെട്ടു. എത്ര കാലം കൂടിയാണെന്ന് അറിയാമോ കിഷോർമോൻ ഇവിടുന്ന് എന്തെങ്കിലും കഴിക്കുന്നത്.അവർ വർഷയുടെ കേൾക്കേ പറഞ്ഞു.

അയാൾ കാപ്പി കുടിക്കാൻ വന്നിരുന്നപ്പോൾ അവൾ വിളമ്പി കൊടുത്തു. അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു അവൾ അവിടെ ഇരുന്നു. അപ്പോൾ അയാൾ ചോദിച്ചു വർഷ താൻ എന്തിനാണ് ഈ ജോലിക്ക് വന്നത്? തന്നെ കണ്ടാൽ അറിയാം അത്യാവശ്യം ജീവിക്കാൻ ഉള്ളടുത്തേതാണെന്ന്? പിന്നെ എന്തിനാണ് എന്റെ അമ്മയുടെ അടിമയായി ജീവിക്കുന്നത്?

അവൾ ഒരു നിമിഷം നിശബ്ദയായി ഇരുന്നു എന്നിട്ട് പറഞ്ഞു കണ്ണ് ഉള്ളപ്പോൾ അറിയില്ല കാഴ്ചയുടെ വില. അമ്മ എനിക്ക് വെറും ഓർമ്മയാണ്. എനിക്ക് എല്ലാം അച്ഛനാണ്. അയാൾ ചോദിച്ചു തന്റെ അച്ഛൻ? ഡോക്ടർ പുരുഷോത്തമൻ അവൾ മറുപടി പറഞ്ഞു. ഡിഅഡിഷൻ സെന്റെർ നടത്തുന്നു. അയാൾക്ക് വേഗം കാര്യം മനസിലായി. അയാൾ രണ്ടു മൂന്ന് പ്രാവശ്യം അവിടെ അഡ്മിറ്റായിട്ടുണ്ട്.

1 Comment

  1. Dark knight മൈക്കിളാശാൻ

    വേറൊരു സൈറ്റിൽ മന്ദൻരാജ എന്ന തൂലികനാമത്തിലുള്ള ഒരു വ്യക്തി എഴുതുന്ന കഥക്കും ഇതേ പേരാണ്. പക്ഷെ തീം വ്യത്യാസമുണ്ട്.

Comments are closed.