Prakasam Parathunna Penkutti Part- 2 by മിനി സജി അഗസ്റ്റിൻ
Previous Parts
കിഷോറിന് ഇടക്ക് ഒരു സംശയം വൈകിട്ട് വന്ന് കിടക്കുന്നത് പോലെയല്ല താൻ രാവിലെ എണീക്കുന്നത്. ആരോ തന്റെ ഷൂസൊക്കെ അഴിച്ചു മാറ്റി നന്നായി പുതപ്പൊക്കെ പുതപ്പിച്ചു കിടത്തുന്നുണ്ട്. ആരാണത്? അമ്മയാണോ? വയ്യാത്ത അമ്മ മുകളിലേക്ക് വരുമോ? ഇല്ലെങ്കിൽ പിന്നെ ആര്? അമ്മയുടെ സഹായത്തിനു നിക്കുന്ന ആ കുട്ടിയോ? ഹേയ് ഒരു ചാൻസും കാണുന്നില്ല. അവളേ എവിടയോ കണ്ടിട്ടുള്ളത് പോലെ തോന്നാറുണ്ട്. എന്നാൽ വ്യക്തമാകുന്നില്ല. ആരാണവൾ? എന്തിനാണ് അവൾ ഈ ജോലിക്ക് വന്നത്? ഇങ്ങനെ ഒരു ജോലിയുടെ ആവശ്യം എന്താണ് അവൾക്ക്. ഇതുവരേ താൻ അവളോട് ഒന്ന് മിണ്ടിയിട്ടില്ല. എന്തിന് മര്യാദക്ക് അവളേ ഒന്ന് കണ്ടിട്ടുകൂടി ഇല്ല. അയാൾ ഓർത്തു. ആരാണ് സഹായിക്കുന്നത് എന്ന് കണ്ടുപിടിച്ചിട്ട് തന്നെ കാര്യം. അയാൾ തീരുമാനിച്ചു.
കിഷോറിന് ഒരു എക്സ്പോർട്ടിങ്ങ് കമ്പനിയുണ്ട്. കടൽ മത്സ്യങ്ങൾ സംസ്കരിച്ചു കയറ്റി അയക്കുന്ന കമ്പനി.അമ്മയോടുള്ള വാശിക്ക് തുടങ്ങിയതാണ് ആ കമ്പനി.
നന്നായി മദ്യപിക്കുമെങ്കിലും നല്ല ഒരു ബിസിനസുകാരനാണ് അയാൾ. ഓഫീസിൽ ഒരാൾ ഒരു ജന്റിൽമാനാണ്. വൈകിട്ടേ അയാളേ മദ്യപിച്ചു കാണു.
എന്നും തീരുമാനിക്കും ഇന്ന് കണ്ടുപിടിക്കണം എന്ന്. എന്നാൽ വൈകിട്ടായാൽ “ബാർ” എന്ന പേര് കണ്ടാൽ അയാളുടെ നിയന്ത്രണം പോകും. തീരുമാനം മറന്നുപോകും. വലിയ കൂട്ടുകാരൊന്നും ഇല്ലാ അയാൾക്ക് ശരിക്കും ഒരു ഒറ്റയാൻ.
അന്നും അയാൾ ബാറിൽ കയറി. പതിവായി ഇരിക്കുന്ന സീറ്റിൽ വേറെ ആരോ ഇരിക്കുന്നു. അയാൾക്ക് ചില നിർബന്ധമൊക്കയുണ്ട്. പതിവായി ഇരിക്കുന്ന സീറ്റിൽ ഇരുന്ന് പതിയേ പതിയേ കുടിക്കുക. അങ്ങനെ ബാർ അടക്കുന്നത് വരേ ഇരിക്കുക. ആർക്കും വെറുതേ വാങ്ങി കൊടുക്കില്ല.ആരുടേയും അടുത്തുനിന്ന് വാങ്ങി കുടിക്കാറുമില്ല.മദ്യപിച്ചാൽ ഫുൾപൈസ കൊടുക്കുക. ആർക്കും കടക്കാരൻ ആകാതിരിക്കുക. ആരും അയാൾ മദ്യപിച്ചു എന്ന് അറിയുന്നത് അയാൾക്ക് വലിയ കുറച്ചിലാണ്. എന്നാൽ കുടിക്കാതിരിക്കാനും കഴിയുന്നില്ല. ഇതൊക്കെ അയാൾക്ക് നിർബന്ധമുള്ള കാര്യമാണ്.
അയാൾ മൂന്ന് നാല് പെഗ്ഗ് അടിച്ചതിനു ശേഷം ബാക്കി പൊതിഞ്ഞെടുത്ത് വീട്ടിലേക്ക് വണ്ടി വിട്ടു. പതിവ് പോലെ അയാൾ റൂമിലേക്ക് പോയി.
കുറച്ച് കഴിഞ്ഞപ്പോൾ വർഷ ചെന്നു നോക്കിയപ്പോൾ അയാൾ പതിവ് പോലെ പകുതി കട്ടിലും പകുതി പുറത്തായി കിടക്കുന്നു. അവൾ അയാളെ നേരേ കിടക്കാൻ സഹായിച്ചു. പുതപ്പ് പുതപിച്ചു പോകാൻ തിരിഞ്ഞ നേരം അവളുടെ കൈയ്യിൽ ഒരു പിടി വീണു. എന്നിട്ട് ഒരു ചോദ്യം നിന്നോട് ആരു പറഞ്ഞു എന്റെ റൂമിൽ കേറാൻ? എനിക്ക് ഇതൊന്നും ഇഷ്ടമല്ല.ആരുടേയും സഹായമില്ലാതെയാണ് ഞാൻ ഇവിടെ വരേ എത്തിയത് അയാൾ അവളോട് ദേഷപെട്ടു.
വേറൊരു സൈറ്റിൽ മന്ദൻരാജ എന്ന തൂലികനാമത്തിലുള്ള ഒരു വ്യക്തി എഴുതുന്ന കഥക്കും ഇതേ പേരാണ്. പക്ഷെ തീം വ്യത്യാസമുണ്ട്.