” ഇല്ലടാ ഞാനെ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു എന്ന് പറഞ്ഞാൽ അത് ഒരു കള്ളമാകും ” മഹി പറഞ്ഞു…
” പിന്നെ ”
” എന്തുപറ്റി മോനെ ” രവി മെല്ലെ തിരിഞ്ഞു നോക്കി…..
കയ്യിൽ വെട്ടുകത്തിയും പിടിച്ചു ഒരാൾ….
” അയ്യോ ” രവി അലറി…. പിന്നെ പേടി പുറത്തുകാണിക്കാതെ അവൻ പറഞ്ഞു….
” നിങ്ങൾ ആരാ എന്താ കാര്യം ”
” അല്ല മോനെ ഇവിടെന്തോ പട്ടി കരയുന്ന ശബ്‍ദം കേട്ടു വന്നതാ…. ” അയാൾ പറഞ്ഞു….
രവി ഇളിഭ്യനായി മഹിയെ നോക്കി…. അവൻ അപ്പോഴും ചിരി അടക്കാൻ പാടുപെടുകയായിരുന്നു…..
” അത് ചേട്ടാ അവനൊന്നു വീണു… അതാ…. പണ്ടേ ഇങ്ങനാ…. പേടിയാ….. ചേട്ടൻ പൊയ്ക്കോ…. ” മഹി മറുപടി പറഞ്ഞു….
അയാൾ തിരിച്ചു പോയി…..
മഹി തലതാഴ്ത്തി നിന്ന രവിയോട് പറഞ്ഞു….. നീയൊന്നു ചുറ്റിലും നോക്കിയേ…..
രവി ചുറ്റിലും നോക്കി…. തുറിച്ച കണ്ണുമായി നിന്നു…..
കൃഷിയിടങ്ങളിൽ നിന്നും തങ്ങളെ നോക്കുന്ന ആളുകളെ….. അവൻ സ്വയം പറഞ്ഞു
” അപ്പൊ ഇവിടൊക്കെ ആളുണ്ടല്ലേ ”
” ഉണ്ട് രവി….. ഒരാൾക്ക് എന്തെങ്കിലും പറ്റിയെന്ന് വരുമ്പോൾ അവര് ഓടി വരും…. നമ്മുടെ നാട്ടിൽ സെൽഫി എടുക്കും അത് പോസ്റ്റ് ചെയ്തു ലൈക്കും കമന്റും വാങ്ങും…. ഇവിടെ സ്നേഹിക്കും…..
പിന്നെ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നൊന്നും ഞാൻ പറയില്ല എന്നാലും ഇവർക്ക് ഈ മുതലൊന്നും മറ്റുള്ളവർ കൊണ്ടു പോകും എന്ന് പേടിയില്ല…. നമ്മളെ പോലെ അല്ല അവര് അധ്വാനിക്കുന്നു എല്ലാർക്കും പങ്കുവെക്കുന്നു…. ഇവിടത്തെ നന്മകൾ ഒക്കെ തകർക്കുന്നത് നമ്മള…. അവര് ഇവിടെ കൈയൊതുക്കുമ്പോ…. അതാടാ പച്ചപ്പ്….. നന്മകൾ…. “