പെരുവഴി 22

Peruvazhi by Jithesh

കാറിന്റെ സ്റ്റിയറിങ്ങിൽ രണ്ടും കയ്യും വെച്ചു രവി മുന്നിലേക്ക് നോക്കി…. വഴി രണ്ടായി വിജനമായി നീണ്ടുപോകുന്നു…. ഇരുവശത്തും
പച്ച വിരിച്ച പാടങ്ങൾ….

വശങ്ങളിൽ വല്ല സൂചനബോർഡുകളും ഉണ്ടൊ എന്ന് നോക്കി….
” ഇവനൊക്കെ എന്തെന്കികും ഒന്നെഴുതി വെച്ചൂടെ… മനുഷ്യനെ തെറ്റിക്കാൻ…. ഇവിടെ കുറെ റോഡുകൾ അവ പിന്നെയും വളഞ്ഞു തിരിഞ്ഞു പോകുന്നു…. എന്നാ വഴി ചോദിക്കാൻ ഏതെങ്കിലും ഒരുത്തനെ പോലും കാണുന്നുമില്ല… എന്നാലോ കുറെ കൃഷിയുണ്ട്… അതുകൊണ്ട് പോലും ഇവിടെങ്ങും ഒരുത്തനെ പോലും കാണാനും വയ്യ….ഇതൊക്കെ വല്ല കള്ളന്മാരും കൊണ്ടുപോകില്ലേ ” ഇതും പറഞ്ഞു രവി കാറിന്റെ സൈഡ് സീറ്റിൽ കണ്ണടച്ച് കിടക്കുന്ന മഹിയെ നോക്കി….

” എടാ മഹി അവര് ഇപ്പൊ അവിടെത്തി കാണും…. വിളിക്കാമെന്ന് വെച്ചാൽ ഇവിടെങ്ങും മൊബൈൽ റേഞ്ച് എത്തിനോക്കിട്ട് കൂടി ഇല്ല…. സസ്യശ്യാമളകോമളം മാത്രം…. ഇങ്ങനെ ഒക്കെ നാടുണ്ടോടെ…. ”

മഹി കണ്ണ് തുറന്ന് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

” നീ ചിരിക്ക്… നിനക്ക് എന്തെങ്കിലും ഒരു സങ്കടം ഉണ്ടൊ…. ഇല്ലല്ലോ എല്ലാം എന്റെ പ്രശ്നം…. അല്ലെ അപ്പൊ ഞാൻ അനുഭവിച്ചോട്ടെന്ന്…. എടാ ഒന്ന് സമാധാനിപ്പിക്കെങ്കിലും ചെയ്തുടെ…. ” മഹി ദേഷ്യത്തിൽ പറഞ്ഞു….

” എന്നാ വാ മോനെ ഞാൻ ആശ്വസിപ്പിക്കാം…. വാ.. എടാ ഇതിനുള്ളിൽ ഇരിക്കാതെ നിനക്ക് പുറത്തിറങ്ങി ഒന്ന് നോക്കിക്കൂടെ… അല്ലപിന്നെ ” മഹി തലയുയർത്തി പറഞ്ഞു…

എന്നിട്ട് അവൻ ഡോർ തുറന്ന് പുറത്തിറങ്ങി…. അതുകണ്ടു രവിയും വേഗം ഇറങ്ങി…

ഒരാൾ സൈക്കിളിൽ വരുന്നത് കണ്ടു…. പിറകിൽ പാലിന്റെ പാത്രം…. അതുകണ്ടു മഹി രവിയോട് പറഞ്ഞു…
” ദേ രവി അയാളോട് ചോദിച്ചു നോക്കാം ”

” ഏയ്‌ വേണ്ട…. നമുക്ക് വേറെ വല്ലവരും വരും…. ഇയാള് നമ്മളെ തെറ്റിക്കും…. വേണ്ട ”

” ഡാ ഇതുവരെ ആരും വരാതിരുന്നിട്ടായിരുന്നു… ഇപ്പൊ വന്നപ്പോ വേറെ ആളോ…. എന്താടാ രവി ഇത്…. “