പാവം പ്രവാസി 36

Pavam Pravasi by Shajee Kannur

അഞ്ചാം ക്ലാസിൽ പഠിക്കുംമ്പോ ക്ലാസ് ടീച്ചർ ചോദിച്ചു നിങ്ങക്ക് പഠിച്ച് ആരാകാനാണ് ആഗ്രഹം മറ്റുള്ളവർ ഡോക്റ്റർ കളക്റ്റർ എഞ്ചിനിയർ പൈലറ്റ് എല്ലാം പറഞ്ഞെങ്കിലും എനിക്ക് സിൽമാനടനാകാനാണ് മോഹന്ന് പറഞ്ഞപ്പോ കുട്ടികളെലാരും ചിരിച്ചു ടീച്ചർ വീണ്ടും ചോദിച്ചു സിനിമ നടനായിലെങ്കിൽ പിന്നെ എന്താകാനാണ് ആഗ്രഹം ഒര് മടിയും കുടാതേ ഞാൻ പറഞ്ഞു കമ്മീഷണർ, ഇൻസ്പെകറ്റർ ബലറാമിനേപ്പോലുള്ള നട്ടെല്ലുള്ള പോലിസോഫിസറാകണമെന്ന് അത് കേട്ട് വീണ്ടും കുട്ടികൾ ചിരിച്ചു സിനിമ വിടാനുള്ള പരിപാടിയില്ലാ അല്ലേ ടീച്ചറുടെ വക കമന്റ് വേറേയും
പത്താം ക്ലാസ് റിസൽട്ട് വന്നപ്പോൾ സർക്കാർ വക റേഷനെടുക്കം ഇരുനൂറ്റി പത്ത് മാർക്ക് കൃത്യം അതോടെ ഭരത് ചന്ദ്രർ IPS ഉം ബലറാമും അവിടെ തന്നെ കിടന്നു പിന്നെയുള്ളത് സിൽമാ നടൻ ഒര്നാടകത്തിൽപ്പോലും അഭിനയിക്കാത്ത എന്നെ ആരാണറിയുക ആ വെള്ളവും വാങ്ങി വച്ചു പിന്നേ കോളേജ് എന്നും പറഞ്ഞ് രണ്ട് വർഷം ബസിന് പാസ് കാണിച്ച് കണ്ടക്ടർ സാറിന്റെ വകയും കിട്ടി കുറേ അതും മതിയാക്കി നാട്ടുകാർക്കും വീട്ടുകാർക്കും ഒര് ഗുണവുമില്ലാതേ വെറുതേ നടക്കുംമ്പോ ചെറിയച്ചന്റെ വക പാസ്പ്പോട്ടെടുക്കാൻ പറഞ്ഞത് അക്കരെയുള്ള പോക്കർക്ക ഗൾഫിൽപ്പോയി രണ്ട് നില വീട് വച്ചു ഇക്കരേയുള്ള ഗണേശൻ ഗൾഫിൽപ്പോയി സ്വർണ്ണ ചങ്ങല ഒന്ന് കഴുത്തിലും മറ്റൊന്ന് കൈയിലും കൊണ്ട് നടക്കുന്നത് കണ്ട് അവരെ രണ്ട് പേരെയും ഹീറോ ആക്കി ഗൾഫിൽ പോകാൻ തീരുമാനിച്ചു . കാര്യമായ വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് വിസ താരാമെന്ന് പറഞ്ഞ് രണ്ട് വർഷം ചെറിയച്ഛനും പറ്റിച്ചു.
അങ്ങനേ ഒരിസം അയൽവക്കത്ത് പുതിയ താമസക്കാർ വന്നു അവര് മെഴുകുതിരി വച്ച് പ്രാർത്ഥിക്കുന്നത് കൊണ്ട് നിലവിളക്കു കത്തിച്ച് പ്രാർത്ഥിക്കുന്ന ഞാൻ അവരെ മൈന്റ് ചെയ്തില്ല. എന്റെ വീട്ടിൽ ചങ്ങായിമാരുടെ എണ്ണം ദിവസം കഴിയുന്തോറും കൂടി വരുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
ദിവസങ്ങൾ കഴിഞ്ഞ് കവലയിൽ ചങ്ങായിമാരോട് കുശലം പറഞ്ഞു കൊണ്ടിരിക്കുംമ്പോഴതാ ഒര് സുന്ദരി പെണ്ണ്
ഇതേതാടാ പുതിയ പീസ് എന്ന് ഞാൻ നിന്റെ അയൽക്കാരി പീസാണെന്ന് അവര് ഒന്നര മാസായിട്ടും അവിടെ ഇങ്ങനേ ഒര് സാധനത്തേ കണ്ടില്ലെന്ന് ഞാനും നിന്റെ വീട്ടിൽ എല്ലാവരും വന്നടിഞ്ഞത് ഇതിനെ കാണാനാണെന്ന് ചങ്ങായിമാരും .
ഒരിസം അവളേ ഒറ്റക്ക് കണ്ടപ്പോൾ അവളൊരു ചോദ്യം ഉണ്ണിയേട്ടന്റെ കൂട്ടുകാരെല്ലാം
വായ് നോക്കികളാണല്ലേ ഹേയ് അല്ലേന്ന് ഞാൻ പിന്നെ എനിക്കും തോന്നി പ്രത്യേകിച്ച് പണി ഒന്നുമില്ലാതേ നടക്കുന്നതല്ലേ ഇവളേ ഒന്ന് വളച്ചാലോ എന്താ പറയേണ്ടത് എവിടെ തുടങ്ങണം ഒര് പിടിയും കിട്ടുനില്ല വരുംമ്പോലെ വരട്ടേന്ന് പറഞ്ഞ് ഒര് നമ്പറിട്ടു
അതേ എനിക്ക് ശ്രുതിയോട് ഒര്കാര്യം പറയാനുണ്ട്.

1 Comment

  1. Dark knight മൈക്കിളാശാൻ

    ഇതാണ് ജീവിതമെന്ന കരയിപ്പിക്കുന്ന തമാശ കഥ…

Comments are closed.