പെരുവഴി 22

” എടാ നമ്മളെ പോലെ ഉള്ളവർക്ക് ഡീൽ ചെയ്യാൻ പറ്റിയ ആളാണോടാ അത്…. വേറെ വരും…. എന്താ വെയില് അല്ലെ ” രവി കൈവീശി കൊണ്ട് പറഞ്ഞു….

” പിന്നെ നിനക്ക് ഇനി ചോദിക്കാൻ അമിതാബച്ചൻ വരും ഒന്ന് പോയെ ഞാൻ ചോദിക്കാം ”

” ഡാ മഹി വേണ്ട ”

” ഒന്ന് പോടാ ” അതും പറഞ്ഞു മഹി അയാളുടെ അടുത്തേക്ക് ചെന്നു….

അവർ സംസാരിക്കുന്നത് ഡോർ തുറന്ന് കാറിൽ ഇരിക്കുന്ന രവി നോക്കുന്നു…

മഹി ഓടി വന്ന് പറഞ്ഞു

” വണ്ടി എടുക്ക് വഴി കിട്ടി… ഇവിടുന്ന് ”

” ദേ നിർത് അത് പറയണ്ട തെറ്റാകും… ഈ പെട്രോളും കത്തിച്ചു നാട് മുഴുവൻ ഓടാൻ ഞാൻ ഇല്ല…. ” രവി കട്ടായം പറഞ്ഞു….

മഹി പിന്നെ ഒന്നും മിണ്ടിയില്ല….

കോളേജിലെക്കോ മറ്റൊ പോകുന്ന കുറച്ചു പെൺകുട്ടികളെ കണ്ടപ്പോ രവി വേഗം മുടിയൊക്കെ ചീകിക്കൊണ്ട് പറഞ്ഞു….

” എങ്ങന്യാ ഡീൽ ചെയ്യേണ്ടതെന്ന് ഞാൻ കാണിച്ചുതരാം പഠിച്ചോ ”

” ശെരി തമ്പ്രാ ”

രവി ഇത്തിരി മുൻപിൽ പോയ ആ പെൺകുട്ടികളുടെ അടുത്തേക്ക് ഓടിചെന്നു
” കോളജിലേക്ക് ആണല്ലേ ”
” അല്ലല്ലോ ചേട്ട…. സിനിമയ്ക്കാ… ചേട്ടനെന്താ വേണ്ടേ ”

രവി കൂളിംഗ് ഗ്ലാസ്‌ ഒക്കെ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു…

” ഇവിടെ ഒരു സ്ഥലം പറഞ്ഞു തരോ… ഈ കുഗ്രാമത്തിൽ കുറെ നേരമായി വഴി അറിയാതെ നിന്നുപോയി…. ഇവിടുള്ളോരൊക്കെ വെറും തെറ്റായ വിവരാണ് തന്നെ…. അതാ നിങ്ങളോട് ചോദിച്ചേ…. നിങ്ങളാകുമ്പോ ശെരിയായി പറഞ്ഞു തരുമെന്ന് കരുതി… അതാ…. എവിടെയാ കണ്ണപുരം… ഏതാ വഴി “