പെരുവഴി 22

” ചേട്ട ശെരിയാ ഇത് കുഗ്രാമം തന്നെയാ പക്ഷെ നിങ്ങളെ നാട്ടിലെപ്പോലെ കള്ളത്തരങ്ങളൊക്ക കുറവായിരിക്കും….. പക്ഷെ സമാധാനം ഉണ്ടാകും….. അപ്പൊ ചേട്ടൻ കുറച്ചൂടെ അവിടെ നിൽക്ക്…. ചേട്ടന് പറ്റിയ ആരെങ്കിലും വരും… അപ്പൊ ചോദിക്കു…. ഞങ്ങളും തെറ്റായ വിവരം പറയില്ലാന്നു എന്താ ഉറപ്പ് ”
അതും പറഞ്ഞു അവര് നടന്നു പോയി…. നടക്കുമ്പോൾ അവര് തമ്മിൽ പറയുന്നതിൽ ഒരു വാക്ക് കേട്ടു…. “കോഴി ”

” എന്തോരം ജാടയാ…. അറിയില്ലെങ്കിൽ അറിയില്ലാന്നു പറഞ്ഞാൽ പോരെ….. അതൊന്നും നമുക്ക് ചേരില്ല മഹി… വേറെ വരും…. ”

“ഉം ” മഹി ഒന്ന് ഇരുത്തി മൂളി….

ദൂരെ നിന്ന് വരുന്ന ഒരു കാർ കണ്ടു…. “ഇതിൽ നമ്മൾ കലക്കും…. നീ കണ്ടോ മഹി ”

ആ കാറിനു കൈ കാണിച്ചു….. കുറച്ചു മുൻപ് അത് നിർത്തി….മഹി ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് അതിൽ മുന്നിൽ ഇരുന്ന ഒരാൾ മഹിയോടായി ചോദിച്ചു…..

” മോനെ ഈ എനിക്ക് ഈ ചിങ്ങന്നൂർ എന്ന സ്ഥലത്തേക്ക് എങ്ങനാ പോകാ…. ഒന്ന് പറയോ ”

” ങേ… ഇതെന്തോന്ന് കടുവയെ കടുവയെ പിടിക്കുന്ന കിടുവയോ…. ചേട്ടാ ആ ഓരത്തേക്ക് വണ്ടി ചേർത്തു നിർത്തിക്കോ… എന്നിട്ട് പുറത്തിറങ്ങി നിന്നോ… അല്ലന്നേ ” ഇത്തിരി വളിച്ച മുഖത്തോടെ രവി പറഞ്ഞു…..

” ഇവനാരെടാ അറിയില്ലെങ്കിൽ അത് പറ….. ഇതിനോടൊക്കെ ചോദിച്ചാ എന്നെ പറഞ്ഞാൽ മതിയല്ലോ…. ഒന്ന് പോടെ ” അയാൾ ദേഷ്യപ്പെട്ടു….

” ദേണ്ടെ എന്നോട് ചൂടാകുന്നോ ഇങ്ങോട്ട് വന്നിട്ട്… ” രവി ചൂടായി…

അപ്പോഴേക്കും കാർ എടുത്തു അവര് പോകാൻ തുടങ്ങി…. രവി ദേഷ്യപ്പെട്ടു അതിന്റെ പിറകെ ഓടി…. കാൽ തടഞ്ഞു വീണു…..
” അയ്യോ ” ഒരുമാതിരി വൃത്തികെട്ട കരച്ചിൽ ആയിരുന്നു അത്……

രവി മെല്ലെ തിരിഞ്ഞു നോക്കി…. കാറിന്റെ അവിടെ നിന്ന് ചിരിക്കുന്ന മഹി…. രവി മെല്ലെ കാലൊക്കെ ശെരിയാക്കി എണീറ്റു…. മഹിയുടെ അടുത്ത് ചെന്ന് മെല്ലെ ചോദിച്ചു…
” എടാ ഒന്ന് എന്നെ പിടിച്ചു എഴുന്നെല്പിക്കായിരുന്നു…. അല്ല ആരും കണ്ടില്ലല്ലോ…. അല്ലെ…. നീയല്ലാതെ….. “