പെരുവഴി 22

രവി ഒന്നും മിണ്ടാതെ മഹിയുടെ മുഖത്തേക്ക് നോക്കി നിന്നു….

മഹി കാറിൽ നിന്നും ഒരു തുണിയെടുത്തു കാറിന്റെ ഗ്ലാസ്‌ ഒന്ന് തുടച്ചു…..

അത്കഴിഞ്ഞു രവിയുടെ കൂളിംഗ് ഗ്ലാസ്‌ അഴിച്ചു എന്നിട്ട് പോക്കറ്റിൽ വെച്ചു…..

” രവി… ചില കാഴ്ചകൾ ശെരിയല്ല…. നമുക്ക് നമ്മുടെ കാഴ്ചകൾ മാത്രം ആണ് ശെരി…. ആരെയും അറിയാതെ വിമര്ശിക്കരുതേ….. ” മഹി പറഞ്ഞു നിർത്തി…..

” അതേടാ എനിക്ക് മനസ്സിലായി എന്റെ തെറ്റ്… ” രവി പറഞ്ഞു….

” മ്മ് നമുക്ക് പോകണ്ടേ ”

” ഡാ എനിക്കീ നാട്ടുകാരുടെ സമാധാനം കളയണ്ട…. ഇവിടെ ഞാൻ വാങ്ങുന്ന സ്ഥലത്തു കൃഷി ചെയ്യണം എനിക്ക് …. ” രവി പറഞ്ഞു……

“മ്മ് അവിടെ വീട്ടിലെ സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യന്നു പറഞ്ഞപ്പോൾ അമ്മയോട് വേറെ പണിയില്ലേ എന്ന് ചോദിച്ചതാരാ ” മഹി ആ മുഖത്തേക്ക് നോക്കി ചോദിച്ചു….

” ഞാൻ ”

” നിനക്കൊരു ചായയിടാൻ അറിയോ ”

” ഇല്ല അതിനു അമ്മയില്ലേ…. ”

” നീ ഒന്നും ചെയ്യണ്ട….. എന്റെ പൊന്നോ ഉള്ള ലീവും ലീവും കഴിഞ്ഞു വേഗം പൊക്കോ…..വണ്ടിയിൽ കേറിക്കെ….. നമ്മൾ അത് വാങ്ങുന്നില്ല….. ആവര് സമാധാനത്തോടെ കഴിയട്ടെ….. വന്ന സ്ഥിതിക്ക് നമ്മൾക്ക് ഈ നാടൊക്കെ കാണാം…. ഞാൻ ഓടിച്ചോളാം….”

അതും പറഞ്ഞു മഹി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…… രവിയും കയറി……

” അല്ല മഹി ഒന്ന് ചോദിച്ചോട്ടെ ”

” നീ ചോദിക്കു…. അപ്പൊ നിനക്ക് സംശയം ഒക്കെ ഉണ്ട്…. ഞാൻ വിചാരിച്ചു റേഡിയോ ആണെന്ന്…. ” മഹി വണ്ടി ഓടിച്ചുകൊണ്ട് ഓടിച്ചുകൊണ്ട് പറഞ്ഞു…..

” ഡാ അപ്പൊ ഈ ചായ ഉണ്ടാക്കാൻ പഠിച്ചാൽ ഈ സ്ഥലം വാങ്ങാൻ നീ സമ്മതിക്കോ ?”

ഇത് കേട്ട് കണ്ണ് തള്ളിയ മഹി ചോദിച്ചു..
” ഞാൻ വണ്ടി തള്ളണോ അതോ ഓടിക്കണോ….ഇനി മിണ്ടല്ലേ…. പ്ലീസ്…… ”

ശുഭം