ചന്തക്കുള്ളിൽ നിന്ന് തിരിയാൻ സ്ഥലമില്ലാത്ത വിധത്തിൽ ….. വാങ്ങാൻ വന്നവരുടെയും വിൽക്കാൻ വന്നവരുടെയും തിരക്ക് തന്നേ ..
കുഞ്ഞുട്ടൻ ഒന്നും അമ്മയോട് ആവശ്യപെട്ടില്ല …..
അവനറിയാം അമ്മയുടെ വിഷമം ….
യെശോധയുടെ മുണ്ടിന്റെ കോന്തലയും പിടിച്ചു കുഞ്ഞുട്ടൻ നടക്കുന്നത് കണ്ടപ്പോൾ യെശോധക്ക് വിഷമം തോന്നി….
അമ്മ കുപ്പായം വാങ്ങി തരുമെന്ന് കുഞ്ഞുട്ടനറിയാം …..
യെശോധ നല്ലൊരു ചുവന്ന കുപ്പായം തന്നെ കുഞ്ഞുട്ടന് വാങ്ങി .. വിചാരിച്ചതിലും കുറച്ചു വില
കൂടിയെങ്കിലും യെശോധക്ക് അതിൽ ഒരു വിഷമോം തോന്നിയില്ല….
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്ത് വാങ്ങി കൊടുത്താലും അധികമാവില്ല എന്ന് യെശോധക്ക് തോന്നി…..
ഉത്രാട ദിവസം രാവിലെ തന്നെ മുന്നിലെ നെലവും തിണ്ണയും കരി കൂടുതൽ ചേർത്ത് ചാണകം മെഴുകിയപ്പോൾ നല്ല അഴക് കൈവന്നപോലെ തോന്നി …….
ചെമ്പരത്തി ഇലയുടെ കൊഴുപ്പ് ചേർത്ത് അരിമാവ് കലക്കി അണിഞാലത്തെ ഭംഗി യെശോധ മുൻകൂട്ടി കണ്ടു നോക്കി….
ബാക്കി വന്ന ചാണകവെള്ളം ഉമ്മറത്ത് തളിച്ച് മുറ്റം ശുദ്ധി വരുത്തി….
സുര്യൻ തലയ്ക്കു മുകളിൽ വന്നപ്പോഴേക്കും യെശോധ പണികളെല്ലാം തീർത്തു കഴിഞ്ഞിരുന്നു,
ഇനി തീപ്പൂട്ടണം …..
പുളിഞ്ചി കുഞ്ഞുട്ടന് നല്ല ഇഷ്ട്ടാ….
ഓണം കഴിഞ്ഞാലും പിന്നീം പത്തീസതോളം ഇരിക്കും …
യെശോധ ഇടയ്ക്കിടെ കുഞ്ഞൂട്ടന് ഓരോന്നോരോന്നു കഴിക്കാനായി കൊടുത്തു കൊണ്ടിരുന്നു ….
ഈ ദിവസങ്ങളിലെ ഇതൊക്കെ സാധിക്കു എന്നറിയാം…
സന്ധ്യ വീണപ്പോഴേക്കും യെശോധ അടുക്കള പണികൾ ഒന്നൊന്നായി തീർത്തു……
ഇനി തൃക്കാക്കരയപ്പനെ വെക്കണം ….
കുഞ്ഞുട്ടൻ പുതിയ തോർത്തെടുത്ത് തൃക്കാക്കരയപ്പനെ കുറി തൊടുവിച്ച് അരിമാവ് അണിഞ്ഞ് നാക്കിലയിൽ വെച്ച്
തുംപയിലകൾ ചുറ്റും തൂകി …..
പൂജ ചെയ്തു നാളികേരമുടച്ചു ….
ഉപ്പും മധുരവും ഇല്ലാത്ത പൂവ്വട തൃക്കാക്കരയപ്പന് മുന്നിൽ പൂജിക്കാനായി വെച്ചു ….
അമ്മയും മകനും എല്ലാം മറന്നു കണ്ണടച്ച് തൊഴുക്കയ്യുമായി നിന്നു …..
യെശോധയുടെ വീഴാറായ മുള്ളുവേലി കടന്ന് ഓലക്കുടയുമായി വന്ന തമ്പുരാൻ ………….
മുറ്റത്ത് നിന്നിരുന്ന, ചാണകം മണക്കുന്ന തുളസി ചെടിയിൽ നിന്നും ഒരു കൂമ്പില പറിച്ച് , മൌലിയിൽ ചൂടി……
തൊഴുക്കയ്യുമായി നിന്നിരുന്ന അമ്മയുടെയും മകന്റെയും പിന്നിലുടെ ശബ്ധമുണ്ടാക്കാതെ
വന്ന തമ്പുരാൻ പൂജിക്കാൻ വെച്ചിരുന്ന പൂവ്വട എടുത്ത് ആർത്തിയോടെ കഴിച്ച്
അവരെ അനുഗ്രഹിച്ച് തിരിഞ്ഞു നടന്നു ……
അപ്പോഴും ഇതൊന്നുമറിയാതെ യെശോധയും കുഞ്ഞുട്ടനും തങ്ങളെ തന്നെ മറന്ന് കണ്ണുമടച്ച് തൊഴുകൈകളുമായി തമ്പുരാന്റെ വരവിനായി പ്രാർഥിക്കുകയായിരുന്നു …..
അടിപൊളി കഥ ബ്രോ ???
???
നന്നായിട്ടുണ്ട് സഹോ, ഒത്തിരി ഇഷ്ട്ടായി…!
????
ഇഷ്ടമായി
ശരിക്കും പാവങ്ങളുടെ സങ്കൽപ
സുഖമുള്ള ഒരു ഓണക്കഥ ….?
നല്ല കഥയാണ് ബ്രോ… ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…
ഹൃദയസ്പർശിയായ ചെറിയ ഒരു കഥ ?
With love
Sja
നല്ല രസമുള്ള എഴുത്ത്..
നല്ല ഭാഷ..
തുടർന്നും എഴുതുക..❤️
വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒരുപാട് നന്ദി.. !
വിശ്വാസം അതാണല്ലോ എല്ലാം… നല്ല കഥ… ആശംസകൾ…
നല്ല കഥയാണ്.. brow
നല്ല കഥ….