പൊന്നോണം [Deadpool] 132

അപ്പൊ തിരി നീളം കുറചിട്ടാൽ മതി….കുടിലിനു മുന്നിലെ പട്ടിലു വേലി ഇത്തവണ കെട്ടാൻ പറ്റിയില്ല ……
മുള്ള് കിട്ടീല്ല്യ .സാരല്യ ..
ഇക്കൊല്ലം അങ്ങനങ്ങട് പോട്ടെ ………..
മുന്നിലെ തിണ്ണയും നെലവും ബാറ്ററി കരി പൊടിച്ചു മെഴുകാം …….നല്ല കറുപ്പ് കിട്ടും ….

തമ്പ്രാന്റെ മോള്ടെ കുട്ടി തന്ന കേടായ ബാറ്ററി യെശോധ പൊന്നുപോലെ എടുത്തു വെച്ചിട്ടുണ്ട് ..ഓണത്തിന് ചാണകം മെഴുകാൻ …….

കുഞ്ഞുട്ടന് എന്തായാലും പത്തീസം ഇല്ലെങ്കിലും അഞ്ചീസെങ്കിലും ചോറ് കൊടുക്കണം …

ചോറ്ന്ന് പറയുംബഴേക്കും കുഞ്ഞുട്ടന്റെ മുഖം സന്തോഷം കൊണ്ട് നിറയുന്നത് യെശോധ ശ്രദ്ധിക്കാറുണ്ട് ……..

കുഞ്ഞുട്ടനെ കോട്ടായിയിൽ കൊണ്ടുപോയി ഒരു സിനിമ കാണിച്ച് കൊടുക്കണം ന്ന്ണ്ട് …. കൊട്ടകേൽ പടം ഓടിക്കണ മമ്മദ് കാക്ക പറഞ്ഞത് ശ്രീകൃഷ്ണഭഗവാന്റെ പടാത്രേ ഓണത്തിന് …

കല്യാണം കഴിഞ്ഞ് ഒരു ദിവസം കുഞ്ഞുട്ടന്റെ അച്ഛന്റെ കൂടെ കൊട്ടകേൽ പോയിട്ടുണ്ട് ……
പിന്നിതുവരെ പോയിട്ടില്ല ……..

കണാരേട്ടന്റെ വീട്ടില് ചോതി കഴിഞ്ഞാ പിന്നെ കൈകൊട്ടിക്കളി പതിവാ…
ചിലപ്പോ കളിച്ചു കളിച്ചു രാത്രി എട്ടു മണി വരെയൊക്കെ അങ്ങ് നീളും …

യെശോധക്ക് അവരുടെ കൂടെ കളിക്കണം ന്നുണ്ട് …പക്ഷെ കളിക്കാറില്ല….

കുഞ്ഞുട്ടന്റെ അച്ഛൻ മരിച്ചേ പിന്നെ ………അങ്ങിനെ ഒന്നിലും
വല്യ താല്പര്യല്ല്യ …..

കുഞ്ഞുട്ടന്റെ സന്തോഷം… അതാണിപ്പോ യെശോധേടെ സന്തോഷം ……

കഴിഞ്ഞ കൊല്ലം ഓണസമയത്ത് കൈക്കൊട്ടികളി കളിചോണ്ടിരുന്നപ്പോഴാണ് ചാത്തു കൊല്ലന്റെ പിൻ വശത്തെ
പട്ടിലു കൂട്ടം പേടിപ്പിച്ചത് ……

ചൊടല ഇറങ്ങി എന്ന് പറഞ്ഞിട്ട് ആ കൊല്ലത്തെ ഓണത്തിന് ആരും പിന്നെ കൈക്കൊട്ടികളി കളിച്ചില്ല…

ചെലെ തല തെറിച്ച പിള്ളാര് ചരൽ വാരി പട്ടിലു കൂട്ടത്തിലേക്ക് എറിഞ്ഞതാണ് എന്ന് ഓണം കഴിഞ്ഞ ശേഷമാണു അറിഞ്ഞത് ….

ഇപ്രാവശ്യം എന്താകാവോ ..?
കുഞ്ഞുട്ടന്റെ അച്ഛൻ മരിച്ചിട്ട് ആറു കൊല്ലം കഴിഞ്ഞിരിക്കുന്നു….

കുഞ്ഞുട്ടന് ഇപ്പൊ പതിനൊന്നു വയസ്സായി ..
വീടിന്റെ പിൻവശത്ത് നില്ക്കുന്ന പാളംകൊടൻ എന്തായാലും പൂരാടത്തിന് പഴുക്കും …

കുഞ്ഞുട്ടൻ എന്നും കാലത്ത് എണീറ്റ ഉടനെ അതിനെ നോക്കും…
കിളി വല്ലതും കൊത്തുന്നുണ്ടോ എന്ന്….

പഴുത്താൽ കേമായി…..
ഗോപിക്കും കല്യാണിക്കും ഒക്കെ കൊടുക്കണം ……..
കുമാരമേനോന്റെ കടയിൽ കാലത്ത് പോയി നില്ക്കാൻ തുടങ്ങിയതാ
എല്ലാവരും വട്ടെത്തിയ കുറി വാങ്ങാനുള്ള തിരക്കിലാണ്,
യെശോധക്ക് കിട്ടിയപ്പോൾ ഉച്ച കഴിഞ്ഞു ….

11 Comments

  1. ഋഷി മൂന്നാമൻ

    അടിപൊളി കഥ ബ്രോ ???
    ???

  2. നന്നായിട്ടുണ്ട് സഹോ, ഒത്തിരി ഇഷ്ട്ടായി…!

  3. ????
    ഇഷ്ടമായി

  4. ശരിക്കും പാവങ്ങളുടെ സങ്കൽപ
    സുഖമുള്ള ഒരു ഓണക്കഥ ….?

  5. സുജീഷ് ശിവരാമൻ

    നല്ല കഥയാണ് ബ്രോ… ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

  6. ഹൃദയസ്പർശിയായ ചെറിയ ഒരു കഥ ?

    With love
    Sja

  7. നല്ല രസമുള്ള എഴുത്ത്..
    നല്ല ഭാഷ..
    തുടർന്നും എഴുതുക..❤️

  8. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒരുപാട് നന്ദി.. !

  9. വിശ്വാസം അതാണല്ലോ എല്ലാം… നല്ല കഥ… ആശംസകൾ…

  10. നല്ല കഥയാണ്.. brow

  11. നല്ല കഥ….

Comments are closed.